Get Updates
Get notified of breaking news, exclusive insights, and must-see stories!

'അപകടകരമായ മാനസികാവസ്ഥ'; രൂപയുടെ ചിഹ്നം മാറ്റിയതില്‍ നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: തമിഴ്നാട് ബജറ്റിന്റെ ലോഗോയില്‍ നിന്ന് രൂപയുടെ ഔദ്യോഗിക ചിഹ്നം മാറ്റിയ തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. വിഘടനവാദ വികാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ഇത് എന്നും അപകടകരമായ മാനസികാവസ്ഥയെ ആണ് ഇത് പ്രതിഫലിപ്പിക്കുന്നത് എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഭാഷാപരവും പ്രാദേശികവുമായ വര്‍ഗീയതയുടെ അനുകരിക്കാന്‍ പാടില്ലാത്ത ഉദാഹരണമാണിത് എന്നും അവര്‍ പറഞ്ഞു.

'നാളെ അവതരിപ്പിക്കുന്ന തമിഴ്നാട് ബജറ്റ് 2025-26 രേഖകളില്‍ നിന്ന് ഡിഎംകെ സര്‍ക്കാര്‍ രൂപയുടെ ഔദ്യോഗിക ചിഹ്നം നീക്കം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഡിഎംകെയ്ക്ക് പ്രസ്തുത ചിഹ്നത്തില്‍ പ്രശ്നമുണ്ടെങ്കില്‍, 2010 ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനു കീഴില്‍ ഡിഎംകെ കേന്ദ്രത്തില്‍ ഭരണ സഖ്യത്തിന്റെ ഭാഗമായിരുന്ന സമയത്ത്, അത് ഔദ്യോഗികമായി അംഗീകരിച്ചപ്പോള്‍ എന്തുകൊണ്ട് അവര്‍ പ്രതിഷേധിച്ചില്ല?', നിര്‍മല ചോദിച്ചു.

Nirmala Sitharaman

മുന്‍ ഡിഎംകെ എംഎല്‍എ എന്‍ ധര്‍മ്മലിംഗത്തിന്റെ മകന്‍ ടിഡി ഉദയ കുമാറാണ് ഈ ചിഹ്നം രൂപകല്‍പന ചെയ്തത് എന്നതാണ് വിരോധാഭാസമെന്നും മന്ത്രി എക്‌സില്‍ കുറിച്ചു. ഇപ്പോള്‍ അത് നീക്കം ചെയ്യുന്നതിലൂടെ ഡിഎംകെ ഒരു ദേശീയ ചിഹ്നത്തെ നിരസിക്കുക മാത്രമല്ല ഒരു തമിഴ് യുവാവിന്റെ സൃഷ്ടിപരമായ സംഭാവനയെ പൂര്‍ണ്ണമായും അവഗണിക്കുകയുമാണ് എന്നും അവര്‍ കുറപ്പെടുത്തി.

മാത്രമല്ല, 'രൂപായി' എന്ന തമിഴ് പദത്തിന് സംസ്‌കൃത പദമായ 'രൂപ്യ'യില്‍ ആഴത്തിലുള്ള വേരുകള്‍ ഉണ്ട്. നൂറ്റാണ്ടുകളായി തമിഴ് വ്യാപാരത്തിലും സാഹിത്യത്തിലും ഈ പദം പ്രതിധ്വനിക്കുന്നു. ഇന്നും തമിഴ്നാട്ടിലും ശ്രീലങ്കയിലും 'രൂപായി' കറന്‍സി നാമമായി തുടരുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി. വാസ്തവത്തില്‍, ഇന്തോനേഷ്യ, മാലിദ്വീപ്, മൗറീഷ്യസ്, നേപ്പാള്‍, സീഷെല്‍സ്, ശ്രീലങ്ക എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഔദ്യോഗികമായി രൂപ അവരുടെ കറന്‍സി നാമമായി ഉപയോഗിക്കുന്നു.

രൂപ ചിഹ്നം അന്താരാഷ്ട്രതലത്തില്‍ നന്നായി അംഗീകരിക്കപ്പെട്ടിട്ടുള്ളതും ആഗോള സാമ്പത്തിക ഇടപാടുകളില്‍ ഇന്ത്യയുടെ ദൃശ്യമായ ഒരു ഐഡന്റിറ്റിയായി വര്‍ത്തിക്കുന്നതുമാണ് എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. യുപിഐ ഉപയോഗിച്ച് അതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ക്കായി ഇന്ത്യ ശ്രമിക്കുമ്പോള്‍ നമ്മുടെ സ്വന്തം ദേശീയ കറന്‍സി ചിഹ്നത്തെ നമ്മള്‍ യഥാര്‍ത്ഥത്തില്‍ ദുര്‍ബലപ്പെടുത്തുകയാണോ എന്നും അവര്‍ ചോദിച്ചു.

നമ്മുടെ രാജ്യത്തിന്റെ പരമാധികാരവും സമഗ്രതയും ഉയര്‍ത്തിപ്പിടിക്കുമെന്ന് എല്ലാ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും അധികാരികളും ഭരണഘടനയ്ക്ക് കീഴില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. സംസ്ഥാന ബജറ്റ് രേഖകളില്‍ നിന്ന് രൂപയുടെ ചിഹ്നം പോലുള്ള ദേശീയ ചിഹ്നം നീക്കം ചെയ്യുന്നത് ആ സത്യപ്രതിജ്ഞയ്ക്ക് വിരുദ്ധമാണ്. ഇത് ദേശീയ ഐക്യത്തോടുള്ള പ്രതിബദ്ധതയെ ദുര്‍ബലപ്പെടുത്തുന്നതാണ് എന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

നാളെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി പുറത്തിറക്കിയ പോസ്റ്ററില്‍ നിന്നാണ് രൂപയുടെ ചിഹ്നം ഒഴിവാക്കിയത്. പകരം രൂ എന്ന തമിഴ് അക്ഷരമാലയിലെ അക്ഷരമാണ് ഉപയോഗിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന് (എന്‍ഇപി) കീഴിലുള്ള ത്രിഭാഷാ ഫോര്‍മുലയോടുള്ള ഡിഎംകെ സര്‍ക്കാരിന്റെ വിയോജിപ്പിന് പിന്നാലെയാണ് പുതിയ നടപടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+