കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവരോടൊക്കെ ചോദിച്ചിട്ട് പറഞ്ഞാല്‍ പോരായിരുന്നോ? രാഹുലിനെ പരിഹസിച്ച് നിര്‍മല സീതാരാമന്‍!!

Google Oneindia Malayalam News

പൂനെ: ആര്‍ബിഐയില്‍ നിന്ന് കരുതല്‍ ധനം സര്‍ക്കാര്‍ വാങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ സാധാരണ ചെയ്യാറുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. അതേസമയം സര്‍ക്കാര്‍ ആര്‍ബിഐ കൊള്ളയടിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരെയും ധനമന്ത്രി വിമര്‍ശനം ഉന്നയിച്ചു. കോണ്‍ഗ്രസിന്റെ തന്നെ ധനമന്ത്രിമാരോട് ചോദിച്ച ശേഷം മതിയായിരുന്നു ആ ആരോപണങ്ങളെന്നും മന്ത്രി പരിഹസിച്ചു.

1

അതേസമയം റിസര്‍വ് ബാങ്കിന്റെ നയങ്ങളെ ചോദ്യം ചെയ്യുന്നത് വിഡ്ഡിത്തമാണെന്നും ധനമന്ത്രി പറഞ്ഞു. നിരവധി വിദഗ്ധര്‍ അതിലുണ്ടെന്നും നിര്‍മല പറഞ്ഞു. കോണ്‍ഗ്രസ് വെറുതെ ആരോപണം ഉന്നയിക്കുകയാണ്. കള്ളനെന്നും, മോഷ്ടിക്കുന്നുവെന്നും അവര്‍ ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ആരോപണം നടത്തി തിരിച്ചടി നേരിട്ടത് അവര്‍ മറന്നു പോയോ എന്നും നിര്‍മലാ സീതാരാമന്‍ ചോദിക്കുന്നു.

റിസര്‍വ് ബാങ്കിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കളുമായി രാഹുലിന് സംസാരിക്കാമായിരുന്നു. അവരുടെ തന്നെ മുന്‍ ധനമന്ത്രിമാരുമായി ഇക്കാര്യം സംസാരിക്കാം. അവര്‍ സര്‍ക്കാര്‍ മോഷ്ടിക്കുന്നു എന്ന ആരോപണം ഉന്നയിക്കുന്നതില്‍ മിടുക്കന്‍മാരായിരിക്കുകയാണ്. പക്ഷേ അതിനെ ശ്രദ്ധിക്കാന്‍ തനിക്ക് സമയമില്ലെന്നും ധനമന്ത്രി പറഞ്ഞു.

നേരത്തെ ആര്‍ബിഐയില്‍ നിന്ന് സര്‍ക്കാരിലേക്ക് പണം വകമാറ്റിയതിനെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സ്വന്തമായി ഉണ്ടാക്കിയ സാമ്പത്തിക ദുരന്തത്തെ എങ്ങനെ പരിഹരിക്കുമെന്ന് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും അറിയില്ലെന്ന് രാഹുല്‍ പറഞ്ഞു. അതുകൊണ്ടാണ് അവര്‍ റിസര്‍വ് ബാങ്കില്‍ പണം മോഷ്ടിക്കുന്നതെന്നും ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് 1.76 ട്രില്യണ്‍ കരുതല്‍ ധനം റിസര്‍വ് ബാങ്ക് സര്‍ക്കാരിന് കൈമാറിയിരുന്നു. അതേസമയം ഈ നീക്കം റിസര്‍വ് ബാങ്കിനെ പ്രതിസന്ധിയിലാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ശവം പോലും കിട്ടില്ല... പോലീസിനും തൃണമൂലിനും ബിജെപി അധ്യക്ഷന്റെ ഭീഷണി, കാരണം ഇതാണ്ശവം പോലും കിട്ടില്ല... പോലീസിനും തൃണമൂലിനും ബിജെപി അധ്യക്ഷന്റെ ഭീഷണി, കാരണം ഇതാണ്

English summary
nirmala sitharaman mocks rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X