കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍; വിദ്യാര്‍ത്ഥികള്‍ക്കായി ഓരോ ക്ലാസിലും ഓരോ ചാനല്‍ തുടങ്ങും

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഓണ്‍ലൈന്‍ വിദ്യഭ്യാസത്തിന് മുന്‍ഗണന നല്‍കി അത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജിന്‍റെ അഞ്ചാംഘട്ടത്തിലെ പ്രഖ്യാപനങ്ങള്‍. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് 12 ചാനലുകള്‍ തുടങ്ങുമെന്നും സ്വയംപ്രഭാ ഡിടിഎച്ച് സംവിധാനം തുടങ്ങുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഓരോ ടിവി ചാനല്‍ തുടങ്ങും. ഓരോ ക്സാസിനും പ്രത്യേകം ചാനലുകളാവും ഉണ്ടാവുക. പ്രധാനമന്ത്രി ഇ വിദ്യാ പദ്ധതി പ്രകാരം ക്യു ആർ കോഡ് വഴി സ്കാൻ ചെയ്താൽ പാഠ പുസ്തകങ്ങൾ കിട്ടുന്നതടക്കമുള്ള ദിക്ഷ പദ്ധതി നിലവില്‍ വരുമെന്നും ധമന്ത്രി വ്യക്തമാക്കി.

റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, പോഡ്കാസ്റ്റുകൾ എന്നിവ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി പുറത്തിറക്കും. 100 സര്‍വകലാശാലകളില്‍ മെയ് 30 മുതല്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങാം. മറ്റ് നടപടിക്രമങ്ങളുടെ നൂലാമാലകളൊന്നും ഇതിന് ഉണ്ടായിരിക്കില്ല. ഇന്റര്‍നെറ്റ് ഇല്ലാത്തവര്‍ക്കും ഇ ലേണിങ് ലഭ്യമാകും. ഇ പാഠശാലയില്‍ 200 പുസ്തകങ്ങള്‍ കൂടി ചേര്‍ത്തതായും ധനമന്ത്രി അറിയിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൗൺസലിംഗിനായി മനോദർപ്പൺ എന്ന പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

nirmala-sitharaman

വിദ്യാഭ്യാസത്തിന് പുറമെ, തൊഴിലുറപ്പ്, ആരോഗ്യം, വാണിജ്യം, കമ്പനി നിയമങ്ങള്‍, വ്യവസായത്തിനുള്ള നടപടികള്‍ ക്രമീകരിക്കല്‍, പൊതുമേഖല സ്ഥാപനങ്ങളിലെ പരിഷ്കരണം, സംസ്ഥാനങ്ങളുടെ വരുമാനം തുടങ്ങിയ മേഖലകളിലയിരുന്നു ഇന്നത്തെ പ്രഖ്യാപനം ഉണ്ടായത്.

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 40000 കോടി രൂപ അധികമായി അനുവദിക്കുമെന്ന് ധനമന്ത്രി വ്യക്താക്കി. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച 69000 കോടിക്ക് പുറമെയാണ് ഇത്. 300 കോടി തൊഴില്‍ ദിനങ്ങള്‍ ഇത് വഴി അധികമായി സൃഷ്ടിക്കും. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഈ നടപടികള്‍കൊണ്ട് സാധിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. തൊഴില്‍ നഷ്ടപ്പെട്ട തിരിച്ചെത്തുന്ന കുടിയേറ്റ തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. മണ്‍സൂണ്‍ കാലത്തും തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കും. കുടിയേറ്റ തൊഴിലാളികള്‍ക്ക് മണ്‍സൂണ്‍ കാലത്ത് തൊഴില്‍ കിട്ടും.

അത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍; തൊഴിലുറപ്പില്‍ വന്‍ പ്രഖ്യാപനം, അധികമായി അനുവദിച്ചത് 40000 കോടിഅത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍; തൊഴിലുറപ്പില്‍ വന്‍ പ്രഖ്യാപനം, അധികമായി അനുവദിച്ചത് 40000 കോടി

 ജില്ലകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ആശുപത്രി; ബ്ലോക്കുകളില്‍ ലാബ്, ആരോഗ്യ മേഖല വെട്ടിത്തിളങ്ങും ജില്ലകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ആശുപത്രി; ബ്ലോക്കുകളില്‍ ലാബ്, ആരോഗ്യ മേഖല വെട്ടിത്തിളങ്ങും

 8 കോടി കര്‍ഷകര്‍ക്ക് 2000 രൂപ, 20 കോടി സ്ത്രീകള്‍ക്ക് പണമെത്തി, വിശദീകരിച്ച് ധനമന്ത്രി!! 8 കോടി കര്‍ഷകര്‍ക്ക് 2000 രൂപ, 20 കോടി സ്ത്രീകള്‍ക്ക് പണമെത്തി, വിശദീകരിച്ച് ധനമന്ത്രി!!

English summary
Nirmala Sitaraman Announces PM eVidya Programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X