സമാനതകളില്ലാത്ത ക്രൂരത..!രാജ്യം ഞെട്ടിയ നിര്‍ഭയ കൂട്ടബലാത്സംഗം..! പീഡിപ്പിച്ചിട്ടില്ലെന്ന് പ്രതികൾ !
ദില്ലി: രാജ്യമനസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധിപറയാനിരിക്കുകയാണ്. നിര്‍ഭയ ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് പ്രതികള്‍ മുന്നോട്ട് വെയ്ക്കുന്ന വാദം. സൗമ്യകേസിലെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെയുള്ള വിധി രാജ്യം കാത്തിരിക്കുന്നതാണ്.
Read Also: പോയസ് ഗാര്‍ഡനില്‍ ജയലളിതയുടെ പ്രേതം..!! രാത്രി അലര്‍ച്ചകള്‍..!! ഭയന്ന് വിറച്ച് താമസക്കാര്‍..!!
Read Also: മമ്മൂട്ടിയുടെ നായികയ്ക്ക് നേരെ നൈറ്റ് ക്ലബ്ബിലെ ശുചിമുറിയില്‍ നടന്നത്..!! നടുക്കുന്ന അനുഭവം..!!

2012 ഡിസംബര്‍ പതിനാറിനാണ് ദില്ലിയിലെ ബസ്സിനുളളില്‍ പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായത്. ദൈനംദിനം ബലാത്സംഗ വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും രാജ്യമനസാക്ഷിയെ ഇത്രയും ഞെട്ടിച്ച ഒരു സംഭവം ഉണ്ടായിട്ടില്ലെന്നു തന്നെ പറയേണ്ടി വരും.

സുഹൃത്തിനൊപ്പം സിനിമ കണ്ട് രാത്രി ബസ്സില്‍ മടങ്ങിവരവേ ആണ് അതിമൃഗീയമായി നിര്‍ഭയ ആക്രമിക്കപ്പെട്ടത്. ഒപ്പമുള്ള സുഹൃത്തിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച മര്‍ദ്ദിച്ച ശേഷമായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

നിര്‍ഭയ പീഡിപ്പിക്കപ്പെട്ട രീതിയെക്കുറിച്ച് പുറത്ത് വന്ന വിവരങ്ങള്‍ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ളതാണ്. നാല്‍പ്പത് മിനുറ്റോളം ഓടുന്ന ബസ്സില്‍ 6 പേരാല്‍ ആ പെണ്‍കുട്ടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു. തുടര്‍ന്ന് അവളെ റോഡില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.

നീണ്ട പതിമൂന്ന് ദിവസങ്ങള്‍ ജീവന് വേണ്ടി അവള്‍ പോരാടി. ക്രൂരപീഡനത്തെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ മുഴുവന്‍ തകര്‍ന്ന നിലയിലായിരുന്നു നിര്‍ഭയ. ബലാത്സംഗത്തിനിടെ അവളുടെ വയറ്റിനകത്തേക്ക് പ്രതികള്‍ ഇരുമ്പുദണ്ഡ് കയറ്റിയതാണ് ജീവന് അപകടമായത്.

പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ് അവളെ ഏറ്റവും മൃഗീയമായി പീഡിപ്പിച്ചത്. സംഭവം വാര്‍ത്തയായതോടെ രാജ്യം മുഴുവന്‍ പ്രതിഷേധത്തില്‍ മുങ്ങി. തലസ്ഥാനം നിന്ന് കത്തി. ഡിസംബര്‍ 18 ന് ആറ് പ്രതികളേയും പിടികൂടി.

അതിനിടെ ആന്തരികാവയവങ്ങള്ില്‍ ഗുരുതര അണുബാധയോടെ സിംഗപ്പൂരിലെ ആശുപത്രിയില്‍ നിര്‍ഭയ മരണത്തിന് കീഴടങ്ങി. പ്രതികളുടെ വിചാരണ അതിവേഗ കോടതി വിചാരണ തുടങ്ങി. മുഖ്യപ്രതി അതിനിടെ ജയിലില്‍ തൂങ്ങി മരിച്ചു.

കുട്ടിക്കുറ്റവാളിക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും മറ്റു പ്രതികള്‍ക്ക് വധശിക്ഷയും വിധിക്കപ്പെട്ടു. വിധിക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളി. തുടര്‍ന്നാണ് പ്രതികള്‍ സുപ്രീം കോടതിയിലെത്തിയത്.

പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുമ്പോള്‍ പാലിക്കേണ്ട ക്രിമിനല്‍ ചട്ടപ്രകാരമുള്ള നടപടികള്‍ വിചാരണ കോടതിയും ഹൈക്കോടതിയും പാലിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യത്തില്‍ സുപ്രീംകോടതി എന്ത് വിധിപ്രസ്താവിക്കുമെന്നത് രാജ്യം കാതോര്‍ക്കുകയാണ്.












Click it and Unblock the Notifications