Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്‍ക്കരി, ധാതു, വ്യോമയാനം.. 8 മേഖലകള്‍ കേന്ദ്രീകരിച്ച് നാലാം ഘട്ട പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

ദില്ലി: കൊവിഡ് ലോക്ക്ഡൗണ്‍ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുളള പാക്കേജിന്റെ നാലാം ഘട്ട പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. 8 മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് ധനമന്ത്രി പ്രഖ്യാപനങ്ങള്‍ നടത്തിയത്. കല്‍ക്കരി, ധാതു, വ്യോമയാനം, വൈദ്യുതി വിതരണം അടക്കമുളള എട്ട് മേഖലകളിലാണ് പ്രഖ്യാപനം. ഇന്ത്യയുടെ കരുത്തിന് ഊന്നല്‍ നല്‍കി രാജ്യാന്തരമത്സരം നേരിടുമെന്ന് ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയ്ക്ക് നയ ലഘൂകരണം ആവശ്യമാണ്.

രാജ്യത്തെ സാമ്പത്തിക മേഖലയെ നിക്ഷേപ സൗഹൃദമാക്കാന്‍ നിരവധി നടപടികള്‍ കേന്ദ്ര സർക്കാർ ഇതിനകം സ്വീകരിച്ചെന്ന് ധനമന്ത്രി വ്യക്തമാക്കി. നിക്ഷേപാന്തരീക്ഷത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് റാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തും. 2020-21 വര്‍ഷത്തില്‍ എല്ലാ വ്യവസായ മേഖലകളിലും റാങ്കിംഗ് കൊണ്ടുവരുമെന്ന് ധനമന്ത്രി പറഞ്ഞു. ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം കൊണ്ടുവരും. കല്‍ക്കരി ഖനനം വാണിജ്യവത്കരിക്കുന്നതിന് നയം പരിഷ്‌കരണം നടപ്പിലാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കല്‍ക്കരി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത ഉറപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കൽക്കരി മേഖലയിൽ 50,000 കോടി പ്രഖ്യാപിച്ചു.

covid

ഖനന മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും. ധാതുഖനന മേഖലയില്‍ സ്വകാര്യ നിക്ഷേപം അനുവദിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഖനികളില്‍ നിന്ന് കല്‍ക്കരി നീക്കാന്‍ 18000 കോടി അനുവദിച്ചു. പ്രതിരോധ മേഖലയില്‍ മെയ്ക് ഇന്‍ പദ്ധതി വ്യാപിപ്പിക്കും. പ്രതിരോധ മേഖലയിലെ ഇറക്കുമതിചെലവ് ഗണ്യമായി കുറയ്ക്കും. പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയതായും ധനമന്ത്രി വ്യക്തമാക്കി. 74 ശതമാനം വരെ പ്രതിരോധ മേഖലയിൽ വിദേശ നിക്ഷേപമാവാം.

Recommended Video

cmsvideo
    P Chidambaram Against Nirmala Sitharaman And Nithin Gadkari | Oneindia Malayalam

    ആയുധ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ആയുധ ഫാക്ടറികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും. വിമാന കമ്പനികള്‍ക്ക് ചെലവ് കുറയ്ക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങളും നിർമല സീതാരാമൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ വിമാനത്താവളങ്ങള്‍ വികസിപ്പിക്കും. 6 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+