കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

27 പൊതുമേഖലാ ബാങ്കുകള്‍ 12ലേക്ക്... ധനമന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനം, പിഎന്‍ബി ലയിക്കുന്നു

Google Oneindia Malayalam News

ദില്ലി: സാമ്പത്തിക രംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. നാല് ബാങ്കുകളുടെ ലയനമാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം ലയനത്തോടെ 12 എണ്ണമായി ചുരുങ്ങിയിരിക്കുകയാണ്. പിഎന്‍ബി, ഓറിയന്റല്‍ ബാങ്ക്, യുനൈറ്റഡ് ബാങ്ക്, എന്നിവയാണ് ആദ്യ ലയനം.

1

കാനറ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂണിയന്‍ ബാങ്ക് കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയാണ് ലയിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും ലയനം പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുനൈറ്റഡ് ബാങ്ക് എന്നിവയാണ് പ്രധാന ലയനം. എസ്ബിഐ ലയനത്തിന് ശേഷമുള്ള ഏറ്റവും വലിയ ലയനമാണിത്. മൊത്തം 17.95 ലക്ഷം കോടി ബിസിനസാണ് ഒന്നാകുന്നത്. മൊത്തം 11437 ശാഖകളുമുണ്ടാകും.

അതേസമയം ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധികള്‍ ഇതോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കിംഗ് മേഖലയിലെ 82 ശതമാനം ഇടപാടുകളും ഇനി എട്ടു ബാങ്കുകളിലായിരിക്കും നടക്കുക. കനറ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയുടെ ലയനവും നിര്‍ണായകമായിട്ടാണ് കാണുന്നത്. അലഹബാദ് ബാങ്കുമായി ലയിച്ചതോടെ രാജ്യത്തെ ഏഴാമത് വലിയ പൊതുമേഖലാ ബാങ്കായി ഇന്ത്യന്‍ ബാങ്ക് മാറിയിരിക്കുകയാണ്. 8.08 ലക്ഷം കോടിയാണ് ആസ്തി.

യൂണിയന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ പൊതുമേഖലാ ബാങ്കായും മാറും. ദേശീയ സാന്നിധ്യമുള്ള രണ്ട് ബാങ്കുകള്‍ തന്നെ തുടരുമെന്നും ധനമന്ത്രി പറഞ്ഞു. ബാങ്ക് ഓഫ് ഇന്ത്യക്ക് 9.3 ലക്ഷം കോടി ആസ്തിയും, സെന്‍ട്രല്‍ ബാങ്ക് 4.68 ലക്ഷം കോടിയുടെ ആസ്തിയുമുണ്ട്. അതേസമയം ലയനത്തിലൂടെ തൊഴില്‍ നഷ്ടം ഉണ്ടാവില്ലെന്നും ധനമന്ത്രി പറഞ്ഞു. തൊഴില്‍ സാഹചര്യവും, അവര്‍ക്കുള്ള ആനുകൂല്യവും വര്‍ധിക്കുമെന്ന് ബാങ്കിംഗ് സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. സാമ്പത്തിക മേഖലയില്‍ കടബാധ്യതയോ പ്രശ്‌നങ്ങളോ ഇതുകൊണ്ട് ഉണ്ടാവില്ല. പരിചയസമ്പത്തുള്ള ബാങ്കുകളുടെ പ്രവര്‍ത്തന രീതി സാമ്പത്തിക മേഖലയെ മുന്നോട്ട് നയിക്കുമെന്നും രാജീവ് കുമാര്‍ പറഞ്ഞു.

ചിദംബരത്തെ തിങ്കളാഴ്ച്ച വരെ കസ്റ്റഡിയില്‍ വിട്ടു.... നിര്‍ണായക ചോദ്യങ്ങളുന്നയിച്ച് സൂപ്രീം കോടതിചിദംബരത്തെ തിങ്കളാഴ്ച്ച വരെ കസ്റ്റഡിയില്‍ വിട്ടു.... നിര്‍ണായക ചോദ്യങ്ങളുന്നയിച്ച് സൂപ്രീം കോടതി

English summary
nirmala sitharaman announces merger of 27 banks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X