'നിര്‍ഭയ' മോഡല്‍ ബലാത്സംഗം ബീഹാറിലും; 21 വയസ്സുകാരി ഗുരുതരാവസ്ഥയില്‍
പാറ്റന: ബീഹാറിലെ മോട്ടിഹാരിയില്‍ ദില്ലി മോഡല്‍ കൂട്ട ബലാത്സംഗം. ക്രൂരബലാത്സംഗത്തിനിരയായ പെണ്‍കൂട്ടി ഗൂരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന് റിപ്പോര്‍ട്ട്. കൂട്ടബലാത്സംഗത്തിനൊടുവില്‍ പെണ്‍കുട്ടിയെ റോഡരികില്‍ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു.
കൂട്ടബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പിസ്റ്റളും തടി കഷണങ്ങളും കടത്തി ക്രൂരമായി മുറിവേല്‍പ്പിച്ചു. ആന്തരീകാവയവങ്ങളില്‍ ക്ഷത മേല്‍ക്കുന്ന രീതിയിലാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. പെണ്‍കുട്ടി മോട്ടിഹാരിയിലെ പ്രാദേശിക ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്.

പ്രാദേശിക മാധ്യമങ്ങള്‍ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തയുടെ പേരും വിവരങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. കുറ്റവാളിയെന്ന് സംശയിക്കുന്ന സമയുള്ള ഒളിവിലാണെന്നാണ് ബീഹാര്‍ പോലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. പോലീസ് ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയെ ഒരു വീഡിയോ ക്ലിപ്പ് ഉപയോഗിച്ച് ഭീഷണിപ്പെടുത്താനും ഇയാള്‍ ശ്രമിച്ചിരുന്നെന്നാണ് പെണ്‍കുട്ടിയുമയി അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്. ഒരു തവണ അക്രമത്തിന് മുതിര്‍ന്ന ഇയാളെ പെണ്‍കുട്ടി ബ്ലെയിഡ് ഉപയോഗിച്ച് പ്രതിരോധിച്ചിരുന്നു. ഇതിന്റെ പ്രതികാരമായിരിക്കാം ഇത്തരത്തില്‍ കൂട്ടബലാത്സംഗത്തിന് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.












Click it and Unblock the Notifications