കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരമൃത്യുവരിച്ച ജവാന്‍മാരുടെ അമ്മമാരുടെ കാല് തൊട്ട് വണങ്ങി നിര്‍മ്മലാ സീതാരാമന്‍! വീഡിയോ,

  • By
Google Oneindia Malayalam News

Recommended Video

cmsvideo
ജവാന്‍മാരുടെ അമ്മമാരുടെ കാല് തൊട്ട് വണങ്ങി പ്രതിരോധ മന്ത്രി | Oneindia Malayalam

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തെ ആദരിക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാ രാമന്‍ ചെയ്ത പ്രവൃത്തിയെ പുകഴ്ത്തി സോഷ്യല്‍ മീഡിയ. ജവാന്‍മാരുടെ അമ്മമാരുടെ കാല്‍തൊട്ട് വണങ്ങുന്ന പ്രതിരോധമന്ത്രിയുടെ നടപടിയാണ് ഇപ്പോള്‍ കൈയ്യടി നേടിയിരിക്കുന്നത്.

ഡെറാഡൂണില്‍ വെച്ച് നടന്ന ചടങ്ങിനിടെയാണ് സംഭവം. ബിജെപി എംഎല്‍എ മുസോറിയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

 ആദരിക്കല്‍ ചടങ്ങ്

ആദരിക്കല്‍ ചടങ്ങ്

തിങ്കളാഴ്ച ഡെറാഡൂണിലെ ഹത്തിബര്‍ക്കലയില്‍ വീരമൃത്യുവരിച്ച ജവാന്‍മാരുടെ അമ്മമാരേയും ഭാര്യമാരേയും ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനായിരുന്നു ചടങ്ങില്‍ ഉണ്ടായിരുന്നത്.

 സ്റ്റേജിലേക്ക്

സ്റ്റേജിലേക്ക്

അമ്മമാരേയും ഭാര്യമാരേയും ആദരിക്കാനായി സ്റ്റേജിലേക്ക് മന്ത്രി വിളിച്ചുകയറ്റുന്നത് വീഡിയോയില്‍ കാണാം.ഷാള്‍ പുതപ്പിച്ച് ബൊക്ക നല്‍കിയായിരുന്നു മന്ത്രി എല്ലാവരേയും വേദിയിലേക്ക് സ്വീകരിച്ചത്.

 കാല്‍ തൊട്ട് വണങ്ങി

കാല്‍ തൊട്ട് വണങ്ങി

ഇതിനിടെയാണ് വേദിയില്‍ എത്തിയ അമ്മമാരുടെ കാല്‍ തൊട്ട് വണങ്ങിയത്. മന്ത്രിയുടെ ജവാന്‍മാരോടും കുടുംബത്തോടുമുള്ള ആദരം എന്ന പേരിലാണ് വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്.

 പ്രതിപക്ഷത്തിനെതിരെ വിമര്‍ശനം

പ്രതിപക്ഷത്തിനെതിരെ വിമര്‍ശനം

വേദിയില്‍ ചടങ്ങിനിടെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ നിര്‍മ്മലാ സീതാരാമന്‍ ആഞ്ഞടിച്ചു. യുപിഎ ഭരണകാലത്ത് വെറും 500 കോടിയാണ് നീക്കിവെച്ചത്. എന്നാല്‍ മോദി സര്‍ക്കാര്‍ 35,000 കോടി രൂപയാണ് മുന്‍ പട്ടാളക്കാര്‍ക്കായി നീക്കി വെച്ചതെന്ന് മന്ത്രി പറഞ്ഞു.

 യുദ്ധസ്മാരകം

യുദ്ധസ്മാരകം

യുദ്ധത്തില്‍ വീരമൃത്യു വരിച്ചവര്‍ക്ക് ചെറുസ്മാരകം പോലും പണിയാന്‍ ഇതുവരെ യുപിഎ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ 60 വര്‍ഷമായി ഒരു യുദ്ധസ്മാരകം പോലും ദേശീയ തലത്തില്‍ ഉയര്‍ന്നിട്ടില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ ഫെബ്രുവരിയില്‍ യുദ്ധസ്മാരകം പട്ടാളക്കാര്‍ക്കായി സമര്‍പ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.

വീഡിയോ

വൈറല്‍ വീഡിയോ

English summary
Nirmala Sitharaman touches feet of slain jawan’s mother in
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X