കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർഭയ ബലാത്സംഗ കേസ്; തിഹാർ ജയിലിൽ ഡമ്മി വധശിക്ഷ 22ന് മുമ്പ് , വധശിക്ഷ നടപ്പാക്കുക ജയിൽ 3ൽ!

Google Oneindia Malayalam News

ദില്ലി: ജനുവരി 22ന് നിർഭയ ബലാത്സംഗ പ്രതികളെ തൂക്കിലേറ്റുന്നതിന്റെ ഭാഗമായി തിഹാർ ജയിലിൽ ‍ഡമ്മി വധ ശിക്ഷ നടപ്പിലാക്കും. എപ്പോഴാണ് ഡമ്മി പരീക്ഷണം നടത്തേണ്ടതെന്ന് ഇന്ന് തീരുമാനിക്കും. ജനുവരി 22ന് പ്രതികൾക്ക് വധ ശിക്ഷ നടപ്പാക്കുന്ന ജിയൽ 3യിൽ തന്നെയാണ് ഡമ്മി പരീക്ഷണവും നടക്കുക. അടുത്ത ദിവസങ്ങളിൽ ഡമ്മി പരീക്ഷണം നടക്കുമെന്ന് ജയിൽ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

ഡമ്മി പരീക്ഷണം നടക്കുന്ന സമയത്ത് പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എ‍‌ഞ്ചിനീയറിങ്, ജയിൽ സുപ്രണ്ട്, മറ്റ് ജയിൽ ഉദ്യോഗസ്ഥർ എന്നിവർ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. ജനുവരി ന22 രവിലെ ഏഴ് മണിക്കാണ് നിർഭയ ബലാത്സംഗ കേസിലെ പ്രതികളെ ജയിൽ 3ൽ വധശിക്ഷ നടപ്പാക്കുക. ഇതേ സ്ഥലത്ത് വെച്ച് തന്നെയാണ് പാർലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിനേയും തൂക്കിലേറ്റിയത്.

ഏഴ് വർഷത്തെ നിയമ പോരാട്ടം

ഏഴ് വർഷത്തെ നിയമ പോരാട്ടം

ഏഴ് വർഷത്തിന് ശേഷമാണ് രാജ്യത്തെ ഞെട്ടിച്ച നിർഭയ ബലാത്സംഗ, കൊലപാതക കേസിൽ കുര്റക്കാരെന്നു കണ്ടെത്തിയവരുടെ വധശിക്ഷ നടപ്പാക്കുന്നതിന് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചത്. വധശിക്ഷ നീണ്ടു പോകുന്നതിൽ ആശങ്ക അറിയിച്ച് നിർഭയയുടെ മാതാപിതാക്കൾ നടത്തിയ നിയമപോരാട്ടത്തിന് ഒടുവിലായിരുന്നു കോടതി ഇടപെട്ട് വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

 തിരുത്തൽ ഹർജി

തിരുത്തൽ ഹർജി

അതേസമയം വധശിക്ഷ വിധിച്ച ഉത്തരവിനെതിരെ തിരുത്തൽ ഹർജി നൽകാൻ മുകേഷും വിനയ് കുമാറും താൽപ്പര്യം അറിയിച്ചിട്ടുണ്ടെന്ന് അമിക്കസ് ക്യൂരി വൃന്ദാ ഗ്രോവർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഒരു കോടതിയിലും പ്രതികളുടെ ഹർജികൾ പരിഗണനയിൽ ഇല്ലെന്ന് പ്രോസീക്യൂട്ടർ ചൂണ്ടിക്കാട്ടി. തിരുത്തൽ ഹർജി നൽകാൻ തീരുമാനിച്ചിട്ടുണ്ട് എന്നതിന്റെ പേരിൽ മരണ വാറണ്ട് പുറപ്പെടുവിക്കുന്നത് നീട്ടിവെക്കാനാവില്ലെന്ന് പ്രോസിക്യൂഷൻ വാദിക്കുകയായിരുന്നു.

തൂക്കു കയർ‌ ബക്സർ ജയിലിൽ നിന്ന്

തൂക്കു കയർ‌ ബക്സർ ജയിലിൽ നിന്ന്

നിർഭയ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ തൂക്കുകയറുകൾ ബക്സർ ജയിലിൽനിന്നാണ് കൊണ്ടുവരിക. നിർഭയ പ്രതികളുടെ വധശിക്ഷ നടപ്പാക്കേണ്ടിവരുമെന്നു സൂചനലഭിച്ചതോടെ ബക്സർ ജയിലിലേക്ക് തിഹാർ ജയിലിൽനിന്ന് നേരത്തേതന്നെ ഉത്തരവു പോയിരുന്നു. രാജ്യത്തെ എല്ലാ ജയിലുകൾക്കും തൂക്കുകയർ നിർമിച്ചുനൽകുന്നത് ബക്സർ ജയിലിൽനിന്നാണ്.

ഡിസംബർ 14നകം നിർമ്മിക്കാൻ ഉത്തരവ്

ഡിസംബർ 14നകം നിർമ്മിക്കാൻ ഉത്തരവ്

പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സൽ ഗുരുവിനെ 2013 ഫെബ്രുവരി ഒമ്പതിനു തൂക്കിലേറ്റാനാണ് ബക്സറിൽനിന്ന് അവസാനമായി തൂക്കുകയറുണ്ടാക്കിയത്. തൂക്കിക്കൊല്ലാനുള്ള പ്രതിയുടെ ഉയരത്തിന്റെ 1.6 മടങ്ങ് നീളമുള്ള കയറാണ് വേണ്ടത്. ഒരു കയറുണ്ടാക്കാൻ അഞ്ചോ ആറോ പേർക്ക് മൂന്നുദിവസം വേണം. ബക്സർ ജയിലിൽ ഇതിന് പ്രത്യേകപരിശീലനം കിട്ടിയ തടവുകാരുണ്ട്. ഡിസംബർ 14-നകം 10 തൂക്കുകയർ നിർമിച്ചുനൽകാൻ ബക്സർ ജയിലധികൃതരോട് ജയിൽ ഡയറക്ടറേറ്റിൽനിന്നു നിർദേശമുണ്ട്.

English summary
Nirbhaya case; Tihar Jail to conduct dummy execution of convicts before Jan 22
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X