കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓല- യൂബർ പരാമർശം നൂറ് ശതമാനം ശരി: നിർമല സീതാരാമനെ പിന്തുണച്ച് മാരുതി ചെയർമാൻ

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഓട്ടോ മൊബൈൽ രംഗത്തെ സാമ്പത്തിക മാന്ദ്യത്തിൽ ധനകാര്യ മന്ത്രി നിർമല സീതാരാമനെ പിന്തുണച്ച് ഭാർഗവ. ഓട്ടോ മൊബൈൽ രംഗത്തെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള നിർമല സീതാരാമന്റെ പ്രസ്താവന നൂറ് ശതമാനം ശരിയാണെന്നാണ് മാരുതി ചെയർമാൻ ആർ ഭാർഗവ പ്രതികരിച്ചത്.

നിർമല സീതാരാമന്റെ പ്രസ്താവന വളച്ചൊടിച്ചു: കേന്ദ്രമന്ത്രിക്ക് പ്രതിരോധം തീർത്ത് നിതിൻ ഗഡ്കരി!!നിർമല സീതാരാമന്റെ പ്രസ്താവന വളച്ചൊടിച്ചു: കേന്ദ്രമന്ത്രിക്ക് പ്രതിരോധം തീർത്ത് നിതിൻ ഗഡ്കരി!!

മിന്റിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഇന്നത്തെ യുവതലമുറ കാർ വാങ്ങുന്നതിന് പകരം ഓലയും യൂബറും ഉപയോഗിച്ച് തങ്ങൾക്കിഷ്ടപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങൾക്കായി പണം ചെലവഴിക്കുകയാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ഇതുകൊണ്ടാണ് എക്കാലത്തേക്കാളും അധികമായി ഇന്ത്യൻ ഓട്ടോ മൊബൈൽ വ്യവസായത്തെ സാമ്പത്തിക പ്രതിസന്ധി ബാധിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. യുവാക്കൾ വാഹനങ്ങൾ വാങ്ങുന്നതിനോട് പുലർത്തുന്ന വിമുഖതയാണ് ഇതിന് പിന്നിലെന്ന ധനകാര്യമന്ത്രിയുടെ വാദത്തെ ശരിവെക്കുന്നതാണ് മാരുതി ചെയർമാന്റെ വാക്കുകൾ.

പിന്നിൽ യുവതലമുറയോ?

പിന്നിൽ യുവതലമുറയോ?


ഓട്ടോ മൊബൈൽ രംഗത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണം പുതിയ തലമുറയിൽപ്പെട്ടവർ യൂബർ- ഓല തുടങ്ങിയ ഓൺലൈൻ ടാക്സികളെ അധികമായി ആശ്രയിക്കുന്നതാണ് എന്നായിരുന്നു നിർമല സീതാരാമന്റെ പ്രസ്താവന. ഇതിനെതിരെ വലിയ രീതിയിൽ വിമർശനങ്ങളും ഉയർന്നിരുന്നു. യുവതലമുറ കാർ വാങ്ങുന്നതിന് പകരം ഓലയും യൂബറും ഉപയോഗിച്ച് തങ്ങൾക്കിഷ്ടപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങൾക്കായി പണം ചെലവഴിക്കുകയാണെന്നാണ് ഭാർഗവ ചൂണ്ടിക്കാണിച്ചത്

ഓട്ടോ മൊബൈൽ രംഗത്തെ മാന്ദ്യം

ഓട്ടോ മൊബൈൽ രംഗത്തെ മാന്ദ്യം

ഓട്ടോ മൊബൈൽ രംഗത്തെ സാമ്പത്തിക മാന്ദ്യത്തിന് പിന്നിലുള്ള മറ്റ് കാരണങ്ങളും ആർസി ഭാർഗവ അഭിമുഖത്തിൽ വിശദീകരിച്ചു. യുവാക്കൾക്ക് വേണ്ടത് ഏറ്റവും പുതിയ സ്മാർട്ട്ഫോൺ വാങ്ങുകയും സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുകയും ഭക്ഷണം കഴിക്കുകയുമാണ്. യാത്രകകൾ കൈകാര്യം ചെയ്യുന്നതിന് ടാക്സികൾ ഉപയോഗിക്കാൻ അറിയാമെന്നും അദ്ദേഹം പറയുന്നു. ഒരു കാർ വാങ്ങുന്നതോടെ ഇത്തരം ആവശ്യങ്ങൾ വെട്ടിച്ചുരുക്കേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.

കാർ വാങ്ങുമ്പോൾ സംഭവിക്കുന്നത്....

കാർ വാങ്ങുമ്പോൾ സംഭവിക്കുന്നത്....

സാധാരണ ഇന്ത്യക്കാരുടേത് ഉയർന്ന ശമ്പളമല്ല. അതിനാൽ ആദ്യം കാർ വാങ്ങുകയാണ് ചെയ്യുക. എന്നാൽ ടാക്സികളുള്ളതിനാൽ കാർ വാങ്ങുന്നതിൽ നിന്ന് ഇവർ വിട്ടുനിൽക്കുന്നു. കാറുകൾക്ക് മേൽ ജിഎസ്ടി വന്നതോടെ താൽക്കാലിക ആശ്വാസം മാത്രമാണുണ്ടായത്. കാറുകൾ ഒരു സാധാരണക്കാരന് വാങ്ങാൻ കഴിയുന്ന അവസ്ഥയിലാണുള്ളതെന്നും ഭാർഗവ നിരീക്ഷിക്കുന്നു.

ഓട്ടോമൊബൈൽ രംഗത്തെ മാന്ദ്യം

ഓട്ടോമൊബൈൽ രംഗത്തെ മാന്ദ്യം

ലോകത്തിലെ നാലാമത്തെ വലിയ കാർ വിപണിയാണ് ഇന്ത്യ. കഴിഞ്ഞ വർഷം യാത്രാ വാഹനങ്ങൾക്ക് വില ഉയർന്നതോടെയാണ് വാഹന വിപണിയിൽ വിൽപ്പനയെ ബാധിച്ചു തുടങ്ങിയത്. ലോണെടുത്ത് വാഹനം വാങ്ങുന്ന പ്രവണതക്കും ചെറിയ തോതിൽ പ്രതിസന്ധി നേരിട്ട് തുടങ്ങി. ആഗസ്റ്റിലാണ് യാത്രാകാറുകളുടെ വിൽപ്പനയിൽ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയത്. 41% ഇടിവാണുണ്ടായത്. ഈ ദശാബ്ദത്തിനിടെ ആദ്യമുണ്ടായ തിരിച്ചടിയാണ് സാമ്പത്തിക മാന്ദ്യത്തിലെത്തിയത്. കമേഴ്സ്യൽ വാഹനങ്ങളുടെ വിൽപ്പനയിൽ 23.55% ഇടിവാണ് രേഖപ്പെടുത്തിയത്. സെപ്തംബറിൽ മാരുതി സുസുക്കിയുടെ ഹരിയാണയിലെ ഫാക്ടറികൾ രണ്ട് ദിവസം പ്രവർത്തനം നിർത്തിവെച്ചിരുന്നു. ഇന്ത്യയുടെ ജിഡിപിയിൽ പകുതിയോളം സംഭാവന ചെയ്യുന്നത് ഓട്ടോമൊബൈൽ രംഗമാണ്. 37 മില്യൺ ജീവനക്കാരാണ് മാരുതി സുസുക്കിക്ക് കീഴിൽ ജോലി ചെയ്യുന്നത്.

 #Boycottmillennials

#Boycottmillennials


വാഹന മേഖയിലെ സാമ്പത്തിക മാന്ദ്യത്തിന് കാരണം പുതിയ തലമുറയിൽപ്പെട്ടവർ യൂബർ- ഓല തുടങ്ങിയ ഓൺലൈൻ ടാക്സികളെ അധികമായി ആശ്രയിക്കുന്നതാണ് എന്നായിരുന്നു നിർമല സീതാരാമന്റെ പ്രസ്താവന. നിർമലാ സീതാരാമന്റെ പ്രസ്താവനക്കെതിരെ വൻതോതിലുള്ള പ്രതിഷേധമാണുയരുന്നത്. ഈ സാഹചര്യത്തിലാണ് ഗഡ്കരി പ്രതിരോധം തീർക്കുന്നത്. ഇന്ത്യാടുഡേയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് നിതിൻ ഗഡ്കരിയുടെ പ്രതികരണം. #Boycottmillennials എന്ന ഹാഷ് ടാഗിലാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നടക്കുന്നത്. രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യത്തിലാണ് ധനകാര്യമന്ത്രിയുടെ പ്രതികരണം.

രണ്ട് ദശാബ്ദത്തിനിടെ ആദ്യം!!

രണ്ട് ദശാബ്ദത്തിനിടെ ആദ്യം!!


ആളുകൾ തവണ വ്യവസ്ഥയിൽപ്പോലും വാഹനങ്ങൾ വാങ്ങാൻ യുവാക്കൾ തയ്യാറാകുന്നില്ല. പകരം ഓൺലൈൻ ടാക്സികളെ ആശ്രയിക്കാൻ തുടങ്ങിയതാണ് വാഹനവിപണിയിലെ സാമ്പത്തിക മാന്ദ്യത്തിന് കാരണമെന്നായിരുന്നു ധനകാര്യമന്ത്രിയുടെ പ്രതികരണം. സാമ്പത്തിക മാന്ദ്യത്തോടെ ഓട്ടോ മൊബൈൽ മേഖലയിൽ ലക്ഷണക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടമായിരുന്നു. രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ മാന്ദ്യമാണ് ഇന്ത്യ നേരിടുന്നത്.

English summary
Nirmala Sitharaman is 100% right: Maruti's Bhargava joins the millennial debate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X