Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎംസി പ്രതിഷേധം: പണം പിന്‍വലിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടാമെന്ന് ധനകാര്യമന്ത്രി

ദില്ലി: പിഎംസി ബാങ്ക് വിഷയത്തില്‍ ഇടപെട്ട് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തിനോട് പണം പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടാമെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്. ആര്‍ബിഐ ഗവര്‍ണറെ ഈ വിഷയത്തില്‍ അടിന്തരമായി ഇടപെടേണ്ടതിന്റെ ആവശ്യം അറിയിക്കാമെന്നും ധനകാര്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. പണം തിരികെ വേണമെന്നാവശ്യപ്പെട്ട് പിഎംസി ബാങ്ക് നിക്ഷേപകര്‍ മുംബൈയിലെ ബിജെപി ഓഫീസിന് മുമ്പില്‍ പ്രക്ഷോഭം ആരംഭിച്ചതിന് പിന്നാലെയാണ് നീക്കം.

ഒരിക്കല്‍ കൂടി പിഎംസി ബാങ്കിലെ നിക്ഷേപകരുടെ ദുരിതം റിസര്‍വ് ബാങ്ക് ഗവര്‍ണറെ അറിയിക്കാമെന്നും പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്ക് നിക്ഷേപകര്‍ക്ക് തങ്ങളുടെ പണം പിന്‍വലിക്കുന്നതിനുള്ള സാഹചര്യമൊരുക്കാമെന്നുമാണ് ധനകാര്യമന്ത്രി അറിയിച്ചത്. സാമ്പത്തിക ശേഷി കുറഞ്ഞതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് പിഎംസി ബാങ്കുകള്‍ക്ക് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അടുത്ത ആറ് മാസത്തേക്ക് പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 25000 രൂപയായി നിശ്ചയിക്കുകയും ചെയ്തിരുന്നു.

nirmala-sitharaman323-

ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആര്‍ബിഐ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കിയത്. നിയമാനുസൃതമായി എന്താണ് ചെയ്യേണ്ടതെന്നാണ് പരിശോധിച്ചുവരുന്നത്. കൂടാതം ബാങ്ക് ധനകാര്യ മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദമായി പഠിക്കാന്‍ ധനകാര്യമന്ത്രാലയത്തില സെക്രട്ടറിമാരോട് ആവശ്യപ്പെട്ടതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് പ്രമേയം കൊണ്ടുവരുമെന്നും മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.

പണം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് നിശ്ചയിച്ച 25000 രൂപയെന്ന പരിധി വളരെ കുറവാണെന്നാണ് നിക്ഷേപകര്‍ ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാര്‍ ഈ വിഷയത്തെ ഗൗരവമായി കാണുന്നുണ്ടെങ്കില്‍ പരിഹാരം കണ്ടെത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. കേന്ദ്രസര്‍ക്കാര്‍ 16000 കോടി രൂപയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നല്‍കിയിട്ടുള്ളത്. പിന്നെ എന്തുകൊണ്ട് അതുപയോഗിച്ച് ഞങ്ങളെ സഹായിച്ചുകൂടായെന്നും അക്കൗണ്ട് ഉടമകള്‍ ചോദിക്കുന്നു. പിഎംസി ബാങ്ക് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാരില്‍ പലരുടേയും നിലപാട്.
പ്രതിഷേധക്കാർ മുംബൈ നരിമാന്‍ പോയിന്റിലെ ബിജെപി ഓഫീസിലേക്ക് തള്ളി കയറാൻ ശ്രമിച്ചതോടെ കേന്ദ്രമന്ത്രി നിർമ്മല സീതാരാമന്‍ നടത്താനിരുന്ന വാര്‍ത്താ സമ്മേളനവും തടസ്സപ്പെട്ടിരുന്നു. പിഎംസി ബാങ്കില്‍നിന്ന് എച്ച്ഡിഐഎല്‍ 4,355 കോടി രൂപ കടമെടുത്ത് തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പിഎംസി ബാങ്ക് അധികൃതര്‍ കിട്ടാക്കടം മറച്ചുവെച്ചെന്നും ആരോപണമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+