കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴുമരമടുത്തപ്പോള്‍ ബലം പ്രയോഗിച്ച് അക്ഷയും പവൻ ഗുപ്തയും; മാപ്പ് പറഞ്ഞ് മുകേഷ് സിങ് പറഞ്ഞു

Google Oneindia Malayalam News

ദില്ലി: ഏഴര വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വെള്ളിയാഴ്ച നടപ്പാക്കികഴിഞ്ഞു. ഇന്നലെ പുലര്‍ച്ചെ 5.30നാണ് തീഹാര്‍ ജയിലിലെ കഴുമരത്തില്‍ നാല് പ്രതികളേയും ഒരുമിച്ച് തൂക്കിലേറ്റിയത്. വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രതികളുടെ അവസാന ശ്രമവും സുപ്രീംകോടതി തള്ളിയതോടെയാണ് ശിക്ഷ നടപ്പിലാക്കപ്പെട്ടത്.

വധശിക്ഷക്ക് മുമ്പുള്ള രാത്രി നാല് പ്രതികള്‍ക്കും സമ്മാനിച്ചത് ഉറക്കമില്ലാത്ത നിമിഷങ്ങളായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റൊട്ടി,ദാല്‍,ചോറ്,സബ്ജി എന്നിവയടങ്ങുന്ന അത്താഴമായിരുന്നു പ്രതികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. മുകേഷ് സിംഗ്,വിനയ് ശര്‍മ്മ എന്നിവര്‍ കൃത്യസമയത്ത് തന്നെ അത്താഴം കഴിച്ചപ്പോള്‍ അക്ഷയ് സിംഗ്, പവന്‍ ഗുപ്ത എന്നിവര്‍ അത്താഴം ഉപേക്ഷിക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ഒരു ചായ മാത്രമായിരുന്നു അക്ഷയ് കഴിച്ചത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

ഉറക്കമില്ലാതെ

ഉറക്കമില്ലാതെ

അന്ന് രാത്രി മുഴുവന്‍ ഉറക്കമില്ലാതെയായിരുന്നു നാല് പ്രതികളും കഴിഞ്ഞത്. ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് പ്രതികളെ കുളിപ്പിക്കുന്ന പതിവുണ്ട്. ജയില്‍ അധികൃതര്‍ നാല് പ്രതികളോടും കുളിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ഇവര്‍ അതിന് വിസമ്മതിച്ചുവെന്നാണ് വിവരം. പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നെങ്കിലും ആരും കഴിക്കാന്‍ തയ്യാറായില്ല. രാത്രി ധരിച്ച വസ്ത്രം മാറ്റി പുതിയത് ധരിക്കാന്‍ മുന്ന് പേര്‍ തയ്യാറിയില്ല.

അവയവങ്ങള്‍ ദാനം ചെയ്യണം

അവയവങ്ങള്‍ ദാനം ചെയ്യണം

മുകേഷ് തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. വിനയ് ജയിലില്‍ വച്ച് താന്‍ വരച്ച ചിത്രങ്ങള്‍ ജയിലില്‍ തന്നെ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മറ്റ് രണ്ടുപേരും ആഗ്രങ്ങള്‍ ഒന്നും പ്രകടിപ്പിച്ചില്ല. കഴുമരത്തിലേക്കു കയറുന്നതിനു മുൻപ് മുകേഷ് സിങ് മാത്രം ജയിൽ ഉദ്യോഗസ്ഥരോട് മാപ്പു ചോദിച്ചിരുന്നു.

ശമ്പളം അയച്ച് കൊടുക്കണം

ശമ്പളം അയച്ച് കൊടുക്കണം

പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് എന്നിവർ തിഹാർ ജയിലിൽ തടവുകാർക്കുള്ള ജോലി ചെയ്തിരുന്നു. ഇതിന്റെ പ്രതിഫലമായ 1.3 ലക്ഷം രൂപ കുടുംബാംഗങ്ങൾക്ക് അയച്ചു കൊടുക്കും. മുകേഷ് ജയി‌ലിൽ കഴിഞ്ഞ 7 വർഷവും ജോലി ചെയ്തിരുന്നില്ല. പ്രതികളില്‍ ഒരാള്‍ മറ്റൊരാളെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചു കൊടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല.

കഴുമരത്തിന് സമീപത്തേക്ക്

കഴുമരത്തിന് സമീപത്തേക്ക്

തൂക്കിലേറ്റുന്നതിന് തൊട്ടു മുന്‍പ് മതഗ്രന്ഥങ്ങളില്‍ ഏതെങ്കിലും വായിക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചെങ്കിലും 4 പേരും നിരസിച്ചു. 4 മണിയോടെ തന്നെ പ്രതികളുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. വധശിക്ഷ നടപ്പാക്കാനുള്ള ആരോഗ്യമുണ്ടെന്ന് ഉറപ്പാക്കിയതോടെ കറുത്ത മുഖമൂടിയും മറ്റും പ്രതികളെ അണിയിച്ചു. ശേഷം പ്രതികളെ കഴുമരത്തിന് സമീപത്തേക്ക് എത്തിച്ചു.

ബലം പ്രയോഗിച്ചു

ബലം പ്രയോഗിച്ചു

കഴുമരത്തിലേക്ക് കൊണ്ടുപോവുമ്പോള്‍ അക്ഷയ് കുമാറും പവന്‍ ഗുപ്തയും അല്‍പം ബലം പ്രയോഗിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ജയില്‍ അധികൃതര്‍ ഇവരെ നിയന്ത്രിച്ചു നിര്‍ത്തി. തന്നെ കൊല്ലരുതെന്ന് വിനയ് വീണ്ടും ജയില്‍ അധികൃതരോട് അഭ്യര്‍ത്ഥിച്ചു. നേരത്തെ ശക്ഷ റദ്ദാക്കിയില്ലെന്ന് അറിഞ്ഞ സമയത്തും ഇയാള്‍ തളര്‍ന്ന് വീണിരുന്നു.

ഒടുവിൽ

ഒടുവിൽ

വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് ഒരു മതപുരോഹിതന്റെ സാന്നിധ്യം അനുവദിക്കാമെന്ന് പ്രതികളോട് അറിയിച്ചെങ്കിലും ഈ നിർദ്ദേശവും പ്രതികൾ തള്ളി. ഒടുവിൽ ജയിൽ അധികൃതർ നാല് പ്രതികളുടേയും മരണ വാറണ്ട് വായിച്ച് കേൾപ്പിച്ചു. ആരാചാരായ പവൻ ജല്ലാദിനെ സഹായിക്കാൻ നാല് പേർ കൂടി ഒപ്പം ഉണ്ടായിരുന്നു. കൃത്യം 5.30 യ്ക്ക് തന്നെ പ്രതികളെ തൂക്കിലേറ്റി. അരമണിക്കൂർ കഴിഞ്ഞ് ആറ് മണിയോടെ മൃതദേഹം കഴുമരത്തിൽ നിന്നും താഴെയിറക്കി.

Recommended Video

cmsvideo
പ്രതികളുടെ അവസാന നിമിഷം ഇങ്ങനെ | Oneindia Malayalam

 കൊറോണ: തൊഴിലാളികളെ പിരിച്ചു വിടരുത്, ശമ്പളത്തിന് 80% ഗ്രാന്‍റായി നല്‍കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര് കൊറോണ: തൊഴിലാളികളെ പിരിച്ചു വിടരുത്, ശമ്പളത്തിന് 80% ഗ്രാന്‍റായി നല്‍കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്

 25 ല്‍ 17 സീറ്റ് സ്വന്തമാക്കിയാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍;തന്ത്രം മെനയുന്നു 25 ല്‍ 17 സീറ്റ് സ്വന്തമാക്കിയാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍;തന്ത്രം മെനയുന്നു

English summary
nirbhaya case: the last moments of convicts before capital punishment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X