ബാങ്കുകളോട് ലോണ്‍ മേള സംഘടിപ്പിക്കാന്‍ നിര്‍ദേശിച്ച് നിർമല സീതാരാമൻ; മാന്ദ്യം മറികടക്കാൻ പദ്ധതികൾ
ദില്ലി: കര്‍ഷകര്‍ക്കും ചെറുകിട സംരഭകര്‍ക്കും വീടുവാങ്ങുന്നവർക്കും ആയി ബാങ്കുകള്‍ ലോണ്‍ മേളകൾ സംഘടിപ്പിക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്. രാജ്യമെമ്പാടുമുള്ള 400 ജില്ലകളില്‍ പൊതുമേഖല ബാങ്കുകള്‍ക്കൊപ്പം എന്‍ബിഎഫ്സികളോടും ലോണ്‍മേള നടത്തണമെന്നാണ് നിര്‍ദ്ദേശം. 200 ജില്ലകളെ ഉള്‍പ്പെടുത്തി രണ്ട് തട്ടുകളായി നടത്തുന്ന സംരംഭത്തിന് ധന സഹമന്ത്രി അനുരാഗ് താക്കൂര്‍ മേല്‍നോട്ടം വഹിക്കും. മേളകള്‍ സെപ്റ്റംബര്‍ 24 മുതലാണ് ആരംഭിക്കുക. ആദ്യമേള സെപ്റ്റംബര്‍ 24നും സെപ്റ്റംബര്‍ 29 നും ഇടയില്‍ രാജ്യത്തെ 200 ജില്ലകളില്‍ നടത്തും. അടുത്ത മേള ഒക്ടോബര്‍ 10 നും ഒക്ടോബര്‍ 15 നും ഇടയില്‍ ബാക്കിയുള്ള 200 ജില്ലകളില്‍ നടത്തുമെന്ന് നിർമല സീതാരാമന് പറഞ്ഞു.

ചില്ലറി വിൽപന, കൃഷി, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ(എംഎസ്എംഇ) എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വായ്പ ലഭിക്കും. വാഹനങ്ങള്‍ക്കും വീടുകള്‍ക്കും വായ്പ ആഗ്രഹിക്കുന്ന ആളുകൾക്കും ലോൺ മേളകൾ ഉപയോഗപ്പെടുത്താം. മുദ്ര, സ്വാശ്രയ സംഘങ്ങള്‍ മുതല്‍ എംഎസ്എംഇകള്‍, എഫ്പിഒകള്‍ വരെയുള്ളവയ്ക്ക് ഈ വായ്പകള്‍ ലഭ്യമാകുമെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. മേളകളില്‍ ഓരോ പഴയ ഉപഭോക്താവിനുമൊപ്പം അഞ്ച് പുതിയ ഉപഭോക്താക്കള്‍ക്കും വായ്പ നല്കാന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പകളുടെ പുനരുപയോഗം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പഴയ ഉപഭോക്താക്കള്‍ക്കും ഇത് നേടാനാകും, പക്ഷേ പുതിയ ഉപഭോക്താക്കളും വരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
90 ദിവസത്തിനു ശേഷം അതായത് 2020 മാര്‍ച്ച് 31 വരെ ചെറുകിട, ഇടത്തരം വ്യവസായങ്ങളെ സമ്മര്‍ദ്ദം ചെലുത്തി നിഷ്ക്രിയ ആസ്തികളായി (എന്‍പിഎ) പ്രഖ്യാപിക്കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സാമ്പത്തിക വളര്‍ച്ച ഉയര്‍ത്തുന്നതിനായി 10 പൊതുമേഖലാ ബാങ്കുകളെ നാലായി ഏകീകരിക്കുന്നതുള്പ്പെടെ ആഗസ്റ്റ് 23 മുതല്‍ പ്രഖ്യാപിച്ച നിരവധി പദ്ധതികളും ധനമന്ത്രി യോഗത്തില്‍ അവലോകനം ചെയ്തു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications