കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരം തട്ടിപ്പ്‌വീരന്‍... കോടികളുടെ സ്വത്ത്, നവാസ് ഷെരീഫിന്റെ ഗതിയാവും, ബിജെപിയുടെ വിരട്ടല്‍!!

ചിദംബരത്തിന് നവാസ് ഷെരീഫിന്റെ ഗതിവരുമെന്ന് പ്രതിരോധമന്ത്രി

Google Oneindia Malayalam News

ദില്ലി: മുന്‍ ധനമന്ത്രി പി ചിദംബരത്തിനെ ബിജെപി വിടാന്‍ പോകുന്നില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചിദംബരത്തിന്റെ കുടുംബത്തിനെതിരെ ആദായ നികുതി വകുപ്പ് കേസെടുത്തിരുന്നു. വിദേശത്ത് സ്വത്തുക്കള്‍ വാങ്ങിയ രേഖകള്‍ ആദായ നികുതി വകുപ്പില്‍ നിന്ന് മറച്ചുവെച്ചു എന്നായിരുന്നു കേസ്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി, ഭാര്യ നളിനി, മരുമകള്‍ ശ്രീനിധി എന്നിവരായിരുന്നു ശരിക്കും കുടുങ്ങിയത്.

ഇപ്പോഴിതാ അദ്ദേഹത്തിനെതിരെ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മൂന്നു മില്യണിന്റെ വരവില്‍ കവിഞ്ഞുള്ള സ്വത്തുക്കള്‍ ചിദംബരത്തിന് വിദേശത്തുണ്ടെന്നാണ് നിര്‍മല സീതാരാമന്‍ ആരോപിച്ചിരിക്കുന്നത്. കേസില്‍ കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കാന്‍ പ്രതിരോധ മന്ത്രിയെ തന്നെ മുന്നില്‍ നിര്‍ത്തി ബിജെപി കളിക്കുന്നതെന്നാണ് സൂചന.

നവാസ് ഷെരീഫിന്റെ ഗതി വരും

നവാസ് ഷെരീഫിന്റെ ഗതി വരും

ചിദംബരത്തിനെതിരെ കടന്നാക്രമണമാണ് നിര്‍മല സീതാരാമന്‍ നടത്തിയത്. കള്ളപണം വെളുപ്പിച്ച കുറ്റമാണ് ചിദംബരത്തിനും കുടുംബത്തിനുമെതിരെ ഉള്ളത്. ഇത് നവാസ് ഷെരീഫിന്റെ ഗതിയാണ് അദ്ദേഹത്തിന് ഉണ്ടാക്കും. കോണ്‍ഗ്രസിനും സമാന അവസ്ഥ നേരിടേണ്ടി വരും. അതേസമയം ചിദംബരത്തിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസിന് ഒരു താല്‍പര്യവുമില്ല. ചിദംബരം തട്ടിപ്പ് നടത്തി എന്ന് കോണ്‍ഗ്രസിന് അറിയാം. പക്ഷേ മുതിര്‍ന്ന നേതാവായത് കൊണ്ട് മിണ്ടാതിരിക്കുകയാണെന്ന് സീതാരാമന്‍ ആരോപിച്ചു. അഴിമതിക്കെതിരെ പോരാടുമെന്ന് പറയുന്ന കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണിതെന്നും അവര്‍ പറഞ്ഞു.

നികുതി വെട്ടിച്ചു....

നികുതി വെട്ടിച്ചു....

ചിദംബരം വിദേശത്തുള്ള തന്റെ വസ്തുക്കളെ കുറിച്ച് യാതൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ഇത് കള്ളപണ നിയമത്തെ അട്ടിമറിക്കലാണ്. പല ആരോപണങ്ങളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ചിദംബരത്തിനെതിരെ ഉയരുന്നത്. എന്നാല്‍ ഈ വിവരം ഞെട്ടിപ്പിക്കുന്നതാണ്. ബ്രിട്ടനില്‍ 5.37 കോടിയുടെ സ്ഥലം വാങ്ങിയിട്ട് എന്തുകൊണ്ടാണ് അദ്ദേഹം ഇതുവരെ അക്കാര്യം ആദായനികുതി വകുപ്പിനെ അറിയിക്കാതിരുന്നത്. ഇതെല്ലാം തെളിയിക്കുന്നത് ചിദംബരം മഹാത്തട്ടിപ്പുകാരനാണെന്നും സീതാരാമന്‍ ആരോപിച്ചു. അദ്ദേഹത്തിന്റെ ഭാര്യക്കും മക്കള്‍ക്കും വരെ ഇതില്‍ പങ്കുണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

രാഹുല്‍ അന്വേഷിക്കട്ടെ

രാഹുല്‍ അന്വേഷിക്കട്ടെ

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണ് ചിദംബരം. അതുകൊണ്ട് അദ്ദേഹത്തിനെതിരെയുള്ള കേസ് അന്വേഷിക്കേണ്ടത് പാര്‍ട്ടിയുടെ നേതൃത്വത്തിലാണ്. ഇതിന് രാഹുല്‍ ഗാന്ധി ആദ്യം തയ്യാറാവണം. എന്നാല്‍ എല്ലാകാര്യത്തിലും ചാടിക്കേറി അഭിപ്രായം പറയുന്ന രാഹുല്‍ ഇക്കാര്യത്തില്‍ മൗനവ്രതത്തിലാണെന്നും നിര്‍മല സീതാരാമന്‍ ആരോപിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ ഈ വിഷയത്തില്‍ രാഹുലിന്റെ ഇടപെടലിനായി കാത്തിരിക്കുകയാണ്. ബിജെപി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ്. എങ്കില്‍ പാര്‍ട്ടി അന്വേഷണം നടത്തി സത്യം തെളിയിക്കട്ടെയെന്നും അവര്‍ വ്യക്തമാക്കി.

സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചു

സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചു

നവാസ് ഷെരീഫിനെ വിദേശത്തുള്ള സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചതിനായിരുന്നു പാകിസ്താന്‍ സുപ്രീം കോടതി അയോഗ്യനാക്കിയത്. ഇവിടെയും ചിദംബരത്തിനെതിരെ സമാന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നിലവിലുള്ള കുറ്റപ്പത്രത്തില്‍ പറയുന്നതിനേക്കാള്‍ അനധികൃത സ്വത്തുക്കള്‍ ചിദംബരത്തിനും കുടുംബത്തിനും വിദേശത്തുണ്ടെന്ന് പ്രതിരോധ മന്ത്രി പറയുന്നു. 14 രാജ്യങ്ങളിലായി ചിദംബരത്തിന് 21 വിദേശ അക്കൗണ്ടുകളുണ്ടെന്നും ഇതുവഴിയാണ് പണത്തിന്റെ അനധികൃത കൈമാറ്റം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. മൂന്നു ബില്യണ്‍ ഡോളറുകളാണ് ഈ അക്കൗണ്ടുകളിലുള്ളത്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ ആദായനികുതി വകുപ്പിന് സമര്‍പ്പിച്ചിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു.

കോടതി തീരുമാനിക്കട്ടെ

കോടതി തീരുമാനിക്കട്ടെ

ഇതു സംബന്ധിച്ച് കേസ് കോടതിയില്‍ നടക്കുകയാണെന്നും അതിനാല്‍ താന്‍ ഒന്നും പറയുന്നില്ലെന്നും ചിദംബരം പറഞ്ഞു. താന്‍ കുറ്റക്കാരനാണോ എന്ന് കോടതിയാണ് തീരുമാനിക്കുന്നത്. അല്ലാതെ ബിജെപി നേതാക്കളല്ലെന്നും ചിദംബരം വ്യക്തമാക്കി. അതേസമയം കള്ളപണം സംബന്ധിച്ച കേസുകളില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നടപടികളാണ് ചിദംബരത്തെ കുടുക്കിയതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ചിദംബരം ഇനിയാണ് ശരിക്കും കുടുങ്ങാന്‍ പോകുന്നതെന്നും ഷാ വ്യക്തമാക്കി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയുടെ ഓഫീസില്‍ നടത്തിയ റെയ്ഡിലാണ് ഹാര്‍ഡ് ഡിസ്‌കിലുണ്ടായിരുന്ന നിര്‍ണായക വിവരങ്ങള്‍ പിടിച്ചെടുത്തെന്ന് ആദായനികുതി വകുപ്പ് പറഞ്ഞു.

ദളിത് മുഖ്യമന്ത്രി.... വഴി മാറുമെന്ന് സിദ്ധരാമയ്യ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ വരും!! ജെഡിഎസ് തന്ത്രം!!ദളിത് മുഖ്യമന്ത്രി.... വഴി മാറുമെന്ന് സിദ്ധരാമയ്യ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ വരും!! ജെഡിഎസ് തന്ത്രം!!

കുട്ടികള്‍ മാത്രമല്ല.... മുതിര്‍ന്നവരെ അപമാനിച്ചാലും വിവരമറിയും.... കടുത്ത ശിക്ഷ, ആറുമാസം അഴിയെണ്ണുംകുട്ടികള്‍ മാത്രമല്ല.... മുതിര്‍ന്നവരെ അപമാനിച്ചാലും വിവരമറിയും.... കടുത്ത ശിക്ഷ, ആറുമാസം അഴിയെണ്ണും

English summary
Nirmala Sitharaman Reminds chidambaram of Nawaz Sharifs Fate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X