കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നാമത് ഐഐഎസ്‌സി;ഐഐഎം കോഴിക്കോടും കേരള,കാലിക്കറ്റ് സര്‍വകലാശാലകളും പട്ടികയില്‍...

കേരള സര്‍വകലാശാല ഓവറോള്‍ പട്ടികയില്‍ 47ാം സ്ഥാനം നേടിയപ്പോള്‍ തിരുവനന്തപുരം ഐഐഎസ്എസ്ടി 56ാം സ്ഥാനവും നേടി.

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ മികച്ച കോളേജുകളുടെയും സര്‍വകലാശാലകളുടെയും പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയമാണ് രാജ്യത്തെ നൂറ് മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്ക് (എന്‍ഐആര്‍എഫ്) റിപ്പോര്‍ട്ടില്‍ ഓവറോള്‍ റാങ്കിംഗിലെ രണ്ട് മുതല്‍ അഞ്ചു വരെ സ്ഥാനത്ത് യഥാക്രമം ഐഐടി മദ്രാസ്, ബോംബെ, ഖരഖ്പൂര്‍,ദില്ലി എന്നിവയും സ്ഥാനം പിടിച്ചു. ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ആറാം സ്ഥാനത്താണ്. സര്‍വകലാശാല പട്ടികയിലും ഐഐഎസ്‌സിയാണ് ഒന്നാമത്. ദില്ലി ജെഎന്‍യു രണ്ടാമതും ബനാറാസ് ഹിന്ദു സര്‍വലാശാല മൂന്നാമതുമാണ്. കേരള സര്‍വകലാശാല ഓവറോള്‍ പട്ടികയില്‍ 47ാം സ്ഥാനം നേടിയപ്പോള്‍ തിരുവനന്തപുരം ഐഐഎസ്എസ്ടി 56ാം സ്ഥാനവും നേടി.

iisc

ആദ്യ നൂറു സ്ഥാനങ്ങളില്‍ 85ാം സ്ഥാനവുമായി കോഴിക്കോട് ഐഐഎമ്മും, 93ാം സ്ഥാനവുമായി കാലിക്കറ്റ് സര്‍വകലാശാലയും പട്ടികയിലിടം നേടിയിട്ടുണ്ട്. പട്ടികയിലിടം നേടിയ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായങ്ങളും ഫണ്ടുകളും അനുവദിക്കുമെന്ന് മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു.

English summary
IISc Bangalore tops, IIT-M bags 2nd position in HRD ministry's university rankings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X