മോദിക്കെതിരെ നിർമല സീതാരാമന്റെ ഭർത്താവ്: ‘വീണ്ടും അധികാരത്തിൽ വന്നാൽ സർവനാശം'
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര ധന മന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകർ. ഭരണകാര്യത്തില്‍ മോദി കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിലും വർഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിലും വിദഗ്ധനാണെന്നും പരകാല പ്രഭാകർ പറഞ്ഞു. അറിയപ്പെടുന്ന എഴുത്തുകാരന്‍ കൂടിയാണ് അദ്ദേഹം.
മോദിയുടെ ഭരണം നിരൂപണം ചെയ്യുന്ന തന്റെ 'ദി ക്രൂക്ക്ഡ് ടിംബർ ഓഫ് ന്യൂ ഇന്ത്യ: എസ്സേസ് ഓൺ എ റിപ്പബ്ലിക് ഇൻ ക്രൈസിസ്' എന്ന പുതിയ പുസ്തകത്തെക്കുറിച്ച് 'ദ വയറി'ന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രഭാകരിന്റെ പ്രതികരണം. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയും വർഗീയ വിദ്വേഷം സൃഷ്ടിക്കുകയും ചെയ്യുന്നതടക്കം ചില കാര്യങ്ങളില്‍ മോദി ഭരണം വളരെ കഴിവുള്ളതാണെങ്കിലും സമ്പദ്‌വ്യവസ്ഥയും മറ്റ് മിക്ക കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിൽ 'അമ്പരപ്പിക്കുന്ന കഴിവില്ലായ്മയാണ്' കാണിക്കുന്നതെന്നും പരകാല പ്രഭാകർ വ്യക്തമാക്കുന്നു.

സമ്പദ്‌വ്യവസ്ഥ, രാഷ്ട്രീയം, മറ്റ് വിഷയങ്ങൾ എന്നിവയിൽ മോദി സർക്കാർ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ഉപന്യാസങ്ങളുടെ ഒരു പരമ്പരയാണ് പരകാല പ്രഭാകരിന്റെ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത്. 2024ൽ മോദി വീണ്ടും അധികാരത്തിൽ എത്തിയാൽ രാജ്യത്ത് സർവനാശമുണ്ടാകും. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി ബിജെപി മാറ്റും. സമ്പദ്‌വ്യവസ്ഥ പൂർണ തകർച്ചയിലാണ്. സമ്പദ് വ്യവസ്ഥയില്‍ മാത്രമല്ല, മറ്റ് പല മേഖലകളിലും കാര്യക്ഷമതയില്ലാത്താവനായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Nirmala Sitharaman's husband, the economist Parakala Prabhakar on Modi:
— Prashant Bhushan (@pbhushan1) May 12, 2023
"He is staggeringly incompetent in Economics & most other things, except in spreading communalism & divisiveness"!
Very Frank & creditable! pic.twitter.com/Hva6lEAukY
രാജ്യം ഇപ്പോള്‍ ഭയാനകമായ സാഹച്രയ്തിലൂടെയാണ് കടന്ന് പോവുന്നത്. ഇന്ത്യ അതിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും അകന്നു. നാട്ടിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളാണ് ഈ പുസ്തകം എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. ഈ വിമർശനം എന്തിനാണ്, നല്ലതൊന്നും കാണുന്നില്ലേയെന്നും എന്നോട് പലരും ചോദിക്കുന്നു. അവരോടെല്ലാം എനിക്ക് പറയാനുള്ളത് ബദല്‍ എന്താണെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നാണെന്നും പ്രഭാകർ പറയുന്നു.
സമ്പദ് വ്യവസ്ഥ സംബന്ധിച്ച് മന്ത്രിമാരും സർക്കാർ പ്രതിനിധികലും തെറ്റായ കാര്യങ്ങളാണ് രാജ്യത്തെ ജനങ്ങളോട് പറയുന്നത്. കോവിഡ് കാലഘട്ടത്തിന് മുമ്പ് തന്നെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മന്ദഗതിയിലായിരുന്നു. ഇക്കാലത്ത് നമ്മള്‍ തെറ്റായ നയങ്ങളാണ് സ്വീകരിച്ചത്. ബി ജെപിക്ക് തുടക്കം മുതല്‍ തന്നെ സാമ്പത്തിക തത്വശാസ്ത്രമോ യോജിച്ച ചിന്തയോ ഇല്ലായിരുന്നു. സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.












Click it and Unblock the Notifications