കുറ്റകൃത്യം ജയിച്ചു; പോരാട്ടം തുടരുമെന്ന് നിര്‍ഭയയുടെ അമ്മ
ദില്ലി: ദില്ലിയില്‍ ഓടുന്ന ബസ്സില്‍ വെച്ച് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പുറത്തുവിടുന്നതിനോട് പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു. ജയിച്ചത് കുറ്റകൃത്യമാണെന്നും പ്രതിക്കെതിരെ പോരാട്ടം തുടരുമെന്നും അവര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
കുറ്റകൃത്യം ചെയ്യുമ്പോള്‍ ൈമനറായിരുന്ന പ്രതിക്ക് ഇപ്പോള്‍ 21 വയസുണ്ട്. മൈനറായതിനാല്‍ 3 വര്‍ഷം മാത്രമേ തടവുശിക്ഷ ലഭിച്ചിരുന്നുള്ളൂ. ഈ കാലയളവ് കഴിഞ്ഞതിനാല്‍ പ്രതിയെ ഞായറാഴ്ച റിലീസ് ചെയ്യും. ഇതിനെതിരെ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി അത് അനുവദിച്ചില്ല.

മൈനറായ പ്രതിക്കെതിരെ 3 വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, പ്രതിയെ 2 വര്‍ഷത്തേക്ക് നിരീക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. കോടതി തന്നെ ഇക്കാര്യത്തില്‍ നേരത്തെ സര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞിരുന്നു. പ്രതി പുറത്തിറങ്ങിയാല്‍ ആക്രമിക്കപ്പെട്ടേക്കുമെന്നും വാര്‍ത്തകളുമുണ്ടായിരുന്നു.
പ്രതിയെ വെറുതെ വിടുകയാണെന്ന കോടതിവിധികേട്ട് നിര്‍ഭയയുടെ അമ്മ കോടതിയില്‍ കുഴഞ്ഞുവീണു. കോടതിവിധി തങ്ങളെ വേദനിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ അച്ഛനും പറഞ്ഞു. സമൂഹത്തിനുവേണ്ടിയായിരുന്നു തങ്ങള്‍ പൊരുതിയത്. പ്രതിക്ക് കടുത്ത ശിക്ഷ ലഭിച്ചിരുന്നെങ്കില്‍ മറ്റുള്ളവര്‍ക്കും അതൊരു പാഠമായേനെ. എന്നാല്‍, മറിച്ചാണ് സംഭവിച്ചിരിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് ബദ്‌രിനാഥ് പറഞ്ഞു.












Click it and Unblock the Notifications