കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ഭയ കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു, സംഭവത്തിന് പിന്നില്‍ ജയിലിലെ പീഡനം!!!

  • By Sandra
Google Oneindia Malayalam News

ദില്ലി: 2012ലെ ദില്ലി കൂട്ടമാനഭംഗക്കേസിലെ പ്രതി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തീഹാര്‍ ജയിലില്‍ കഴിയുന്ന വിനയ് ശര്‍മ്മയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

അമിതമായ അളവില്‍ മരുന്ന് കഴിച്ച ശേഷം തൂങ്ങുകയായിരുന്നു. ഇതോടെ ശര്‍മ്മയെ ദില്ലിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജയിലിലെ സഹതടവുകാര്‍ ശാരീരികമായ ഉപദ്രവിക്കുന്നുണ്ടെന്നാരോപിച്ച ശര്‍മ്മ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേസിലെ മുഖ്യ കുറ്റവാളിയായിരുന്ന രാം സിംഗിനെ ജയിലിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടി ആക്രമിക്കപ്പെട്ട ബസിലെ ഡ്രൈവറായിരുന്നു ഇയാള്‍

vinay-25

ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കേസിലെ ആറ് പ്രതികളില്‍ ഒരാളാണ് വിനയ് ശര്‍മ്മ. ഒരു കുട്ടിക്കുറ്റവാളി ഉള്‍പ്പെടെ ആറ് പേരാണ് കേസിലെ പ്രതികള്‍. പീഡനത്തിന് ശേഷം ക്രൂരമായി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു. ആന്തരാവയവങ്ങള്‍ക്കേറ്റ പരിക്കായിരുന്നു മരണകാരണം.

English summary
Nirbhaya gang rape convict Vinay sharma attempts suicide in Thihar jail.One convict Ram Singh found dead in jail in 2013.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X