കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ പിടിക്കാനുറച്ച് ബിജെപി; പിന്തുണയുമായി പിഡിപി വിമതര്‍, ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

  • By Desk
Google Oneindia Malayalam News

ദില്ലി: നഷ്ടപ്പെടുത്തിയ ജമ്മുകശ്മീര്‍ ഭരണം തിരിച്ചു പിടിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി ബിജെപി. വിചിത്രമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു ബിജെപി കശ്മീരില്‍ പിഡിപെ സഖ്യം വേര്‍പിരിഞ്ഞത്. ബിജെപി പിന്തുണ പിന്‍വലിച്ചതോടെ ന്യൂനപക്ഷമായ മെഹബൂബ മുഫ്തിയുടെ കീഴിലുള്ള മന്ത്രിസഭ രാജിവെക്കുകയായിരുന്നു. നിലവില്‍ രാഷ്ട്രപതി ഭരണമാണ് കശ്മീരില്‍ തുടരുന്നത്.

പിഡിപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ കാശ്മീരിലെ ഇപ്പോള്‍ രാഷ്ട്രപതി ഭരണം ഭരണം ഇപ്പോഴും തുടരുകയാണ്. എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് അധികാരത്തിലെത്താനാണ് ബിജെപി ഇപ്പോള്‍ കശ്മീരില്‍ ശ്രമിക്കുന്നത്. കശ്മീരില്‍ സര്‍ക്കാറുണ്ടാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കശ്മീരിലെ മുതിര്‍ന്ന നേതാവ് നിര്‍മല്‍ സിങ് ഇപ്പോള്‍ ദില്ലിയിലെത്തിയിരിക്കുകയാണ്.

നാളുകളേറെ

നാളുകളേറെ

പിഡിപിയുമായി ചേര്‍ന്ന് ഭരണം നടത്താന്‍ നീക്കമില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെയാണ് ജമ്മുകശ്മീരില്‍ ഭരണം തിരിച്ചു പിടിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിനുള്ള നീക്കങ്ങള്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നീക്കം തുടങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

വിജയിച്ച തന്ത്രം

വിജയിച്ച തന്ത്രം

മറ്റുപാര്‍ട്ടികളിലെ വിമതരുടെ പിന്തുണ സ്വീകരിച്ച് കൊണ്ട് ഭരണത്തിലെത്തുക എന്ന വിവിധ സംസ്ഥാനങ്ങളില്‍ വിജയിച്ച തന്ത്രം തന്നെയാണ് അമിത് ഷാ ജമ്മുകശ്മീരിലും നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. പിഡിപിയിലെ വിമതരേയും സ്വതന്ത്ര എം എല്‍ എമാരേയും ഒപ്പം കൂട്ടി ഭരണം പിടിക്കാനാണ് ബിജെപി നീക്കം നടത്തുന്നത്.

ഗവര്‍ണര്‍

ഗവര്‍ണര്‍

നിലവില്‍ കശ്മീരില്‍ രാഷ്ട്രപതി ഭരണമാണ് നിലനില്‍ക്കുന്നത്. ഗവര്‍ണര്‍ എന്‍ എന്‍ വോറയ്ക്ക് പകരം കശ്മീരില്‍ നിന്ന് തന്നെയുള്ള ഏതെങ്കിലും പാര്‍ട്ടി നേതാവിനെ നിയമിക്കാനാണ് ബിജെപി നീക്കമെന്ന് റിപ്പോര്‍ട്ടുണ്ട്. ഭൂരിപക്ഷം തെളിയിക്കാന്‍ ഈ നീക്കം ബിജെപിക്ക് കൂടുതല്‍ സഹായകമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

നിര്‍മല്‍ സിങ്

നിര്‍മല്‍ സിങ്

ഏത് വിധേനേയും ഭരണം പിടിക്കാനുള്ള നീക്കങ്ങളുടെ സാഹചര്യങ്ങള്‍ വിശകലനം ചെയ്യാനാണ് കശ്മീരിലെ മുതിര്‍ന്ന നേതാവായ നിര്‍മല്‍ സിങ് ദില്ലിയിലെത്തി നരേന്ദ്രമോദിയെ കണ്ടത്. നിര്‍മല്‍ സിങ്ങുമായുള്ള കൂടിക്കാഴ്ച്ചക്ക് മുമ്പ് ജമ്മു കശ്മീരിന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി രം മാധവുമായി നരേന്ദ്രമോദി കൂട്ടിക്കാഴ്ച്ച് നടത്തിയിരുന്നു.

പിഡിപി എംഎല്‍എ

പിഡിപി എംഎല്‍എ

പിഡിപി എംഎല്‍എമാര്‍ക്കിടയിലെ അസ്വാസരങ്ങള്‍ മുതലെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പിഡിപി എംഎല്‍എ ആബിദ് അന്‍സാരി മെഹബൂബയുടെ നേത്യത്വത്തിനെതിരെ വിമര്‍ശനങ്ങല്‍ ഉന്നയിച്ച് ഇതിനോടകം തന്നെ രംഗത്ത് വന്നുകഴിഞ്ഞു. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ പിന്തുണക്കാന്‍ പിഡിപിയിലെ ഒരു വിഭാഗം എംഎല്‍എമാര്‍ തയ്യാറാണെന്ന് ആബിദ് അന്‍സാരി വ്യക്തമാക്കിയിരുന്നു.

പിന്തുണ

പിന്തുണ

പന്ത്രണ്ടിലേറെ എംഎല്‍എമാര്‍ തങ്ങളോടൊപ്പം ഉണ്ടെന്നാണ് ആബിദ് അന്‍സാരിയുടെ അവകാശവാദം. കശ്മീരിലെ പ്രധാന ഷിയ പണ്ഡിതനായ ഇമ്രാന്‍ അന്‍സാരിയുടെ ബന്ധുകൂടിയാണ് ആബിദ്. ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ക്ക് പിന്നില്‍ ആബിദ് അന്‍സാരിയുടെ പിന്തുണയുണ്ടെന്നാണ് സൂചന.

സ്വതന്ത്ര എംഎല്‍എമാരെ

സ്വതന്ത്ര എംഎല്‍എമാരെ

89 അംഗ നിയമസഭയാണ് കശ്മീരിലേത്. ഇതില്‍ ബിജെപിക്ക് 25 ഉം പിഡിപിക്ക് 28 ഉം അംഗങ്ങളാണുള്ളത്. ഈ സാഹചര്യത്തിലാണ് സ്വതന്ത്ര എംഎല്‍എമാരെയും പിഡിപിയിലെ വിമത എംഎല്‍എമാരെയും ഒപ്പം ചേര്‍ത്ത് അധികാരം പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിക്കുന്നത്.പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ രണ്ട് പേര്‍ പിന്തുണച്ചേക്കാം. എന്നാലും ഭൂരിപക്ഷം തെളിയിക്കാന്‍ 17 പേരുടെ പിന്തുണകൂടി ബിജെപിക്ക് വേണം.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

ജമ്മുകശ്മീരില്‍ പിഡിപിയുമായി സഖ്യമുണ്ടാക്കാനില്ലെന്നും എത്രയം പെട്ടെന്ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. കശ്മീര്‍ കാര്യത്തില്‍ തീരുമാനമെടുക്കുന്ന കോണ്‍ഗ്രസിന്റെ ഉപസമിതിയായിരുന്നു വിഷയത്തില്‍ തീരുമാനെടുത്തത്.

English summary
nirmal singh meet narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X