കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർമല സീതാരാമന്റെ പ്രസ്താവന വളച്ചൊടിച്ചു: കേന്ദ്രമന്ത്രിക്ക് പ്രതിരോധം തീർത്ത് നിതിൻ ഗഡ്കരി!!

Google Oneindia Malayalam News

ദില്ലി: കേന്ദ്രധനകാര്യമന്ത്രി നിർമല സീതാരാമന്റെ ഓല- യൂബർ പ്രസ്താവനയിൽ പ്രതിരോധം തീർത്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. വാഹന മേഖയിലെ സാമ്പത്തിക മാന്ദ്യത്തിന് കാരണം പുതിയ തലമുറയിൽപ്പെട്ടവർ യൂബർ- ഓല തുടങ്ങിയ ഓൺലൈൻ ടാക്സികളെ അധികമായി ആശ്രയിക്കുന്നതാണ് എന്നായിരുന്നു നിർമല സീതാരാമന്റെ പ്രസ്താവന. നിർമലാ സീതാരാമന്റെ പ്രസ്താവനക്കെതിരെ വൻതോതിലുള്ള പ്രതിഷേധമാണുയരുന്നത്. ഈ സാഹചര്യത്തിലാണ് ഗഡ്കരി പ്രതിരോധം തീർക്കുന്നത്. ഇന്ത്യാടുഡേയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് നിതിൻ ഗഡ്കരിയുടെ പ്രതികരണം. #Boycottmillennials എന്ന ഹാഷ് ടാഗിലാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നടക്കുന്നത്.

മോട്ടോർവാഹന നിയമം: കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹം, കർശന നടപടി ഉത്തരവിന് ശേഷമെന്ന് എകെ ശശീന്ദ്രൻമോട്ടോർവാഹന നിയമം: കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹം, കർശന നടപടി ഉത്തരവിന് ശേഷമെന്ന് എകെ ശശീന്ദ്രൻ

nitingadkari-01-1

ചൊവ്വാഴ്ച ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു നിർമല സീതാരാമന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള പരാമർശം. ആളുകൾ തവണ വ്യവസ്ഥയിൽപ്പോലും വാഹനങ്ങൾ വാങ്ങാൻ യുവാക്കൾ തയ്യാറാകുന്നില്ല. പകരം ഓൺലൈൻ ടാക്സികളെ ആശ്രയിക്കാൻ തുടങ്ങിയതാണ് വാഹനവിപണിയിലെ സാമ്പത്തിക മാന്ദ്യത്തിന് കാരണമെന്നായിരുന്നു ധനകാര്യമന്ത്രിയുടെ പ്രതികരണം. സാമ്പത്തിക മാന്ദ്യത്തോടെ ഓട്ടോ മൊബൈൽ മേഖലയിൽ ലക്ഷണക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടമായിരുന്നു. രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ മാന്ദ്യമാണ് ഇന്ത്യ നേരിടുന്നത്.

English summary
Nirmala Sitharaman's Ola-Uber statement being misinterpreted: Nitin Gadkari defends finance minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X