കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബഹിരാകാശ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും: നിയന്ത്രണം ഐഎസ്ആർയ്ക്ക്, നിർദേശങ്ങൾ ഇങ്ങനെ..
ദില്ലി: ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുമെന്ന് കേന്ദ്രസർക്കാർ. സ്വകാര്യ കമ്പനികൾക്ക് ഇന്ത്യയുടെ ബഹികരാകാശ ദൌത്യത്തിൽ പങ്കാളികളാവാം എന്നതാണ് ഈ പദ്ധതിയുടെ മേന്മ. എന്നാൽ ഇതിന്മേലുള്ള നിയന്ത്രണം ഐഎസ്ആർഒയ്ക്ക് ആയിരിക്കും. ഇന്ത്യ നടത്തുന്ന ഉപഗ്രഹ വിക്ഷേപണത്തിലും ഇത്തരത്തിൽ സ്വകാര്യ കമ്പനികൾക്ക് പങ്കാളികളാവാനുള്ള അവസരവും ഇതോടെ ലഭിക്കും.
ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്: ഖനനം മുതല്‍ ബഹിരാകാശ മേഖലയില്‍ വരെ സ്വകാര്യ വല്‍ക്കരണം
P Chidambaram Against Nirmala Sitharaman And Nithin Gadkari | Oneindia Malayalam
അതേ സമയം ഐഎസ്ആർഒയുടെ സൌകര്യങ്ങളും സ്വകാര്യ കമ്പനികൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും. ഇതിനെല്ലാം പുറമേ സ്വകാര്യ പങ്കാളിത്തം സംബന്ധിച്ച് നയപുറത്തിറക്കുന്നതിനൊപ്പം നിയന്ത്രണ സംവിധാനവും പ്രാബല്യത്തിൽ വരും. സ്വാശ്രയ ഭാരത് പാക്കേജിന്റെ നാലാം ഘട്ട പ്രഖ്യാപനത്തിലാണ് ഇക്കാര്യങ്ങളുള്ളത്.