കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു ഐഐഎസ്സി വീണ്ടും ഒന്നാമത്! കേരളത്തിലെ സർവകലാശാലകളും കോളേജുകളും പിന്നിൽ...

18-ാം സ്ഥാനത്തുള്ള തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജാണ് കേരളത്തിൽ നിന്ന് ഏറ്റവും ഉയർന്ന സ്ഥാനം നേടിയ കോളേജ്.

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങിൽ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് വീണ്ടും ഒന്നാമത് എത്തി. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ ഈ വർഷത്തെ എൻഐആർഫ് റാങ്കിങ് പട്ടികയിലാണ് ബെംഗളൂരു ഐഐഎസ്സി വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയത്. കോളേജുകളുടെ വിഭാഗത്തിൽ ദില്ലി മിറാൻഡ ഹൗസ് കോളേജാണ് ഒന്നാമത്.

ഓവറോൾ റാങ്കിങിലും സർവകലാശാലകളുടെ റാങ്കിങിലും ബെംഗളൂരു ഐഐഎസ്സി തന്നെയാണ് ഒന്നാമതുള്ളത്. ഓവറോൾ റാങ്കിങിൽ ഐഐടി മദ്രാസ്, ഐഐടി ബോംബെ എന്നിവയ്ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം ലഭിച്ചത്. ഓവറോൾ റാങ്കിങിൽ കേരളത്തിൽ നിന്ന് നാല് സ്ഥാപനങ്ങൾ മാത്രമേ ആദ്യത്തെ നൂറ് റാങ്കിൽ ഇടംനേടിയിട്ടുള്ളു.

തിരുവനന്തപുരം ഐസർ

തിരുവനന്തപുരം ഐസർ

47-ാം സ്ഥാനത്തുള്ള കേരള സർവകലാശാല, 52-ാം സ്ഥാനത്തുള്ള എംജി സർവകലാശാല, 58-ാം റാങ്ക് നേടിയ തിരുവനന്തപുരം ഐസർ, 99-ാം റാങ്ക് നേടിയ കുസാറ്റ് എന്നിവയാണ് ആദ്യ നൂറിൽ ഇടംനേടിയ കേരളത്തിലെ സ്ഥാപനങ്ങൾ. സർവകലാശാല തിരിച്ചുള്ള റാങ്കിങിൽ ബെംഗളൂരു ഐഐഎസ്സി, ദില്ലി ജെഎൻയു, വാരണാസി ബനാറസ് ഹിന്ദു സർവകലാശാല എന്നിവയാണ് ആദ്യത്തെ മൂന്ന് റാങ്കുകൾ നേടിയത്. സർവകലാശാല റാങ്കിങ് പട്ടികയിൽ കേരള സർവകലാശാലയ്ക്ക് 30-ാം റാങ്ക് ലഭിച്ചു. എംജി- 34, കുസാറ്റ്-69, കാലിക്കറ്റ്-73 എന്നിവയാണ് ആദ്യ നൂറ് റാങ്ക് പട്ടികയിൽ ഇടംനേടിയ കേരളത്തിലെ സർവകലാശാലകൾ. മികച്ച കോളേജുകളുടെ പട്ടികയിൽ ദില്ലിയിലെയും ചെന്നൈയിലെയും കോളേജുകളാണ് ആദ്യ അഞ്ച് റാങ്കുകളും നേടിയത്.

മിറാൻഡ ഹൗസ് കോളേജ്

മിറാൻഡ ഹൗസ് കോളേജ്

ദില്ലി മിറാൻഡ ഹൗസ് കോളേജ് ഒന്നാം റാങ്ക് നേടിയപ്പോൾ, ദില്ലി സെന്റ് സ്റ്റീഫൻസ്, ചെന്നൈ ബിഷപ്പ് ഹെബാർ കോളേജ് എന്നിവ രണ്ടും മൂന്നും റാങ്കുകൾ നേടി. ദില്ലി ഹിന്ദു കോളേജ് നാലാം റാങ്കും, ചെന്നൈയിലെ പ്രസിഡൻസി, ലയോള കോളേജുകൾ യഥാക്രമം അഞ്ചും ആറും റാങ്കുകൾ നേടി. 18-ാം സ്ഥാനത്തുള്ള തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജാണ് കേരളത്തിൽ നിന്ന് ഏറ്റവും ഉയർന്ന സ്ഥാനം നേടിയ കോളേജ്. തിരുവനന്തപുരം മാർ ഇവാനിയോസ്, കൊല്ലം ടികെഎം, കോഴിക്കോട് ദേവഗിരി,ഇരിങ്ങാലക്കുട ക്രൈസ്റ്റ്, ചങ്ങാനാശേരി എസ്ബി, എറണാകുളം സെന്റ് തെരേസാസ്, കുട്ടിക്കാനം മരിയൻ, തൃശൂർ സെന്റ് ജോസഫ്, തേവര എസ്എച്ച് തുടങ്ങിയ കോളേജുകളും ആദ്യ നൂറ് റാങ്കിലുണ്ട്.

ഐഐഎം കോഴിക്കോട്

ഐഐഎം കോഴിക്കോട്

മികച്ച മാനേജ്മെൻറ് സ്ഥാപനങ്ങളുടെ പട്ടികയിലാണ് കേരളത്തിന് അഭിമാനിക്കാൻ വകയുള്ളത്. ഐഐഎം കോഴിക്കോട് റാങ്കിങിൽ ഇത്തവണ പിന്നോട്ട് പോയെങ്കിലും പട്ടികയിൽ ആറാം സ്ഥാനത്തുണ്ട്. ഐഐഎം അഹമ്മദാബാദ്, ഐഐഎം ബെംഗളൂരു, ഐഐഎം കൊൽക്കത്ത എന്നിവയാണ് ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിലുള്ളത്. എൻജിനീയറിങ് കോളേജുകളുടെ പട്ടികയിൽ ഐഐടി മദ്രാസിനാണ് ഒന്നാം സ്ഥാനം. ഈ പട്ടികയിൽ തിരുവനന്തപുരം ഐഐഎസ്ടി(23), കോഴിക്കോട് എൻഐടി(50) എന്നീ സ്ഥാപനങ്ങൾ മാത്രമാണ് കേരളത്തിൽ നിന്നും ഇടംനേടിയത്. ദില്ലി എയിംസാണ് രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ കോളേജ്. കേരളത്തിലെ ഒരു മെഡിക്കൽ കോളേജിന് പോലും ആദ്യത്തെ 25 റാങ്കിനുള്ളിൽ സ്ഥാനം ലഭിച്ചില്ല.

പത്താം ക്ലാസിൽ വീണ്ടും പരീക്ഷ നടത്തില്ലെന്ന് സിബിഎസ്ഇ; വിദ്യാർത്ഥികളുടെ താൽപര്യം പരിഗണിക്കുന്നു... പത്താം ക്ലാസിൽ വീണ്ടും പരീക്ഷ നടത്തില്ലെന്ന് സിബിഎസ്ഇ; വിദ്യാർത്ഥികളുടെ താൽപര്യം പരിഗണിക്കുന്നു...

പണ്ട് ബീഡിക്കുറ്റിയും കത്തിയും.. ഇന്നിച്ചിരി കളർ പൊടിയല്ലേ.. അവരാഘോഷിക്കട്ടെ സാറമ്മാരേ..പണ്ട് ബീഡിക്കുറ്റിയും കത്തിയും.. ഇന്നിച്ചിരി കളർ പൊടിയല്ലേ.. അവരാഘോഷിക്കട്ടെ സാറമ്മാരേ..

English summary
nirf ranking 2018; iisc bangalore tops in the list.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X