നികുതി ഇളവിനെ പ്രധാനമന്ത്രി പിന്തുണച്ചു, ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താൻ സമയമെടുത്തു; നിർമ്മല സീതാരാമൻ
ഡൽഹി: ആദായനികുതി കുറയ്ക്കാനുള്ള ആശയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണമായി പിന്തുണച്ചുവെന്ന് ധനമന്ത്രി നിർമല സീതാ രാമൻ. ഇക്കാര്യം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താൻ സമയമെടുത്തെന്നും നിർമല സീതാരാമൻ പറഞ്ഞു. മോദിയെ പോലെ സർക്കാരും വിവിധ മേഖലകളിൽ നിന്നുള്ള ആളുകളുടെ ശബ്ദം എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടെന്നും നിർമല പറഞ്ഞു.
എന്തെങ്കിലും ചെയ്യണമെന്ന കാര്യത്തിൽ പ്രധാനമന്ത്രിക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ലെന്നും നിർദ്ദേശവുമായി മുന്നോട്ട് പോകാനായിരുന്നു മന്ത്രാലയത്തിന്റെ തീരുമാനമെന്നും നിർമല സീതാരാമൻ പറഞ്ഞു. നികുതി പിരിവിലെ കാര്യക്ഷമതയും സത്യസന്ധമായ നികുകിദായകരുടെ ശബ്ദവും ബോർഡിനെ ബോധ്യപ്പെടുത്താൻ കൂടുതൽ ജോലി ആവശ്യമായിരുന്നു, അവർ പറഞ്ഞു.

പ്രധാനമന്ത്രി മോദിയെ പോലെ അദ്ദേഹത്തിന്റെ സർക്കരും വിവധ മേഖലകളിൽ നിന്നുള്ള ആളുകളുടെ അഭിപ്രായങ്ങൾ എല്ലായ്പ്പോഴും കണക്കിലെടുക്കുന്നുണ്ട് എന്ന് അവർ ഊന്നിപ്പറഞ്ഞു. " അദ്ദേഹം ( പ്രധാനമന്ത്രി മോദി ) അവരെ കാണുന്നു, അവരുമായി ഇടപഴകുന്നു. അവരുടെ ഇൻപുട്ടുകൾ നേടുന്നു. അതുപോലെ തന്നെ അദ്ദേഹം ഏറ്റവും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുമായി സംസാരിക്കുന്നു,
അല്ലെങ്കിൽ ഗോത്രവർഗക്കാരോട്d, പ്രത്യേകിച്ച് ദുർബലരായ ഗോത്ര വിഭാഗങ്ങളോട് സംസാരിക്കുന്നു. അവരുടെ പ്രശ്നം അഭിസംബോധന ചെയ്യാൻ അദ്ദേഹത്തിന് വളരെ താത്പര്യം ഉണ്ടായിരുന്നു. പ്രധാനമന്ത്രിയും എല്ലാ വിഭാഗങ്ങളെയും ശ്രദ്ധിക്കുന്നു. അതിനാൽ, അക്ഷരാർത്ഥത്തിൽ ശബ്ദം കേൾക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ഈ സർക്കാരിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, നിർമല പറഞ്ഞു.
ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ ആദായ നികുതി 12 ലക്ഷമാക്കി ഉയർത്തിക്കൊണ്ട് പ്രഖ്യാപനം നടത്തിയിരുന്നു. ആദായ നികുതി സ്ലാബ് നിലവിൽ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ ഇളവാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇടത്തര - മധ്യവർഗ കുടുംബങ്ങളിലെ നികുതിജൃദായകർക്ക് വലിയ ആശ്വാസമാണ്.
റിബേറ്റടക്കം 12. 75 ലക്ഷം വരെ വരുമാനമുള്ളവർ നികുതി അടിക്കേണ്ട. ഇത് പ്രകാരമുള്ള പുതിയ നികുതി സ്ലാബ് ധനമന്ത്രി പ്രഖ്യാപിച്ചു.
ആദായ നികുതി സ്ലാബിലെ പുതിയ സ്കീമിലുള്ളവർക്ക് മാത്രമാണ് ഈ നികുതിയിളവ് ബാധകമാവുക. അതേ സമയം ബജറ്റിനെ പുകഴത്തി
പ്രധാനമന്ത്രി രംഗത്ത് വന്നിരുന്നു. കേന്ദ്ര ബജറ്റ് ജനങ്ങളുടെ ബജറ്റാണെന്നും മധ്യ വർഗത്തിന്റെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്നത് ആണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.












Click it and Unblock the Notifications