കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനപ്രിയ പദ്ധതികളുമായി രണ്ടാം മോദി സർക്കാരിന്റെ കന്നി ബജറ്റ്; ഗ്രാമീണ മേഖലയ്ക്ക് ഊന്നൽ

Google Oneindia Malayalam News

Newest First Oldest First
5:08 PM, 5 Jul

വിമർശനവുമായി പി ചിദംബരം

മൊത്ത വരുമാനം, കമ്മി, ചെലവ് എന്നിവയെപ്പറ്റി ബജറ്റിൽ പരാമർശം ഇല്ലെന്ന് മുൻ ധനമന്ത്രി പി ചിദംബരം
4:41 PM, 5 Jul

പരിശോധന ഇല്ല

സ്റ്റാർട്ട് അപ്പുകൾക്ക് ആദായ നികുതി പരിശോധന ഉണ്ടാവില്ല
4:30 PM, 5 Jul

പരിഗണിച്ചില്ല

റബറിന്റെ താങ്ങുവില ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചില്ല
4:23 PM, 5 Jul

വിലകുറയും

വിലകുറയും അസംസ്കൃത കശുവണ്ടിക്ക് വില കുറയും
4:15 PM, 5 Jul

കിട്ടാക്കടം കുറഞ്ഞു

കിട്ടാക്കടം ഒരു ലക്ഷം കോടി കുറഞ്ഞു. നാല് ലക്ഷം കോടി രൂപ തിരിച്ചു പിടിച്ചു
4:12 PM, 5 Jul

400 കോടി

ഉന്നത വിദ്യാഭ്യാസ രംഗത്തേയ്ക്ക് 400 കോടി
4:10 PM, 5 Jul

നന്ദി പറഞ്ഞ് പീയുഷ് ഗോയൽ

റെയിൽവേ വികസനത്തിന് ഊന്നൽ നൽകിയിട്ടുള്ള ബജറ്റാണിതെന്ന് റെയിൽ വേ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ
3:57 PM, 5 Jul

കേരളത്തിന് അവഗണന

കേന്ദ്രബജററിൽ കേരളത്തിന് അവഗണന. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ വായ്പാ പരിധി ഉയർത്തണമെന്ന ആവശ്യം പരിഗണിച്ചില്ല. കേരളത്തിന്റെ ഏറെ നാളത്തെ ആവശ്യങ്ങളായ എയിംസും, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും പരിഗണിച്ചില്ല.
3:38 PM, 5 Jul

സാധാരണക്കാരുടെ ബജറ്റ്

നിർമലാ സീതാരാമനെ അഭിനന്ദിച്ച് ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ. രാജ്യത്തെ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വേണ്ടിയുള്ള ബജറ്റെന്നും നദ്ദ.
3:03 PM, 5 Jul

റബർ, കോഫ് ബോർഡ്

കോഫി ബോർഡിന് 20 കോടിയും, റബർ ബോർഡിന് 170 കോടിയും അനുവദിച്ചു‍‌‌
3:02 PM, 5 Jul

കേരളത്തിന് നേട്ടം

കേരളത്തിന് 20228.33 കോടി രൂപ അനുവദിച്ചു. കേരളത്തിന്റെ നികുതി വിഹിതം കൂടി. 1190. 16 കോടിയുടെ വർധന
2:51 PM, 5 Jul

വികസനം ലക്ഷ്യം

പത്ത് വർഷത്തേയ്ക്കുള്ള വികസനം മുന്നിൽ കണ്ടാണ് ബജറ്റ് പ്രഖ്യാപനമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സ്റ്റാർട്ട് അപ്പുകൾക്ക് നിരവധി നികുതി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
2:36 PM, 5 Jul

സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച്

സാമൂഹിക, സന്നദ്ധ സംഘടനകൾക്കായി ഫണ്ട് ലഭ്യമാക്കുന്നതിനായി സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങും. സാമൂഹ്യപുരോഗതി പ്രവർത്തിക്കുന്നവർക്ക് സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാം.
2:34 PM, 5 Jul

നാരി ടൂ നാരായണി

വികസന പ്രവര്‍ത്തനങ്ങളില്‍ സത്രീ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ നാരി ടു നാരായണി പദ്ധതി പ്രഖ്യാപിച്ചു.
2:31 PM, 5 Jul

വനിതകൾക്ക് പരിഗണന

ഓരോ സ്വയം സഹായ സംഘത്തിലെയും ഓരോ സ്ത്രീക്ക് ഒരു ലക്ഷം രൂപ വീതം വായ്പ നൽകും. സ്വയം സഹായ സംഘത്തിലെ സ്ത്രീകൾക്ക് 5000 രൂപ ഓവർ ഡ്രാഫ്റ്റ്.
2:26 PM, 5 Jul

അഭിനന്ദിച്ച് അമിത് ഷാ

ഇന്ത്യയിലെ സാധാരണക്കാരുടെയും ചെറുപ്പക്കാരുടെയും കർഷകരുടെയും ചിറകുകൾക്ക് ശക്തി പകരുന്ന ബജറ്റെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ
2:24 PM, 5 Jul

ബജറ്റിൽ പ്രധാനമന്ത്രി

പാവപ്പെട്ടവർക്കും യുവാക്കൾക്കും ഗുണപ്രദമായ ബജറ്റെന്ന് പ്രധാനമന്ത്രി നേരന്ദ്ര മോദി
2:22 PM, 5 Jul

ഓഹരി വിപണിയിൽ ഇടിവ്

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിന് പിന്നാലെ ഓഹരി വിപണിയിൽ ഇടിവ്. സെൻസെക്സ് 334 പോയിന്റ് ഇടിവും നിഫ്ററി 90 പോയിന്റും ഇടിഞ്ഞു.
1:59 PM, 5 Jul

നവ ഇന്ത്യയിലേക്ക് വഴിതുറക്കുന്ന ബജറ്റെന്ന് പ്രധാനമന്ത്രി
1:58 PM, 5 Jul

ബജറ്റ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
1:29 PM, 5 Jul

പുതിയ നാണയങ്ങൾ പുറത്തിറക്കും

പുതിയ 1, 2, 5, 10, 20 രൂപകളുടെ കോയിൻ പുറത്തിറക്കും. കാഴ്ചയില്ലാത്തവർക്കും തിരിച്ചറിയാൻ കഴിയുന്ന രീതിയിലാണ് നാണയങ്ങളുടെ രൂപ കൽപ്പന
1:25 PM, 5 Jul

നികുതി വരുമാനം കൂടി

പ്രത്യക്ഷ നികുതി വരുമാനത്തിൽ 78 ശതമാനത്തിന്റെ വർധനയെന്ന് ധനമന്ത്രി. 2013-14 സാമ്പത്തിക വർഷത്തിൽ 6.38 ലക്ഷം കോടി പ്രത്യക്ഷ നികുതിയാണ് ലഭിച്ചത്. 2018ൽ 11.37 ലക്ഷം കോടിയായി ഇത് ഉയർന്നു
1:21 PM, 5 Jul

പെട്രൾ വില വർധിക്കും

പെട്രോൾ, ഡീസൽ വില കൂടും. ഒരു രൂപ അധിക സെസ് ഈടാക്കും. റോഡ് സെസും അധിക സെസുമാണ് വർദ്ധിപ്പിക്കുന്നത്.
1:11 PM, 5 Jul

പണമിടപാട് കുറയ്ക്കാൻ

വലിയ രീതിയിലുള്ള പണമിടപാടുകൾ നിരുത്സാഹപ്പെടുത്താൻ ടിഡിഎസ് ഈടാക്കും. ഒരു വർഷം ബാങ്കിൽ നിന്നും ഒരു കോടിയിൽ അധികം പിൻവലിക്കുന്നവർക്കാണ് 2 ശതമാനം ടിഡിഎസ് ഏർപ്പെടുത്തുക.
1:09 PM, 5 Jul

സമ്പന്നർക്ക് സർചാർഡ്

രണ്ട് കോടി മുതൽ മൂന്ന് കോടി വരെ വരുമാനമുള്ളവർക്ക് മൂന്ന് കോടി സർചാർജ്ജ്. 5 കോടിക്ക് മുകളിൽ 7 കോടി ശതമാനം വർധന
1:06 PM, 5 Jul

കായിക വിദ്യാഭ്യാസ ബോർഡ്

ദേശീയ കായിക വിദ്യാഭ്യാസ ബോർഡ് രൂപികരിക്കും
1:01 PM, 5 Jul

എയർ ഇന്ത്യ

എയർ ഇന്ത്യ വിൽപ്പന നടപടികൾ പുനരാരംഭിക്കും
12:59 PM, 5 Jul

പാൻ കാർഡിന് പകരം ആധാർ

പാൻ കാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ് ഉപയോഗിച്ച് നികുതി അടയ്ക്കാൻ അവസരം
12:58 PM, 5 Jul

ഹൗസിംഗ്, ഫിനാൻസ് കമ്പനികളുടെ നിയന്ത്രണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കൈമാറി. പൊതുമേഖല ബാങ്കുകൾ 7000 കോടി വായ്പ നൽകും.
12:52 PM, 5 Jul

ഓഹരി വിറ്റഴിക്കും

ഓഹരി വിററഴിക്കൽ ഊർജ്ജിതമാക്കും. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് 1,05,000 കോടി രൂപ സമാഹരിക്കും
READ MORE

ദില്ലി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. കാർഷിക, ഗ്രാമീണ മേഖലയ്ക്ക് ഊന്നൽ നൽകുന്നവയാണ് പ്രഖ്യാപനങ്ങൾ. രാജ്യത്തെ ഈ വർഷം 3 ട്രില്യൺ ഡോളർ മൂല്യമുള്ള സമ്പദ് വ്യവസ്ഥയാക്കി ഉയർത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 1.5 കോടി രൂപയിൽ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാർക്ക് പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു. 3 കോടിയോളം കച്ചവടക്കാരാണ് ഇതിൽ ഉൾപ്പെടുക. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ 5 വർഷത്തിനുള്ളിൽ 100 ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. അതേസമയം 5 ലക്ഷം വരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്നും ഒഴിവാക്കി. കൂടുതൽ ബജറ്റ് പ്രഖ്യാപനങ്ങൾ ലൈവ് അപേഡേറ്റ്സിൽ വായിക്കാം.

budget
English summary
Nirmala Sitaraman is presenting her first union Budget, live Updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X