കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാരിന്റെ വന്‍ പ്രഖ്യാപനം; 170000 കോടി രൂപയുടെ പാക്കേജ്, ദരിദ്രര്‍ക്ക് മുന്‍ഗണന

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ഭീതി മൂലം രാജ്യം പ്രതിസന്ധിയിലായിരിക്കെ, നരേന്ദ്ര മോദി സര്‍ക്കാരിന്റെ വന്‍ പ്രഖ്യാപനം. രാജ്യത്തെ ദരിദ്ര്യ വിഭാഗങ്ങളുടെ ആശങ്ക അകറ്റാന്‍ ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ പാക്കേജാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കുടിയേറ്റ ജോലിക്കാര്‍, തൊഴിലാളികള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് ഈ തുക വിനിയോഗിക്കുക. ഈ ഘട്ടത്തില്‍ ദരിദ്ര്യ വിഭാഗങ്ങള്‍ക്കാണ് സഹായം വേഗത്തില്‍ വേണ്ടതെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ കീഴിലാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരും വിശപ്പ് സഹിക്കുന്ന സാഹചര്യം രാജ്യത്തുണ്ടാകരുതെന്ന് മന്ത്രി പറഞ്ഞു.

Ni

ആശാ വര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് 50 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചു. ഓരോ തൊഴിലാളികള്‍ക്കും 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തേക്ക് എട്ട് കോടി ദരിദ്ര ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം അനുവദിച്ചു. ഒരു വ്യക്തിക്ക് അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ് ലഭിക്കും. കൂടാതെ അഞ്ച് കിലോ സൗജന്യമായും നല്‍കും. ഒരു കിലോ പയറ് വര്‍ഗവും നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

വൃദ്ധര്‍, വിധവകള്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് പ്രത്യേക ഫണ്ട് നീക്കിവയ്ക്കും. ഇവര്‍ക്ക് 1000 രൂപ പ്രത്യേകം നല്‍കും. മൂന്ന് കോടി ജനങ്ങള്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം കിട്ടും. കര്‍ഷകര്‍ക്ക് 2000 രൂപ നേരിട്ട് ബാങ്കിലെത്തിക്കും. ഏപ്രില്‍ ആദ്യവാരത്തില്‍ ആദ്യ ഗഡു എത്തും. 8.69 കോടി കര്‍ഷകര്‍ക്കാണ് ഈ പദ്ധതി ഗുണം ചെയ്യുക. ജന്‍ധന്‍ അക്കൗണ്ടുള്ള വനിതകള്‍ക്ക് മൂന്ന് മാസം 500 രൂപ വീതം നല്‍കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഉജ്വല യോജനയ്ക്ക് കീഴില്‍ സ്ത്രീകള്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് സൗജന്യ പാചക വാതക സിലിണ്ടറുകള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. 8.3 കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

ലോകവസാനം വരുന്നു; അര്‍ധരാത്രി കൂട്ടബാങ്ക് മുഴങ്ങി, സ്ത്രീകളുടെ കൂട്ടക്കരച്ചില്‍, കശ്മീരില്‍ നടന്നത്ലോകവസാനം വരുന്നു; അര്‍ധരാത്രി കൂട്ടബാങ്ക് മുഴങ്ങി, സ്ത്രീകളുടെ കൂട്ടക്കരച്ചില്‍, കശ്മീരില്‍ നടന്നത്

'തൊണ്ടയില്‍ നനവുണ്ടായാല്‍ കൊറോണ ബാധിക്കില്ല': ഈ പ്രചാരണം തെറ്റാണ്, വസ്തുത ഇങ്ങനെ...'തൊണ്ടയില്‍ നനവുണ്ടായാല്‍ കൊറോണ ബാധിക്കില്ല': ഈ പ്രചാരണം തെറ്റാണ്, വസ്തുത ഇങ്ങനെ...

ആള്‍ദൈവം വാളുമായി നടുറോഡില്‍; ലോക്ക് ഡൗണ്‍ ലംഘിക്കുമെന്ന്... തൂക്കിയെടുത്ത് ജീപ്പിലിട്ട് പോലീസ്ആള്‍ദൈവം വാളുമായി നടുറോഡില്‍; ലോക്ക് ഡൗണ്‍ ലംഘിക്കുമെന്ന്... തൂക്കിയെടുത്ത് ജീപ്പിലിട്ട് പോലീസ്

English summary
Sitharaman announces relief package of Rs 1.70 lakh crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X