കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നീളും, പൊട്ടിക്കരഞ്ഞ് മുദ്രാവാക്യം വിളിച്ച് നിർഭയയുടെ അമ്മ

Google Oneindia Malayalam News

ദില്ലി: നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ വൈകുന്നതിൽ പ്രതിഷേധവുമായി നിർഭയയുടെ അമ്മ ആശാ ദേവി. തങ്ങൾക്ക് നീതി നിഷേധിക്കുകയാണെന്ന് ആരോപിച്ച് നിർഭയയുടെ കുടുംബം പാട്യാല ഹൗസ് കോടതി വളപ്പിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ആക്ടിവിസ്റ്റായ യോഗിത ഭയാനയും കോടതി വളപ്പിൽ പ്രതിഷേധത്തിൽ പങ്കെടുത്തു.

'അരവിന്ദ് കെജ്രിവാളിന് സിഎഎ അനുകൂല നിലപാട്'! 'അത് പിണറായിക്കറിയാം, കുറിപ്പ്!'അരവിന്ദ് കെജ്രിവാളിന് സിഎഎ അനുകൂല നിലപാട്'! 'അത് പിണറായിക്കറിയാം, കുറിപ്പ്!

പ്രതികളെ തൂക്കിലേറ്റാൻ പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് തീഹാർ ജയിൽ അധികൃതർ നൽകിയ ഹർജി പരിഗണിച്ച കോടതി പ്രതികളിലൊരാളായ പവൻ ഗുപ്തയ്ക്ക് അവസാന നിയമവഴികൾക്ക് വരെ അർഹതയുണ്ടെന്ന് നിരീക്ഷിച്ചു. പവൻ ഗുപ്തയ്ക്ക് അഭിഭാഷകനെ കണ്ടെത്താനുള്ള സമയം കോടതി അനുവദിച്ചു.

asha evi

മരണവാറണ്ട് പരിഗണിക്കുന്നതിനിടെ പവൻ ഗുപ്തയുടെ അഭിഭാഷകനായ എപി സിംഗ് പിന്മാറുകയായിരുന്നു. ഇതോടെ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചേ മതിയാകൂ എന്ന് നിരീക്ഷിച്ച കോടതി പവൻ ഗുപ്തയ്ക്ക് പുതിയ അഭിഭാഷകനെ ലഭിക്കുന്നതിനായി ഒരു മാസം കൂടി കാത്തിരിക്കാമെന്ന് അറിയിക്കുകയായിരുന്നു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പവന്റെ പിതാവിന് അഭിഭാഷകരുടെ പട്ടിക കൈമാറിയിട്ടുണ്ട്.

കോടതി ഉത്തരവിന് പിന്നാലെ നിർഭയയുടെ അമ്മ പൊട്ടിക്കരയുകയായിരുന്നു. കോടതിക്ക് പുറത്തെത്തിയ മാതാപിതാക്കൾ കുറ്റവാളികളെ ഉടൻ തൂക്കിലേറ്റണം എന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. ജനുവരി 22ന് പ്രതികളെ തൂക്കിലേറ്റണമെന്നായിരുന്നു ആദ്യ ഉത്തരവ്. എന്നാൽ പ്രതികൾ ഓരോരുത്തരായി ഒന്നിന് പിറകെ ഒന്നായി ഹർജികളുമായി എത്തിയതോടെയാണ് വധശിക്ഷ നീണ്ടുപോയത്.

English summary
Nirbhaya Mother protest outside Patiala house court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X