Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് 19; സാമ്പത്തിക പാക്കേജ് ഉടൻ!! ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള തീയതി നീട്ടി‌

ദില്ലി; കൊവിഡ് സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. നടപടികൾ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ ഇല്ലെന്നും ധനമന്ത്രി പറഞ്ഞു.

നിരവധി ഇളവുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 2018-19 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ അടയ്ക്കാനുള്ള അവസാന തിയ്യതി ജൂൺ 30 വരെ നീട്ടി. നികുതി അടയ്ക്കാൻ വൈകുന്നവർക്കുള്ള പിഴ പലിശ 12 ൽ നിന്ന് 9 ആയി കുറച്ചു. നികുതി ദായകരുടെ പരാതികൾ സമർപ്പിക്കാനുള്ള തീയതിയും ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്.

 nirmala-sitharama

ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 ആക്കി. നേരത്തെ മാർച്ച് 31 നായിരന്നു അവസാന തീയതി. ഇവ ബന്ധിപ്പിക്കാത്തവരിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കുമെന്ന് നേരത്തേ സർക്കാർ വ്യക്തമാക്കിയിരുന്നു. പാൻ ആധാർ ബന്ധിപ്പിക്കുന്നതിനുള്ള തീരുമാനം ഇത് 9ാം തവണയാണ് ഇതോടെ സർക്കാർ നീട്ടിവെച്ചിരിക്കുന്നത്. അതേസമയം മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ജിഎസ്ടി നികുതികൾ അടയ്ക്കാനുള്ള സമയപരിധിയും 30 ലേക്ക് നീട്ടിയിട്ടുണ്ട്.

മൂന്ന് മാസത്തേക്ക് ഏത് ബാങ്കിന്റെ എടിഎം കാർഡും ഏത് എടിഎമ്മിലും ഉപയോഗിക്കാം. പണം പിൻവലിക്കുന്നതിന് അധിക ചാർജ്ജ് ഈടാക്കില്ല. സേവിങ്ങ്സ് അക്കൗണ്ടിലെ മിനിമം ബാൻസ് നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. കയറ്റുമതി-ഇറക്കുമതി മേഖലയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കസ്റ്റംസ് ക്ലിയറന്‍സ് അവശ്യ സേവനമാക്കിയതായും മന്ത്രി അറിയിച്ചു. ജൂണ്‍ 30 വരെ കസ്റ്റംസ് ക്ലിയറന്‍സ് എല്ലാ ദിവസവും 24 മണിക്കൂർ പ്രവർത്തിക്കും. കമ്പനികളുടെ ബോർഡ് മീറ്റിങ്ങ് കൂടാനുള്ള സമയപരിധി 60 ദിവസമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+