കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽ നടന്ന തട്ടിപ്പ് വെളിപ്പെടുത്തി നിര്‍മ്മല സീതാരാമന്‍

ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽ നടന്ന തട്ടിപ്പ് വെളിപ്പെടുത്തി നിര്‍മ്മല സീതാരാമന്‍

  • By S
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ ആറ് മാസത്തിനുള്ളില്‍ 13.3 ബില്യണ്‍ ഡോളറിന്റെ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കാണ് ഇത്. നഷ്ടം നികത്താനായി ബാങ്കുകളെ സഹായിക്കാന്‍ സര്‍ക്കാര്‍ കഷ്ടപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു. ഈ കാലയളവില്‍ സ്റ്റേറ്റ് ബാങ്കുകളില്‍ 5,743 തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടന്നവയാണ്. 25 ബില്യണ്‍ രൂപയുടെ 1,000 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സീതാരാമന്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ബാങ്കുകളിലെ തട്ടിപ്പ് തടയാന്‍ സര്‍ക്കാര്‍ സമഗ്രമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് അപകടം: മേപ്പാടിയിൽ രണ്ട് യുവാക്കൾ മരിച്ചു, അപകടത്തിന് കാരണം ലോറി?ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് അപകടം: മേപ്പാടിയിൽ രണ്ട് യുവാക്കൾ മരിച്ചു, അപകടത്തിന് കാരണം ലോറി?

കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി പ്രവര്‍ത്തനരഹിതമായ കമ്പനികളുടെ 338,000 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. വഞ്ചന നടത്തിയതായി കണ്ടെത്തിയവരുടെയും രാജ്യം വിട്ട് പോയവരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം നടപ്പിലാക്കിയതും ഇതിന്റെ ഭാഗമായാണ്.

nirmalasitharaman-

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 254 ബില്യണ്‍ രൂപയും പഞ്ചാബ് നാഷണല്‍ ബാങ്ക് 108 ബില്യണ്‍ രൂപയും ബാങ്ക് ഓഫ് ബറോഡ 83 ബില്യണ്‍ രൂപയും തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ചില ബാങ്ക് ഉദ്യോഗസ്ഥര്‍ തട്ടിപ്പുകാരുമായി സഖ്യത്തിലേര്‍പ്പെടുകയാണെന്ന് ബാങ്കുകാര്‍ പറയുന്നു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാന ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് കഴിഞ്ഞ വര്‍ഷം തട്ടിപ്പിലൂടെ 2 ബില്യണ്‍ ഡോളറിലധികം നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. ജ്വല്ലറി ഗ്രൂപ്പുകള്‍ക്ക് വിദേശ വായ്പ ലഭിക്കാനായി ഏതാനും ജോലിക്കാര്‍ നിരവധി വര്‍ഷങ്ങളായി വ്യാജ ബാങ്ക് ഗ്യാരന്റി നല്‍കിയിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

English summary
Nirmala Sitharaman about financial fraud in public sector bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X