കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സ്യബന്ധന മേഖലയ്ക്ക് 20,000 കോടി പ്രഖ്യാപിച്ച് ധനമന്ത്രി; ക്ഷീരോൽ‌പാദന വികസനത്തിന് 15,000 കോടി

Google Oneindia Malayalam News

ദില്ലി; ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ മത്സ്യബന്ധന മേഖലയ്ക്ക് 20,000 കോടി പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. മത്സ്യ മേഖലയിൽ 1 ലക്ഷം കോടിയുടെ കയറ്റുമതിയാണ് ലക്ഷ്യം വെയ്ക്കുന്നത്.മത്സ്യോത്പാദനം 70 ലക്ഷം ടൺ ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. . ഇതിലൂടെ 55 ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു.

ക്ഷീരോദ്പാദന മേഖലയിലെ അടിസ്ഥാന വികസനത്തിന് 15000 കോടി തുക അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു. മൃഗസംരക്ഷണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 15,000 കോടി. പശുക്കളുടെ കുളമ്പു രോഗം നിയന്ത്രിക്കാന്‍ ദേശീയ പദ്ധതി നടപ്പാക്കും.മൃഗങ്ങളിലെ ബാക്ടീരിയ ജന്യരോഗങ്ങൾ ഉൾപ്പെടെയുള്ളവ തടയാനായി 13,343 കോടിയുടെ പദ്ധതി നടപ്പാക്കും.

 nirmala-sitharaman-

വാക്സിനേഷൻ നൂറ് ശതമാനത്തിലേക്ക് എത്തിക്കുകയെന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി രാജ്യത്തെ 53 കോടി വളർത്ത് മൃഗങ്ങൾക്ക് വാക്സിനേഷൻ ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. തേനീച്ച വളർത്തലിന് 500 കോടി,ഔഷധസസ്യ കൃഷിക്ക് 4000 കോടി എന്നിവയും ധനമനമന്ത്രി പ്രഖ്യാപിച്ചു.

Recommended Video

cmsvideo
മുദ്രാവക്യങ്ങള്‍ സൃഷ്ടിച്ചാൽ പോരാ, നടപ്പിലാക്കണം | Oneindia Malayalam

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കര്‍ഷകര്‍ക്കായി സ്വീകരിച്ച നടപടികളും ധനമന്ത്രി വിശദീകരിച്ചു. രാജ്യത്തെ കർഷകർക്കായി പിഎം കിസാന്‍ ഫണ്ട് വഴി 18700 കോടി രൂപ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കൈമാറിയതായി ധനമന്ത്രി പറഞ്ഞു. താങ്ങുവില സംഭരണത്തിന് 74300 കോടി ഉറപ്പാക്കി. ലോക്ക് ഡൗണിനെ തുടർന്ന് പാലിന്റെ ആവശ്യകതയില്‍ 20-25 ശതമാനം കുറവുണ്ടായി. പ്രതിദിനം 560 ലക്ഷം ലിറ്റര്‍ പാല്‍ സഹകരണസംഘങ്ങള്‍ വഴി സംഭരിച്ചപ്പോള്‍ പ്രതിദിനം 360 ലക്ഷം ലിറ്റര്‍ പാലാണ് വിറ്റത്. ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയത് 4100 കോടി രൂപയാണ്. 560 ലീറ്റർ പാൽ അധികമായി സംരിച്ചതായും ധനമന്ത്രി പറഞ്ഞു.

സാമ്പത്തിക പാക്കേജ് മൂന്നാഘട്ടം കർഷകർക്ക്, ആകെ 11 പദ്ധതികൾ, കർഷകർക്ക് ഒരു ലക്ഷം കോടിയുടെ പദ്ധതി!സാമ്പത്തിക പാക്കേജ് മൂന്നാഘട്ടം കർഷകർക്ക്, ആകെ 11 പദ്ധതികൾ, കർഷകർക്ക് ഒരു ലക്ഷം കോടിയുടെ പദ്ധതി!

മഹാരാഷ്ട്ര; ബിജെപിക്ക് ഉഗ്രന്‍ മറുപടിയുമായി കോണ്‍ഗ്രസ്, ആ പ്രതീക്ഷ നടക്കില്ല, ഞങ്ങള്‍ ഒറ്റക്കെട്ട്മഹാരാഷ്ട്ര; ബിജെപിക്ക് ഉഗ്രന്‍ മറുപടിയുമായി കോണ്‍ഗ്രസ്, ആ പ്രതീക്ഷ നടക്കില്ല, ഞങ്ങള്‍ ഒറ്റക്കെട്ട്

 'വല്ലാതങ്ങ് അഹങ്കരിക്കേണ്ട, ക്രഡിറ്റ് രാജകുടുംബത്തിന്', എകെ ആന്റണിയെ പിന്തുണച്ച് വിടി ബൽറാം! 'വല്ലാതങ്ങ് അഹങ്കരിക്കേണ്ട, ക്രഡിറ്റ് രാജകുടുംബത്തിന്', എകെ ആന്റണിയെ പിന്തുണച്ച് വിടി ബൽറാം!

English summary
Nirmala Sitharaman announces 20,000 crore for the fishing sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X