• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിർഭയ കൂട്ടബലാത്സംഗക്കേസ്: ഇന്ത്യയെ നടുക്കിയ 2012 ഡിസംബർ 16ന് നടന്നതെന്ത്?

ദില്ലി: നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയതോടെ അവസാനിക്കുന്നത് പെൺകുട്ടിയുടെ കുടുംബത്തിന്റെ ഏഴ് വർഷം നീണ്ട നിയമപോരാട്ടമാണ്. മാർച്ച് 20ന് പുലർച്ചെ 5.30ഓടെയാണ് കേസിലെ നാല് പ്രതികളായ മുകേഷ് സിംഗ്, പവൻ ഗുപ്‌ത, മുകേഷ്‌ , വിനയ് ശർമ, അക്ഷയ് എന്നിവരുടെ വധശിക്ഷ തീഹാർ ജയിലിലിൽ വെച്ച് നടപ്പിലാക്കുന്നത്. ദയാഹർജി ഉൾപ്പെടെ നിയമത്തിന്റെ എല്ലാത്തരത്തിലുള്ള പരിരക്ഷകളും അവസാനിച്ചതോടെയാണ് നാല് പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കുന്നത്.

അവർ രാത്രി ഉറങ്ങിയില്ല, കുളിക്കാനാനോ ചായ കുടിക്കാനോ തയ്യാറായില്ല, പ്രതികളുടെ അവസാന നിമിഷം ഇങ്ങനെ

വ്യാഴാഴ്ച രാത്രി വൈകുന്നത് വരെയും കേസിൽ വാദം കേട്ടെങ്കിലും സുപ്രീംകോടതി ശരിവെച്ച വധശിക്ഷ പുനപരിശോധിക്കാനാവില്ലെന്നാണ് ദില്ലി ഹൈക്കോടതി ചൂണ്ടിക്കാണിച്ചത്. പിന്നീട് ഹർജി പരിഗണിച്ച സുപ്രീംകോടതിയും വധശിക്ഷ സ്റ്റേ ചെയ്യാൻ തയ്യാറായിരുന്നില്ല. പുലർച്ചെ 2.15 ഓടെ ജസ്റ്റിസ് ഭാനുമതി, ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് ഭൊപ്പണ്ണ എന്നിവരുൾപ്പെട്ട ബെഞ്ചാണ് വാദം കേട്ടത്. പ്രതിഭാഗം അഭിഭാഷകന്റെ വാദം കേട്ട കോടതി രാഷ്ട്രപതിയുടെ തീരുമാനമത്തിൽ ഇടപെടാൻ കോടതിയ്ക്ക് പരിമിതിയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. കുറ്റവാളികളുടെ ഹർജി തള്ളിയ കോടതി വിധി വെള്ളിയാഴ്ച പുലർച്ചെ തന്നെ നടപ്പിലാക്കുമെന്നും വ്യക്തമാക്കുകയായിരുന്നു.

 വീട്ടിലേക്ക് മടങ്ങുമ്പോൾ

വീട്ടിലേക്ക് മടങ്ങുമ്പോൾ

സുഹൃത്തിനൊപ്പം സിനിമ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പാരാമെഡിക്കൽ വിദ്യാർത്ഥിനിയായ പെൺകുട്ടി ബസിൽ വെച്ച് നിരവധി തവണ പീഡിപ്പിക്കപ്പെടുകയും ക്രൂരമായി ആക്രമിക്കപ്പെടുകയും ചെയ്തത്. തുടർന്ന് പെൺകുട്ടിയെയും സുഹൃത്തിനേയും അക്രമികൾ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി സിംഗപ്പൂരിൽ വെച്ച് 2012 ഡിസംബർ 29ന് മരണമടയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ എയർലിഫ്റ്റ് ചെയ്താണ് സിംഗപ്പൂരിലെത്തിച്ച് ചികിത്സ നൽകിയിരുന്നത്.

 സ്വകാര്യ ബസിൽ കയറി

സ്വകാര്യ ബസിൽ കയറി

2016 ഡിസംബർ 16ന് രാത്രി ഒമ്പത് മണിക്ക് ലൈഫ് ഓഫ് പൈ എന്ന സിനിമ കണ്ട് പെൺകുട്ടിയും സുഹൃത്തും സൌത്ത് ദില്ലിയിലെ സാകേതിൽ രാത്രി ഒമ്പത് മണിക്ക് മുനിർക്ക ബസ് സ്റ്റാൻഡിൽ ഓട്ടോ ഇറങ്ങിയ ഇരവരും കാണാത്തതിനാൽ ഇരുവരും സ്വകാര്യ ബസിൽ കയറി.

 കുറ്റവാളികൾ ആറുപേരും ബസിൽ

കുറ്റവാളികൾ ആറുപേരും ബസിൽ

ബസിൽ കയറിയ പെൺകുട്ടിയും സുഹൃത്തും ബസിന്റെ ഡ്രൈവറുടെ ക്യാബിനിൽ നാല് യുവാക്കളെ കണ്ടിരുന്നു. രണ്ട് പേർ ക്യാബിനിന് പുറകിൽ നിൽക്കുകയായിരുന്നു. ഒരാൾ ഇടതുവശത്തും രണ്ടാമത്തെയാൽ വലതുവശത്തുമാണ് നിന്നിരുന്നത്. ബസിൽ ഇരുവർക്കും അടുത്തുള്ള സീറ്റിൽ ഇരുന്ന പ്രതികളിൽ രണ്ട് പേർ 20 രൂപ നൽകി ടിക്കറ്റ് എടുത്തു.

 സുഹൃത്തിന് നേരെ ഉപദ്രവം

സുഹൃത്തിന് നേരെ ഉപദ്രവം

ബസ് എയർപോർട്ടിനടുത്ത ഫ്ലൈ ഓവറിനടുത്ത് എത്തിയതോടെ ക്യാബിനിലുള്ള യുവാക്കളിൽ ഒരാൾ എത്തി പെൺകുട്ടിയുടെ സുഹൃത്തിനെ ഉപദ്രവിക്കാൻ തുടങ്ങി. പെൺകുട്ടിയെയും കൊണ്ട് രാത്രി എവിടെ പോയി എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഇവരിൽ നിന്നുണ്ടായത്.

 അക്രമികളുമായി വാക്കേറ്റം

അക്രമികളുമായി വാക്കേറ്റം

യുവാക്കളിൽ ഒരാൾ പെൺകുട്ടിയുടെ സുഹൃത്തിനെ ഇടിച്ചതോടെ യുവാവും തിരിച്ചടിച്ചു. ഇതോടെ മറ്റുള്ളവരും ബസിലുണ്ടായിരുന്ന ഇരുമ്പുദണ്ഡും മറ്റും ഉപയോഗിച്ച് പെൺകുട്ടിയുടെ സുഹൃത്തായ യുവാവിനെ ആക്രമിച്ചു. ഇതോടെ പെൺകുട്ടി സുഹൃത്തിനെ രക്ഷിക്കാൻ മുന്നോട്ടുവന്നു. ഇതോടെ പ്രതികളിൽ രണ്ട് പേർ പെൺകുട്ടിയെ സീറ്റിലേക്ക് തന്നെ തിരിച്ചയച്ചു.

പെൺകുട്ടിയ്ക്ക് നേരെ തിരിഞ്ഞു

പെൺകുട്ടിയ്ക്ക് നേരെ തിരിഞ്ഞു

സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ അക്രമികൾ പെൺകുട്ടിക്ക് നേരെ തിരിഞ്ഞ് ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നു. ബസിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പെൺകുട്ടിയെ ഇരുമ്പുദണ്ഡുപയോഗിച്ച് ആന്തരികാവയവങ്ങൾ കേടുവരുത്തുകയും ചെയ്തു. പെൺകുട്ടിയുടെയും സുഹൃത്തിന്റെയും കൈവശമുണ്ടായിരുന്ന എല്ലാ വസ്തുുക്കളും പ്രതികൾ കൈക്കലാക്കുകയും ചെയ്തു.

cmsvideo
  പ്രതികളുടെ അവസാന നിമിഷം ഇങ്ങനെ | Oneindia Malayalam
   ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വലിച്ചെറിഞ്ഞു

  ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വലിച്ചെറിഞ്ഞു

  ഇതോടെ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് ഇരുവരെയും പ്രതികൾ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. മുമ്പിലത്തെ വാതിൽ തുറക്കാതായതോടെ വാതിലിനടുത്ത് കൊണ്ടുവന്ന ശേഷം ഇരുവരെയും ദേശീയപാത എട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. മാഹിപൽപൂർ ഫ്ലൈ ഓവറിന് സമീപത്തായിരുന്നു സംഭവം. റോഡിൽ ഇവരെ കണ്ട ചിലരാണ് സംഭവത്തെക്കുറിച്ച് പോലീസിൽ വിവരമറിയിച്ചത്. ഇരുവരെയും റോഡിൽ കണ്ടവരാണ് പെൺകുട്ടിയെ ബെഡ്ഷീറ്റ് ഉപയോഗിച്ച് പുതപ്പിച്ചത്. തുടർന്ന് ഉടൻ തന്നെ ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിലെത്തിച്ചത്.

  English summary
  Nirbhaya case: What happened on 2012 December 16
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more