കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ഹിന്ദി നിര്‍ബന്ധമാക്കില്ല... ഭാഷ വളര്‍ത്താനാണ് ശ്രമം, വിശദീകരണവുമായി ധനമന്ത്രി

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ഹിന്ദി നിര്‍ബന്ധമാക്കാന്‍ പോകുന്നുവെന്ന പ്രചാരണങ്ങളുടെ അടിസ്ഥാനത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ വിശദീകരണവുമായി ധനമന്ത്രി. കേന്ദ്ര സര്‍ക്കാരിന് തമിഴ്‌നാട്ടില്‍ ഹിന്ദി നടപ്പാക്കാനുള്ള ശ്രമം നടത്തുന്നില്ലെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. സര്‍ക്കാര്‍ ഭാഷ വളര്‍ത്താനാണ് ശ്രമിക്കുന്നത്. തമിഴിനെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് നിര്‍മല വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് വന്‍ പ്രതിഷേധമാണ് ഇതിനെ തുടര്‍ന്ന് ഉണ്ടായിരിക്കുന്നത്.

1

നേരത്തെ പോസ്റ്റല്‍ വിഭാഗത്തിന്റെ പരീക്ഷകളില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം ചോദ്യങ്ങള്‍ വന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം കനത്തത്. കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന് ഡിഎംകെ ആരോപിച്ചിരുന്നു. 1960കളില്‍ തമിഴ്‌നാട്ടില്‍ ഹിന്ദി വിരുദ്ധ സമരം തമിഴ്‌നാട്ടില്‍ ഡിഎംകെയും നേതൃത്വത്തില്‍ നടന്നിരുന്നു. അത്തരമൊരു പ്രതിഷേധത്തിനാണ് ഇപ്പോള്‍ ഡിഎംകെ വീണ്ടും ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് ധനമന്ത്രിയുടെ വിശദീകരണം.

ഒരു പാര്‍ട്ടിക്ക് സര്‍ക്കാര്‍ ബോധപൂര്‍വമാണോ ഇത് ചെയ്തതെന്ന് ചോദ്യം ചെയ്യാവുന്നതാണ്. പക്ഷേ അത് അടിച്ചേല്‍പ്പിക്കുകയാണെന്ന് ആരോപിക്കുന്നത് ശരിയല്ലെന്നും ധനമന്ത്രി പറയുന്നു. സര്‍ക്കാരിന് ഒരു സംസ്ഥാനത്തും ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ താല്‍പര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഭരണതലത്തില്‍ എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഇത്തരമൊരു നിഗമനത്തിലേക്ക് എത്താന്‍ പാടില്ല. തമിഴ് ഭാഷയുടെ വികസനത്തിലാണ് സര്‍ക്കാരിന്റെ ശ്രദ്ധയെന്നനും നിര്‍മല പറയുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതി പ്രകാരം തമിഴ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രചരിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നില്ല. അതുപോലെ തമിഴും അടിച്ചേല്‍പ്പിക്കുന്നതല്ലെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. നേരത്തെ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് കേന്ദ്ര വിഭാഗത്തിന്റെ പരീക്ഷകള്‍ എല്ലാ പ്രാദേശിക ഭാഷകളിലും നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം സീറോ ബജറ്റ് കൃഷി ചില സംസ്ഥാനങ്ങളില്‍ നടപ്പാക്കിയതായി ധനമന്ത്രി പറഞ്ഞു.

പ്രിയങ്കയുടെ വരവില്‍ കുലുങ്ങി മായാവതിയും അഖിലേഷും, നിയമസഭാ പോരാട്ടത്തിലേക്ക് വഴിതുറന്ന് കോണ്‍ഗ്രസ്പ്രിയങ്കയുടെ വരവില്‍ കുലുങ്ങി മായാവതിയും അഖിലേഷും, നിയമസഭാ പോരാട്ടത്തിലേക്ക് വഴിതുറന്ന് കോണ്‍ഗ്രസ്

English summary
nirmala sitharaman on hindi imposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X