കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ പുറത്താക്കാൻ കോൺഗ്രസ് പാകിസ്താന്റെ സഹായം തേടി, ആരോപണവുമായി കേന്ദ്രമന്ത്രി

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയെ പുറത്താക്കാൻ കോൺഗ്രസ് പാകിസ്താന്റെ സഹായം തേടിയെന്ന് കേന്ദ്രമന്ത്രി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് കൊണ്ടുളള പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ കൈകളാണ് എന്നാരോപിച്ച് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ രംഗത്ത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മല സീതാരാമന്‍ കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നത്. പാക് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് അത്തരമൊരു പ്രസ്താവന വന്നത് എന്തുകൊണ്ടാണ് എന്ന് അറിയില്ല.

തന്നെ കൊല്ലാന്‍ പിണറായിയുടെ നിര്‍ദേശം, കുത്തിയിരിപ്പ് സമരവുമായി ശോഭാ സുരേന്ദ്രൻതന്നെ കൊല്ലാന്‍ പിണറായിയുടെ നിര്‍ദേശം, കുത്തിയിരിപ്പ് സമരവുമായി ശോഭാ സുരേന്ദ്രൻ

നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ പല പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും പാകിസ്താനില്‍ പോയി സഹായം തേടിയിട്ടുണ്ട് എന്നും നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു. മോദിയെ പുറത്താക്കാന്‍ സഹായിക്കൂ എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്താനില്‍ പോയി ആവശ്യപ്പെട്ടത്.

congress

കോണ്‍ഗ്രസ് നടപ്പിലാക്കുന്ന ചില പദ്ധതികളുടെ ഭാഗമാണ് ഇവയെന്ന് താന്‍ സംശയിക്കുന്നു. ഇത് സര്‍ക്കാരിന്റെയോ ബിജെപിയുടേയോ അഭിപ്രായമല്ലെന്നും വ്യക്തിപരമായി തന്റെ അഭിപ്രായമാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മോദിക്ക് അനുകൂലമായ പ്രസ്താവന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയത്.

ഇന്ത്യയും പാകിസ്താനും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ നടക്കണം എങ്കില്‍ ബിജെപി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരണം എന്നാണ് ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ബിജെപി അടക്കമുളള വലതുപക്ഷ കക്ഷികളെുടെ ആക്രമണം ഭയന്ന് പാകിസ്താനുമായി സമാധാനത്തിന് ശ്രമം നടത്തില്ല. എന്നാല്‍ മോദി അധികാരത്തില്‍ വീണ്ടും വന്നാല്‍ അതിന് സാധ്യതയുണ്ട് എന്നുമാണ് ഇമ്രാന്‍ പറഞ്ഞത്. ഇതോടെ മോദിക്കും ഇമ്രാനും തമ്മില്‍ ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

English summary
Nirmala Sitharaman alleges Congress hand Behind Imran Khan's 'Endorsement' of PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X