• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിർഭയ കേസ്: വധശിക്ഷ നടപ്പാക്കാനൊരുങ്ങി അധികൃതർ, അന്ത്യാഭിലാഷങ്ങൾ തിരക്കി, ഒന്നും ഉരിയാടാതെ പ്രതികൾ!

ദില്ലി: ഫെബ്രുവരി ഒന്നിന് വധ ശിക്ഷ നടപ്പാക്കാൻ പോകുന്ന നിർഭയ കേസിലെ പ്രതികളോട് അന്ത്യാഭിലാക്ഷം തേടി ജയൽ അധികൃതർ. വ്യാഴാഴ്ചയാണ് നാല് പ്രതികളോടാണ് ജയിൽ അധികൃതർ അന്ത്യാഭിലാഷം ചോദിച്ചത്. എന്നാൽ ആരും ഒന്നും പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്. നിയമപ്രകാരം വധശിക്ഷക്ക് വിധേയമാക്കുന്നതിന് മുമ്പ് പ്രതിക്ക് കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കും.

എപ്പോൾ എങ്ങിനെ വേണമെന്ന് അവര്‍ക്ക് തീരുമാനിക്കാം. തങ്ങളുടെ പേരിലുള്ള സ്വത്ത് ആര്‍ക്കെങ്കിലും കൈമാറുന്നുണ്ടോ എന്നും അറിയിക്കണം. ടുംബാംഗങ്ങളെ കാണുന്നതിനെ കുറിച്ചോ മറ്റു കാര്യങ്ങള്‍ സംബന്ധിച്ചോ നാല് പ്രതികള്‍ക്കും മിണ്ടാട്ടമില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് തൂക്കിലേറ്റാനാണ് രണ്ടാമതായി ഇറക്കിയ മരണവാറണ്ടില്‍ ദില്ലി തീസ് ഹസാരി കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ദയാഹർജികളെല്ലാം തള്ളി

ദയാഹർജികളെല്ലാം തള്ളി

മുകേഷ് സിങ്, വിനയ് ശര്‍മ്മ, അക്ഷയ് സിങ്, പവന്‍ ഗുപത എന്നീ നാല് പ്രതികളാണ് വധശിക്ഷ കാത്ത് കഴിയുന്നത്. ഇതില്‍ രണ്ടു പേര്‍ സുപ്രീംകോടതിയില്‍ നല്‍കിയ തിരുത്തൽ ഹർജി തള്ളിയിട്ടുണ്ട്. എങ്കിലും കൂടുതൽ സമയം പ്രതികൾക്ക് ലഭിക്കുമെന്ന് തന്നെയാണ് അവർ വിചാരിക്കുന്നത്. പവന്‍ ഗുപത നല്‍കിയ ദയാ ഹര്‍ജി രാഷ്ട്രപതിയും തള്ളിയിരുന്നു.

കൂടുതൽ സമയം ലഭിക്കുമെന്ന് പ്രതീക്ഷ

കൂടുതൽ സമയം ലഭിക്കുമെന്ന് പ്രതീക്ഷ

ഈ മാസം 22-ന് തൂക്കിലേറ്റാനായിരുന്നു ദില്ലി കോടതി ആദ്യം ഇറക്കിയ മരണ വാറണ്ടിലുണ്ടായിരുന്നത്. എന്നാല്‍ ദയാ ഹർജി കാരണം ഇത് മാറ്റി പുതിയ തീയ്യതി കുറിക്കുകയായിരുന്നു. ഇനി മറ്റു പ്രതികളും ഓരോരുത്തരായി ദയാ ഹര്‍ജികള്‍ സമര്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകൾ. പരാവമധി സമയം നീട്ടിക്കിട്ടുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

14 ദിവസം നീട്ടി നല്‍കണം

14 ദിവസം നീട്ടി നല്‍കണം

രാഷ്ട്രതി ദയാ ഹര്‍ജി തള്ളികഴിഞ്ഞാല്‍ ശിക്ഷ നടപ്പിലാക്കുന്നതിന് പ്രതിക്ക് 14 ദിവസം നീട്ടി നല്‍കണമെന്നാണ് ചട്ടം. ഇതിനിടെ മരണ വാറണ്ട് നല്‍കി കഴിഞ്ഞാല്‍ ഹര്‍ജികള്‍ നല്‍കുന്നതിന് ഒരു സമയപരിധി വെക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ശിക്ഷ നടപ്പാക്കുന്നത് വൈകുന്നതിനെതിരെ നിര്‍ഭയയുടെ മാതാപിതാക്കളടക്കം രംഗത്തെത്തിയിട്ടുണ്ട്.

ആറ് പ്രതികൾ, ഒരാൾ ആത്മഹത്യ ചെയ്തു

ആറ് പ്രതികൾ, ഒരാൾ ആത്മഹത്യ ചെയ്തു

2012 ഡിസംബര്‍ 16ന് നടന്ന കൂട്ടബലാത്സംഗത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. ഒന്നാം പ്രതി റാം സിങ്ങ്, അയാളുടെ സഹോദരന്‍ മുകേഷ് സിങ്ങ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് സിങ്ങ് കൂടാതെ പ്രായപൂര്‍ത്തിയാകാത്ത പ്രതി ഇങ്ങനെ നീളുന്നതായിരുന്നു പ്രതിപട്ടിക. ഇതില്‍ ഒന്നാം പ്രതി റാം സിങ്ങ് ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തിരുന്നു. ജുവനൈല്‍ പ്രതി മൂന്ന് വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുകയും ചെയ്തു. ബാക്കിയുള്ള നാല് പ്രതികളുടെ വധശിക്ഷയാണ് നടപ്പാക്കാനിരിക്കുന്നത്.

English summary
Nirbhaya case; Tihar jail authorities ask Nirbhaya convicts about their last wish
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X