കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ആത്മനിര്‍ഭാര്‍ ഭാരത്? അഞ്ച് കാര്യങ്ങള്‍ അടിത്തറ, നിര്‍മല സീതാരാമന്‍ പറയുന്നു

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആത്മനിര്‍ഭാര്‍ ഭാരത് എന്താണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വിശദീകരിച്ചു. 20 ലക്ഷം കോടി രൂപയുടെ പാക്കേജ് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യം സ്വയം പര്യാപ്തമാകുന്നത് സംബന്ധിച്ച ദൗത്യമാണിതെന്ന് മന്ത്രി പറഞ്ഞു. അഞ്ച് കാര്യങ്ങളാണ് പദ്ധതിയുടെ നെടുംതൂണുകള്‍. സമ്പദ്‌വ്യവസ്ഥ, അടിസ്ഥാന സൗകര്യം, സാങ്കേതികതയില്‍ അടിസ്ഥാനമാക്കിയ സംവിധാനം, ജനസംഖ്യാ ശാസ്ത്രം, ആവശ്യങ്ങള്‍ എന്നിവയാണവ. ഈ പദ്ധതിയിലൂടെ രാജ്യത്തെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

n

20 ലക്ഷം കോടി രൂപയുടെ പാക്കേജ് രാജ്യത്തെ സമസ്ത മേഖലകളിലും ഉത്തേജനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട സംരംഭകര്‍ എന്നിവരുള്‍പ്പെടെ എല്ലാവര്‍ക്കും പാക്കേജിന്റെ ഗുണം ലഭിക്കും. ജിഡിപിയുടെ 10 ശതമാനം പാക്കേജിനായി മാറ്റിവയ്ക്കുമെന്നും മോദി പറഞ്ഞു.

Recommended Video

cmsvideo
എവിടെ ഞങ്ങടെ 15 ലക്ഷം , എന്നിട്ട് പോരെ ഈ 20 ലക്ഷം കോടി? | Oneindia Malayalam

നാലാംഘട്ട ലോക്ക്ഡൗണ്‍ സംബന്ധിച്ച് പ്രസംഗത്തില്‍ പ്രധാനമന്ത്രി സൂചന നല്‍കി. ഇതുവരെ പ്രഖ്യാപിച്ച ലോക്ക് ഡൗണുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിട്ടായിരിക്കും നാലാംഘട്ട ലോക്ക് ഡൗണ്‍ എന്നും മോദി പറഞ്ഞു. ഇതിന്റെ വിശദാംശങ്ങള്‍ ഈ മാസം 18ന് മുമ്പ് പ്രഖ്യാപിക്കുമെന്നും മോദി വ്യക്തമാക്കി.

20000000000000!! കൂടെ 'കടിച്ചാല്‍ പൊട്ടാത്ത' ഹിന്ദി; ഗൂഗിളില്‍ തിരഞ്ഞ് ഇന്ത്യ, മോദിക്ക് ട്രോള്‍20000000000000!! കൂടെ 'കടിച്ചാല്‍ പൊട്ടാത്ത' ഹിന്ദി; ഗൂഗിളില്‍ തിരഞ്ഞ് ഇന്ത്യ, മോദിക്ക് ട്രോള്‍

English summary
Nirmala Sitharaman Press meet about Economic Package; describe five pillars of Atma nirbhar Bharat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X