കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു രാജ്യം ഒരു റേഷൻ കാർഡ്, ഒരിന്ത്യ ഒരു കൂലി! വമ്പൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ!

Google Oneindia Malayalam News

ദില്ലി: ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി 9 മേഖലകളില്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. കുടിയേറ്റ തൊഴിലാളികള്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, തെരുവോര കച്ചവടക്കാന്‍ അടക്കമുളളവര്‍ക്ക് പ്രാധാന്യം നല്‍കിയാണ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്ത് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതോടെ രാജ്യത്ത് എവിടെ നിന്നും റേഷന്‍ കാര്‍ഡ് ഉളളവര്‍ക്ക് ഭക്ഷ്യധാന്യം വാങ്ങാന്‍ സാധിക്കും. 2021 മാര്‍ച്ചോടെ ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. മൂന്ന് മാസത്തിനകം രാജ്യത്തെ 67 കോടി ആളുകള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭ്യമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഓഗസ്റ്റിൽ 67 കോടി റേഷൻ കാർഡുകളാണ് മാറ്റുക.

FM

Recommended Video

cmsvideo
എവിടെ ഞങ്ങടെ 15 ലക്ഷം , എന്നിട്ട് പോരെ ഈ 20 ലക്ഷം കോടി? | Oneindia Malayalam

ഇത് കൂടാതെ കൂലിയിൽ തുല്യത ഉറപ്പാക്കാൻ ഒരിന്ത്യ ഒരു കൂലി എന്ന പദ്ധതിയും കേന്ദ്ര സർക്കാർ നടപ്പിലാക്കും. സമസ്ത തൊഴിൽ മേഖലകളിലും മിനിമം കൂലി ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും മിനിമം കൂലി ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരും. പ്രാദേശിക അടിസ്ഥാനത്തില്‍ കൂലിയില്‍ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കും. ദേശീയ അടിസ്ഥാന വേതനം എന്ന സങ്കല്‍പ്പം സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി.

ശബരിമല ദർശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമയെ പിരിച്ച് വിട്ട് ബിഎസ്എൻഎൽ! നേരിടുമെന്ന് രഹ്ന!ശബരിമല ദർശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമയെ പിരിച്ച് വിട്ട് ബിഎസ്എൻഎൽ! നേരിടുമെന്ന് രഹ്ന!

 സിന്ധ്യ അനുകൂലികളെ പറപ്പിക്കാൻ കോൺഗ്രസ്! നേതാക്കൾക്ക് അന്ത്യശാസനം, മൂന്ന് ദിവസത്തെ സമയം! സിന്ധ്യ അനുകൂലികളെ പറപ്പിക്കാൻ കോൺഗ്രസ്! നേതാക്കൾക്ക് അന്ത്യശാസനം, മൂന്ന് ദിവസത്തെ സമയം!

ഇതാവണം പാർട്ടി! ഗുജറാത്തിൽ ഉളളി കർഷകരുടെ കണ്ണീരൊപ്പി കോൺഗ്രസ്! തിരിഞ്ഞ് നോക്കാതെ ബിജെപി!ഇതാവണം പാർട്ടി! ഗുജറാത്തിൽ ഉളളി കർഷകരുടെ കണ്ണീരൊപ്പി കോൺഗ്രസ്! തിരിഞ്ഞ് നോക്കാതെ ബിജെപി!

English summary
Nirmala Sitaraman introduces 'one nation one ration' card
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X