അന്ധരുടെ രാജ്യത്തെ ഒറ്റക്കണ്ണന്‍ രാജാവാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ: ആര്‍ബിഐ ഗവര്‍ണര്‍
മുംബൈ: കാഴ്ചയില്ലാത്തവരുടെ നാട്ടില്‍ ഒറ്റക്കണ്ണന്‍ രാജാവാകുന്നതുപോലെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കിട്ടുന്ന സ്വീകാര്യതയെന്ന് രഘുറാം രാജന്‍. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ രഘുറാം രമേശ് ഇപ്പോഴും തല്‍സ്ഥാനത്ത് തുടരുകയാണ്.
എന്തായാലും ഈ ഒരൊറ്റ പ്രസ്താവനയിലൂടെ സര്‍ക്കാറിന്റെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. ഇതോടെ ഗവര്‍ണര്‍ സ്ഥാനത്തിന് ഇളക്കം തട്ടിയെന്നാണ് സൂചന. ഒറ്റകണ്ണന്‍ പ്രയോഗം അനുചിതമാണെന്ന് പറഞ്ഞ് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ രംഗതെത്തി.

അന്താരാഷ്ട്ര നാണ്യനിധിയിലെ സാമ്പത്തിക വിദഗ്ധനായിരുന്ന രഘുറാം രാജന്റെ പ്രസ്താവനയെ തെറ്റായ വാക്കുകളുടെ പ്രയോഗമെന്നാണ് മന്ത്രി നിര്‍മല സീതാരാമന്‍ വിശേഷിപ്പിച്ചത്. ആഗോള തലത്തിലുള്ള സാമ്പത്തിക മാന്ദ്യത്തിന്റെ അലയൊലികള്‍ ഏല്‍ക്കാതെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നതില്‍ രഘുറാം രാജന്‍സ്വീകരിച്ച് നടപടികള്‍ സ്വാഗതം ചെയ്യപ്പെട്ടിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ശ്രദ്ധേയമായ പദ്ധതികളാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ് നല്‍കിയത്. വിദേശ നിക്ഷേപം ഉയരുകയും നിര്‍മ്മാണ മേഖലയില്‍ ഉണര്‍വ് പ്രകടമാവുകയും ചെയ്തു. ഇതൊന്നും പരിഗണിക്കാതെ അനുചിതമായ വാക്കുകള്‍ പ്രയോഗിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications