കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് ദിനത്തില്‍ സെന്‍സെക്‌സ് തകര്‍ന്നത് വാരാന്ത്യമായതിനാല്‍: നിര്‍മ്മല സീതാരാമന്‍

  • By S Swetha
Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ഫെബ്രുവരി ഒന്നാം തിയതി സെന്‍സെക്‌സ് താഴ്ന്നതിന് കാരണം വാരാന്ത്യമായതിനാലെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. എഫ്‌സിസിഐ സമ്മേളനത്തില്‍ സംസാരിക്കവെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ബജറ്റ് ദിനത്തില്‍ സെന്‍സെക്‌സ് നല്‍കിയത് ഒട്ടും സന്തോഷകരമല്ലാത്ത പ്രതികരണമല്ലല്ലോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

ഗാന്ധിയെ കുറിച്ച് പറഞ്ഞിട്ടേയില്ല, മാധ്യമങ്ങളില്‍ വന്നതെല്ലാം നുണ, വിശദീകരണവുമായി അനന്ത്കുമാര്‍!!ഗാന്ധിയെ കുറിച്ച് പറഞ്ഞിട്ടേയില്ല, മാധ്യമങ്ങളില്‍ വന്നതെല്ലാം നുണ, വിശദീകരണവുമായി അനന്ത്കുമാര്‍!!

ഫെബ്രുവരി ഒന്നാം തിയതി വാരാന്ത്യമായതിനാലാണ് സെന്‍സെക്‌സ് താഴ്ന്നതെന്നും നിക്ഷേപകരുടെ മാനസികാവസ്ഥയാണ് ഇത് സൂചിപ്പിക്കുന്നതെന്നും നിര്‍മ്മല പറഞ്ഞു. എന്നാല്‍ തിങ്കളാഴ്ചയായപ്പോഴേക്കും യഥാര്‍ത്ഥ വര്‍ക്കിംഗ് മോഡിലേക്ക് സെന്‍സെക്‌സ് തിരിച്ചെത്തിയതായും മന്ത്രി ചൂണ്ടിക്കാട്ടി.

nirmala-sitharaman-1


സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ എന്‍എസ്ഇ, ബിഎസ്ഇ എന്നിവ ഈ വര്‍ഷം ബജറ്റ് ദിവസമായ ശനിയാഴ്ച വ്യാപാരം നടത്തിയിരുന്നു. എന്‍എസ്ഇ നിഫ്റ്റി 11,661ല്‍ 300 പോയിന്റ് താഴ്ന്നാണ് അന്നേ ദിവസം ക്ലോസ് ചെയ്തത്. അതേസമയം, ബിഎസ്ഇ സെന്‍സെക്‌സ് 39,735ല്‍ എത്തി.

കഴിഞ്ഞ ദിവസത്തെ 40,723നെ അപേക്ഷിച്ച് 987.96 പോയിന്റാണ് താഴേക്ക് വന്നത്. കേന്ദ്ര ബജറ്റിനോടുള്ള നിക്ഷേപകരുടെ അതൃപ്തിയാണ് ഈ ഇടിവിന് പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഫെബ്രുവരി മൂന്നിന് വിപണിയില്‍ 137 പോയിന്റ് ഉയര്‍ച്ച രേഖപ്പെടുത്തി. ബിഎസ്ഇ സെന്‍സെക്‌സ് 136.78 പോയിന്റ് ഉയര്‍ന്ന് 39,872.31 എന്ന നിലയിലാണ് വ്യാപാരം ക്ലോസ് ചെയ്തത്.

അതേസമയം നിര്‍മ്മല സീതാരാമന്റെ കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ബജറ്റ് തൊഴിലവസരങ്ങള്‍ കൂട്ടുമെന്ന് വ്യക്തമാക്കിയ അദ്ദേഹം തൊഴിലവസരങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന മേഖലകളായ കൃഷി, സംരഭകത്വ, ടെക്‌സ്റ്റൈല്‍, ടെക്നോളജി മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റാണ് ഇതെന്ന് കൂട്ടിച്ചേര്‍ത്തു.

English summary
Nirmala Sitheraman explains why sensex was down on budget day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X