കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 ലക്ഷം കോടിയുടെ പാക്കേജ്; കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1 ലക്ഷം കോടി

Google Oneindia Malayalam News

ദില്ലി; കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1 ലക്ഷം കോടി പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. കോവിഡ് പ്രതിസന്ധി നേരിടാൻ നരേന്ദ്ര മോദി സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാൻ' പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനത്തിലാണ് കാർഷിക മേഖലയ്ക്കുള്ള പദ്ധതികൾ ധനമന്ത്രി വിശദീകരിച്ചത്. വിളകളുടെ സംഭരണം ഉറപ്പാക്കുന്നതിന് ഉൾപ്പെടെയാണ് ഫണ്ടെന്നും ധനമന്ത്രി പറഞ്ഞു.

ആഗോള തലത്തിൽ കാർഷികോത്പന്നങ്ങൾ ഉപയോഗിച്ച് സംഭരണങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 1 ലക്ഷം കോടിയുടെ പാക്കേജ് സഹായകമാകും. ഓരോ സംസ്ഥാനങ്ങളിലും അതത് പ്രദേശങ്ങളെ പ്രധാന ഉത്പന്നങ്ങളെ ഉൾപ്പെടുത്തി ക്ലസ്റ്റർ രൂപീകരിച്ച് മുന്നോട്ട് പോകണം. വനിതാ ക്ലസ്റ്ററുകൾക്ക് ഊന്നൽ നൽകും. ഭക്ഷ്യ സംസ്കാരണം നടത്തുന്ന മൈക്രോ യൂനിറ്റുകൾക്ക് പതിനായിരം കോടി രൂപയുടെ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. അസംഘടിത മേഖലയിലെ രണ്ട് ലക്ഷം സംരഭങ്ങൾക്ക് ഇത് സഹായകമാകും.

 nirmala-sitharaman2

യുപിയിലെ മാങ്ങ, ആന്ധ്രയിലെ മുളക്, തമിഴ്നാട്ടിലെ മരച്ചീനി തുടങ്ങിയ വിളകളുടെ കയറ്റുമതിക്ക് സഹായം നൽകുകയാണ് ലക്ഷ്യം. ഇവയെ ആഗോള ബ്രാന്റാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടത്തുന്നമെന്നും ധനമന്ത്രി പറഞ്ഞു. ഇത് കൂടാതെ മത്സ്യബന്ധന മേഖലയ്ക്ക് 20,000 കോടിയും ധനമന്ത്രി പ്രഖ്യാപിച്ചു. മത്സ്യ മേഖലയിൽ 1 ലക്ഷം കോടിയുടെ കയറ്റുമതിയാണ് ലക്ഷ്യം വെയ്ക്കുന്നത്. 70 ലക്ഷം ടൺ മത്സ്യോത്പാദനമാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇതിലൂടെ 55 ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ക്ഷീര സഹകരണ സംഘങ്ങൾക്ക് രണ്ട് ശതമാനം വാർഷിക പലിശ നിരക്കിൽ വായ്പ ലഭ്യമാക്കും. രണ്ടുകോടിയോളം ക്ഷീരകർഷകർക്കാണ് ഇതിന്റെ ഗുണം ലഭിക്കുകയെന്നും ധനമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
മുദ്രാവക്യങ്ങള്‍ സൃഷ്ടിച്ചാൽ പോരാ, നടപ്പിലാക്കണം | Oneindia Malayalam

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കര്‍ഷകര്‍ക്കായി സ്വീകരിച്ച നടപടികളും ധനമന്ത്രി വിശദീകരിച്ചു. രാജ്യത്തെ കർഷകർക്കായി പിഎം കിസാന്‍ ഫണ്ട് വഴി 18700 കോടി രൂപ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കൈമാറിയതായി ധനമന്ത്രി പറഞ്ഞു. താങ്ങുവില സംഭരണത്തിന് 74300 കോടി ഉറപ്പാക്കി. ലോക്ക് ഡൗണിനെ തുടർന്ന് പാലിന്റെ ആവശ്യകതയില്‍ 20-25 ശതമാനം കുറവുണ്ടായി. പ്രതിദിനം 560 ലക്ഷം ലിറ്റര്‍ പാല്‍ സഹകരണസംഘങ്ങള്‍ വഴി സംഭരിച്ചപ്പോള്‍ പ്രതിദിനം 360 ലക്ഷം ലിറ്റര്‍ പാലാണ് വിറ്റത്. ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയത് 4100 കോടി രൂപയാണ്. 560 ലീറ്റർ പാൽ അധികമായി സംരിച്ചതായും ധനമന്ത്രി പറഞ്ഞു.

പിഎം കിസാന്‍ ഫണ്ട് വഴി കൈമാറിയത് 18700 കോടി രൂപ; താങ്ങുവില സംഭരണത്തിന് 74300 കോടിപിഎം കിസാന്‍ ഫണ്ട് വഴി കൈമാറിയത് 18700 കോടി രൂപ; താങ്ങുവില സംഭരണത്തിന് 74300 കോടി

സാമ്പത്തിക പാക്കേജ് മൂന്നാഘട്ടം കർഷകർക്ക്, ആകെ 11 പദ്ധതികൾ, കർഷകർക്ക് ഒരു ലക്ഷം കോടിയുടെ പദ്ധതി!സാമ്പത്തിക പാക്കേജ് മൂന്നാഘട്ടം കർഷകർക്ക്, ആകെ 11 പദ്ധതികൾ, കർഷകർക്ക് ഒരു ലക്ഷം കോടിയുടെ പദ്ധതി!

പിഎം ഫസല്‍ ഭീമ യോജനയില്‍ കര്‍ഷകര്‍ക്ക് ലഭിച്ചത് 6400 കോടി, നേരിട്ട് അക്കൗണ്ടിലെത്തിയത് 18700 കോടി!!പിഎം ഫസല്‍ ഭീമ യോജനയില്‍ കര്‍ഷകര്‍ക്ക് ലഭിച്ചത് 6400 കോടി, നേരിട്ട് അക്കൗണ്ടിലെത്തിയത് 18700 കോടി!!

English summary
Nirmala sitharaman announces Rs 1 lakh crore for agri-infrastructure fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X