കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്മനിര്‍ഭര്‍ അഭിയാന്‍; മുദ്രാവാക്യം കൊള്ളാം, പക്ഷെ നടപ്പില്‍ വരുത്തുകയെന്നതാണ് ബുദ്ധിമുട്ട്

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. 'ആത്മനിഭർ ഭാരത് അഭിയാൻ' നല്ലതും കഠിനമായി ഉച്ചരിക്കുന്നതുമായ സംസ്‌കൃതമാണെങ്കിലും മെയ്ക്ക് ഇന്‍ ഇന്ത്യ എന്നത് തന്നെയാണ് ഇതു കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നാണ് എക്കണോമിക് ടൈംസിലെഴുതിയിരിക്കുന്ന ലേഖലനത്തില്‍ അശോക് വി ദേശായി വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
U.K. High Court rejects Vijay Mallya’s plea for permission to move SC | Oneindia Malayalam

മുദ്രാവക്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേമനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേക്ക് ഇന്‍ ഇന്ത്യ എന്ന പ്രഖ്യാപനം വലിയ ഓളമാണ് സൃഷ്ടിച്ചത്. എന്നാല്‍ അതിനൊരു ചരിത്രമുണ്ടായിരുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് ഒരു പ്രത്യേക മുദ്രാവാക്യമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഇന്ത്യൻ കമ്പനികളെയും ഉൽ‌പ്പന്നങ്ങളെയും അനുകൂലിക്കുന്നതിനും ഇറക്കുമതിയേയും വിദേശ ഉൽ‌പ്പന്നങ്ങളേയും പരമാവധി ഒഴിവാക്കുന്നതായിരുന്നു അദ്ദഹത്തിന്‍റെയും തുടര്‍ന്നു വന്ന ഇന്ദിര ഗാന്ധി സര്‍ക്കാറിന്‍റേയും നയം.

narendra-modi-1

നരേന്ദ്ര മോദി പ്രഖ്യാപിച്ച 'ബേട്ടി ബച്ചാവോ, ബേട്ടി പാഠാവോ' എന്നതിന് പ്രസക്തിയുണ്ടായിരുന്നു. എന്നാൽ ഒരു നടപടിയും പാലിച്ചില്ലെന്നും അശോക് വി ദേശായി ചൂണ്ടിക്കാട്ടുന്നു. മുദ്രാവാക്യങ്ങള്‍ കാര്യമായി പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും അതൊന്നും പ്രാവര്‍ത്തികമാകുന്നില്ല. ഉപകരണങ്ങളുടെ ഇറക്കുമതിയും വ്യാവസായിക ഇൻപുട്ടുകളും യഥാർത്ഥത്തിൽ ഇന്ത്യൻ വ്യവസായത്തെ സഹായിക്കുകയാണ് ചെയ്യുന്നത്. അവ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് കൂടുതല്‍ മത്സരാധിഷ്ടതമാക്കും.

ഇന്ത്യൻ കമ്പനികളെ കാര്യക്ഷമതയും ഗുണനിലവാരവും വര്‍ധിപ്പിച്ച് ആഗോള വിതരണ ശൃംഖലയിലെ മത്സരത്തിന് സജ്ജമാക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ അദ്ദേഹത്തിന്റെ സർക്കാർ അവതരിപ്പിച്ച വ്യാവസായിക സംരക്ഷണം തികച്ചും വിപരീതമാണ്. എന്നാല്‍ ഇതേക്കുറിച്ചുള്ള പ്രതികരണങ്ങളൊന്നും അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

വളരെയധികം കഷ്ടപ്പാടുകളാണ് രാജ്യത്തെ ദരിദ്രര്‍ അനുഭവിക്കുന്നത്. ലോക്ക് ഡൗണിനൊപ്പം അവരുടെ കഷ്ടപ്പാടുകള്‍ ഉയര്‍ന്നു. ഇത്രയും നിര്‍ണ്ണായകമായൊരു പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് നരേന്ദ്ര മോദിക്ക് എന്തുകൊണ്ടാണ് അവരെ കുറിച്ച് ചിന്തിക്കാന്‍ കഴിയാതെ പോയത്. മുദ്രാവക്യം നയമാക്കി മാറ്റുകയെന്നുള്ളത് നിര്‍മ്മല സീതാരാമന് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. എന്നാല്‍ അവര്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഇഷ്ടപ്പെടുകയാണ്.

ഇന്ത്യയുടെ റോള്‍ നിര്‍ണായകം, മോദിക്ക് നന്ദി, ബില്‍ ഗേറ്റ്‌സ് പറയുന്നത് ഇങ്ങനെ, കൂടിക്കാഴ്ച്ച!!ഇന്ത്യയുടെ റോള്‍ നിര്‍ണായകം, മോദിക്ക് നന്ദി, ബില്‍ ഗേറ്റ്‌സ് പറയുന്നത് ഇങ്ങനെ, കൂടിക്കാഴ്ച്ച!!

ആത്മനിര്‍ഭര്‍ ഭാരത് അഭിയാനിലെ ചില പദ്ധതികള്‍ മികച്ചതാണ്, അതേസമയം മറ്റ് ചിലത് വിവേക ശൂന്യവും. പലതും പഴയ നയപ്രഖ്യാപനങ്ങള്‍ തന്നെയാണ്. വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഡസന്‍ കണക്കിന് ക്ഷേമ പദ്ധതികള്‍ നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചതായി കാണാന്‍ കഴിയും. എന്നാല്‍ അവയില്‍ ചിലതും വ്യത്യസ്തമായ തുകകള്‍ അനുവദിച്ചതായും കാണാന്‍ കഴിയുമെന്നും അശോക് വി ദേശായി വ്യക്തമാക്കുന്നു.

വൈറലായ അസഭ്യ കമന്‍റുകള്‍ ആരുടേത് ?; വിശദീകരണവുമായി വിഡി സതീശന്‍ എംഎല്‍എവൈറലായ അസഭ്യ കമന്‍റുകള്‍ ആരുടേത് ?; വിശദീകരണവുമായി വിഡി സതീശന്‍ എംഎല്‍എ

 ആദ്യ ശ്രമിക് ട്രെയിന്‍ ദില്ലിയില്‍ നിന്നും കേരളത്തിലെത്തി ; രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി ആദ്യ ശ്രമിക് ട്രെയിന്‍ ദില്ലിയില്‍ നിന്നും കേരളത്തിലെത്തി ; രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി

English summary
Nirmala Sitharaman has the difficult task of converting slogan into policy says Ashok V Desai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X