കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ഭയ കേസ്: മുകേഷ് സിംഗിന്റെ അടിയന്തര ഹര്‍ജി സുപ്രീം കോടതി തള്ളി, മാര്‍ച്ച് 16ന് പരിഗണിക്കും

Google Oneindia Malayalam News

ദില്ലി: നിര്‍ഭയ കേസില്‍ പ്രതികളിലൊരാളായ മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. തന്റെ ഹര്‍ജിയില്‍ മാര്‍ച്ച് ഒമ്പതിന് അടിയന്തര വാദം കേള്‍ക്കണമെന്നായിരുന്നു മുകേഷ് സിംഗ് ആവശ്യപ്പെട്ടത്. എന്നാല്‍ ഹര്‍ജി മാര്‍ച്ച് 16ന് മാത്രമേ പരിഗണിക്കൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹര്‍ജി തള്ളിയതിനെതിരെ മുകേഷ് സിംഗ് നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി തള്ളിയിരുന്നു.

1

രാഷ്ട്രപതി മുമ്പാണ് മതിയായ എല്ലാ രേഖകളും സമര്‍പ്പിച്ചിരുന്നുവെന്നും, കോടതി വിധികളെല്ലാം ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ പരിശോധിച്ചിരുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതിന് ശേഷം മാത്രമാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി വിട്ടതെന്നും സുപ്രീം കോടതി പറഞ്ഞു. അതേസമയം രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ ഹര്‍ജിക്ക് നിയമപരമായ സാധുതയില്ലെന്നും കോടതി പറഞ്ഞു. ജയിലിലില്‍ പ്രതികള്‍ നേരിട്ട പ്രശ്‌നങ്ങള്‍, രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള തീരുമാനമായി പരിഗണിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

നേരത്തെ മുകേഷ് സിംഗ് തന്റെ അമിക്കസ് ക്യൂരി വൃന്ദ ഗ്രോവര്‍ നിര്‍ബന്ധിച്ചിട്ടാണ് ക്യൂറേറ്റീവ്, ദയാഹര്‍ജികള്‍ നല്‍കിയതെന്ന് പറഞ്ഞിരുന്നു. കോടതി വിധി പ്രകാരം ഏഴ് ദിവസത്തിനുള്ളില്‍ തടസ ഹര്‍ജി നല്‍കണമെന്ന് വൃന്ദ തന്നെ തെറ്റിദ്ധരിപ്പിച്ചതായി മുകേഷ് സിംഗ് പറഞ്ഞിരുന്നു. എന്നാല്‍ തടസ്സ ഹര്‍ജി നല്‍കാനുള്ള സമയപരിധി മൂന്ന് വര്‍ഷമാണെന്നും ഇയാള്‍ പറഞ്ഞു. തനിക്കുള്ള അവകാശങ്ങള്‍ക്ക് കോടതിയില്‍ നിന്ന് ലഭിക്കണമെന്നും, തടസ്സ ഹര്‍ജിയും ദയാഹര്‍ജിയും സമര്‍പ്പിക്കാനുള്ള സമയം ജൂലായ് 2021 വരെ ആയി ഉയര്‍ത്തണമെന്നും ആവശ്യപ്പെടട്ിരുന്നു.

അതേസമയം കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റുമെന്ന് കോടതി വിധിച്ചിരുന്നു. മുകേഷ് സിംഗിനെ കൂടാതെ, പവന്‍, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിംഗ് എന്നിവരാണ് പ്രതികള്‍. മാര്‍ച്ച് 20ന് പുലര്‍ച്ചെ 5.30ന് തൂക്കിലേറ്റുമെന്നാണ് ദില്ലി കോടതി വിധിച്ചത്. നിയമപരമായി ഇവര്‍ക്കുണ്ടായിരുന്ന എല്ലാ അവകാശങ്ങളും ഉപയോഗിച്ച് കഴിഞ്ഞെന്നും, ഇനി ശിക്ഷ നടപ്പാക്കാനുള്ള സമയം കണ്ടെത്താമെന്നും ദില്ലി സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. കേസില്‍ പ്രതികളിലൊരാളയ രാംസിംഗ് തീഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരു പ്രതി കുറ്റം ചെയ്യുമ്പോള്‍ പ്രായപൂര്‍ത്തിയാവാത്തത് കൊണ്ട് മൂന്ന് വര്‍ഷത്തെ ശിക്ഷയാണ് അനുഭവിച്ചത്.

മോദി സര്‍ക്കാര്‍ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണക്കുന്നു: ചാനല്‍ വിലക്കില്‍ പ്രകാശ് ജാവദേക്കര്‍, മോദി സര്‍ക്കാര്‍ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണക്കുന്നു: ചാനല്‍ വിലക്കില്‍ പ്രകാശ് ജാവദേക്കര്‍,

English summary
nirbhaya case supreme court rejects mukesh singh's plea seeking urgent hearing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X