കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് 19; സാമ്പത്തിക പാക്കേജ് ഉടൻ!! ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള തീയതി നീട്ടി‌

Google Oneindia Malayalam News

ദില്ലി; കൊവിഡ് സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. നടപടികൾ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ ഇല്ലെന്നും ധനമന്ത്രി പറഞ്ഞു.

നിരവധി ഇളവുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 2018-19 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ അടയ്ക്കാനുള്ള അവസാന തിയ്യതി ജൂൺ 30 വരെ നീട്ടി. നികുതി അടയ്ക്കാൻ വൈകുന്നവർക്കുള്ള പിഴ പലിശ 12 ൽ നിന്ന് 9 ആയി കുറച്ചു. നികുതി ദായകരുടെ പരാതികൾ സമർപ്പിക്കാനുള്ള തീയതിയും ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്.

 nirmala-sitharama

ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 ആക്കി. നേരത്തെ മാർച്ച് 31 നായിരന്നു അവസാന തീയതി. ഇവ ബന്ധിപ്പിക്കാത്തവരിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കുമെന്ന് നേരത്തേ സർക്കാർ വ്യക്തമാക്കിയിരുന്നു. പാൻ ആധാർ ബന്ധിപ്പിക്കുന്നതിനുള്ള തീരുമാനം ഇത് 9ാം തവണയാണ് ഇതോടെ സർക്കാർ നീട്ടിവെച്ചിരിക്കുന്നത്. അതേസമയം മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ജിഎസ്ടി നികുതികൾ അടയ്ക്കാനുള്ള സമയപരിധിയും 30 ലേക്ക് നീട്ടിയിട്ടുണ്ട്.

മൂന്ന് മാസത്തേക്ക് ഏത് ബാങ്കിന്റെ എടിഎം കാർഡും ഏത് എടിഎമ്മിലും ഉപയോഗിക്കാം. പണം പിൻവലിക്കുന്നതിന് അധിക ചാർജ്ജ് ഈടാക്കില്ല. സേവിങ്ങ്സ് അക്കൗണ്ടിലെ മിനിമം ബാൻസ് നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. കയറ്റുമതി-ഇറക്കുമതി മേഖലയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കസ്റ്റംസ് ക്ലിയറന്‍സ് അവശ്യ സേവനമാക്കിയതായും മന്ത്രി അറിയിച്ചു. ജൂണ്‍ 30 വരെ കസ്റ്റംസ് ക്ലിയറന്‍സ് എല്ലാ ദിവസവും 24 മണിക്കൂർ പ്രവർത്തിക്കും. കമ്പനികളുടെ ബോർഡ് മീറ്റിങ്ങ് കൂടാനുള്ള സമയപരിധി 60 ദിവസമാക്കിയിട്ടുണ്ട്.

ചൈനയിൽ പുതിയ വൈറസ്, ഹാന്റാ വൈറസ് ബാധിച്ച് ഒരാൾ മരിച്ചു!! പരിഭ്രാന്തി, എന്താണ് ഹാന്റാ വൈറസ്?ചൈനയിൽ പുതിയ വൈറസ്, ഹാന്റാ വൈറസ് ബാധിച്ച് ഒരാൾ മരിച്ചു!! പരിഭ്രാന്തി, എന്താണ് ഹാന്റാ വൈറസ്?

 വിദേശത്ത് നിന്നെത്തി, നേരെ 'ഷെഡിലേക്ക്', പ്രൈമറി കോണ്ടാക്ടും ഇല്ല, റൂട്ട് മാപ്പും വേണ്ട, കൈയ്യടി വിദേശത്ത് നിന്നെത്തി, നേരെ 'ഷെഡിലേക്ക്', പ്രൈമറി കോണ്ടാക്ടും ഇല്ല, റൂട്ട് മാപ്പും വേണ്ട, കൈയ്യടി

'നിങ്ങള്‍ പുച്ഛിക്കുന്ന പ്രവാസികളാണ് കേരളത്തിന് കഞ്ഞിയും വെള്ളവും വേണ്ടുവോളം കൊടുത്തവര്‍''നിങ്ങള്‍ പുച്ഛിക്കുന്ന പ്രവാസികളാണ് കേരളത്തിന് കഞ്ഞിയും വെള്ളവും വേണ്ടുവോളം കൊടുത്തവര്‍'

English summary
Nirmala sitharaman about Covid economic package ,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X