കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളെ പീഡിപ്പിച്ചവരും നിങ്ങളും തമ്മിലെന്ത് വ്യത്യാസം, മുന്‍ കര്‍ണാടക ഡിജിപിക്കെതിരെ നിര്‍ഭയയുടെ അമ്മ

മകളുടെ പോരാട്ടവീര്യത്തെ താഴ്ത്തി കെട്ടുന്ന പ്രസ്താവനയാണ് ഡിജിപിയുടേതെന്ന് ആശാദേവി പറഞ്ഞു

Google Oneindia Malayalam News

ദില്ലി: തന്റെ ആകാരവടിവിനെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ മുന്‍ കര്‍ണാടക ഡിജിപിക്കെതിരെ നിര്‍ഭയയുടെ അമ്മ ആശാദേവി. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആശാദേവി പങ്കെടുത്ത ചടങ്ങിലാണ് മുന്‍ കര്‍ണാടക ഡിജിപി എച്ച്ടി സങ്ക്‌ലിയാന വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. പീഡനം തടയാന്‍ സാധിച്ചിട്ടില്ലെങ്കില്‍ സ്ത്രീകള്‍ കീഴടങ്ങണമെന്നായിരുന്നു. സങ്ക്‌ലിയാന നടത്തിയ പരാമര്‍ശം. പിന്നീട് നിര്‍ഭയയെ കുറിച്ചും അവരുടെ മാതാവിന്റെ ആകാരവടിവിനെയും പരാമര്‍ശിച്ച് ഇയാള്‍ വിവാദ പ്രസ്താവന നടത്തുകയും ചെയ്തിരുന്നു.

എതിര്‍ക്കാന്‍ കഴിയില്ലേങ്കില്‍ സ്ത്രീകള്‍ കീഴടങ്ങിയേക്കണം.. മുന്‍ ഡിജിപിയുടെ പ്രസ്താവന വിവാദമാകുന്നുഎതിര്‍ക്കാന്‍ കഴിയില്ലേങ്കില്‍ സ്ത്രീകള്‍ കീഴടങ്ങിയേക്കണം.. മുന്‍ ഡിജിപിയുടെ പ്രസ്താവന വിവാദമാകുന്നു

1

തന്റെ മകളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയവരും നിങ്ങളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നാണ് ആശാദേവി തുറന്ന കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. സമൂഹത്തിന്റെ രക്ഷകരെന്ന് പോലീസിനെ പറയാറുള്ളത്. എന്നാല്‍ നിങ്ങളും കുറ്റവാളികളും ഒരേ ചിന്താഗതിയുള്ളവരാണെന്ന് മനസിലായിരിക്കുകയാണ്. ഇത് തീര്‍ത്തും നാണക്കേടാണ്. ഇതേ ഉപദേശം നിങ്ങള്‍ നമ്മുടെ സൈന്യത്തിനും നല്‍കുമോ. ശത്രുക്കള്‍ ആക്രമിക്കാന്‍ വന്നാല്‍ ആയുധം വച്ച് കീഴടങ്ങി ജീവന്‍ രക്ഷിക്കാനാണോ പറയേണ്ടതെന്നും ആശാദേവി ചോദിക്കുന്നു. നേരത്തെ ആശാദേവിയുടെ ആകാരഭംഗി മനോഹരമാണെന്നും അതില്‍ നിന്ന് തന്നെ നിര്‍ഭയ എത്ര സുന്ദരിയാണെന്ന് ഊഹിക്കാമെന്നുമായിരുന്നു സങ്ക്‌ലിയാന പറഞ്ഞത്. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.

2

എന്നാല്‍ പറഞ്ഞത് തിരുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ആശാദേവിയോടുള്ള പരാമര്‍ശത്തിന് പുറമേ അദ്ദേഹം സ്ത്രീകള്‍ക്ക് പൊതുവായി നല്‍കിയ നിര്‍ദേശങ്ങളും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. നിങ്ങളെ ആരെങ്കിലും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചാല്‍ കീഴടങ്ങുന്നതാണ് സുരക്ഷിതമെന്നായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ പരാമര്‍ശം. കൊല്ലപ്പെടുന്നതിനേക്കാള്‍ ജീവന്‍ രക്ഷിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം മരണത്തോട് മല്ലടിച്ച തന്റെ മകളുടെ പോരാട്ടവീര്യത്തെ താഴ്ത്തി കെട്ടുന്ന പ്രസ്താവനയാണ് ഡിജിപിയുടേതെന്ന് ആശാദേവി പറഞ്ഞു.

ഇറാഖില്‍ തട്ടിക്കൊണ്ടുപോയവര്‍ മരിച്ചെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു! സുഷമയുടേത് കുറ്റസമ്മതം?ഇറാഖില്‍ തട്ടിക്കൊണ്ടുപോയവര്‍ മരിച്ചെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു! സുഷമയുടേത് കുറ്റസമ്മതം?

റോഹിംഗ്യകള്‍ക്ക് പിന്നില്‍ ദുരൂഹ ശക്തികള്‍; രാജ്യം കുഴപ്പത്തിലാക്കും!! ജനസംഖ്യയില്‍ മാറ്റംവരുംറോഹിംഗ്യകള്‍ക്ക് പിന്നില്‍ ദുരൂഹ ശക്തികള്‍; രാജ്യം കുഴപ്പത്തിലാക്കും!! ജനസംഖ്യയില്‍ മാറ്റംവരും

English summary
nirbahayas mother slams dgp of karnataka police sangliana in open letter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X