കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ശക്തി തിരിച്ച് പിടിച്ച് ബിജെപി! ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് 'ഗൊരക്പൂര്‍' കൈയ്യിലാക്കി!

Google Oneindia Malayalam News

ലക്നോ: ഉത്തർപ്രദേശിൽ ബിജെപിക്കെതിരെയുള്ള പോരാട്ടത്തിന് കരുത്താർജ്ജിക്കുന്നതിനിടയാണ് പാർട്ടിക്ക് അപ്രതീക്ഷിത തിരിച്ചടി നൽകി നിഷാദ് പാർട്ടി മഹാസഖ്യത്തിൽ നിന്നും വിട്ടു പോകാൻ തീരുമാനിച്ചത്. ബിജെപി നേൃതൃത്വം നൽകുന്ന എൻഡിഎയിൽ ചേരുന്നതായി നിഷാദ് പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അതേസമയം നിഷാദ് പാർട്ടി നേതാവും ഗെരഖ്പൂർ എംപിയുമായ പ്രവീൺ നിഷാദ് ബിജെപിയിൽ ചേർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒപ്പം നിൽക്കാൻ നിഷാദ് പാർട്ടിക്ക് ബിജെപി 50 കോടി കൈക്കൂലി നൽക എന്ന ആരോപണം നില നിൽക്കുന്നതിനിടെയാണ് പ്രവീൺ നിഷാദിന്റെ പ്രഖ്യാപനം. നിഷാദ് പാർട്ടി നേതാവ് സജ്ഞയ് നിഷാദിന്റെ മകനാണ് പ്രവീൺ.

Read More:ഗൊരഖ്പൂരിൽ ബിജെപിയുടെ വിധിയെന്താകും? ശക്തി കേന്ദ്രം കൈവിട്ട കഥ

അപ്രതീക്ഷിത തിരിച്ചടി

അപ്രതീക്ഷിത തിരിച്ചടി

ഉത്തർപ്രദേശിൽ ചില മണ്ഡലങ്ങളിൽ നിർണായ സ്വാധീനം ചെലുത്താൻ കഴിയുന്ന പ്രാദേശിക പാർട്ടിയാണ് നിഷാദ് പാർട്ടി. ബിജെപിയെ നേരിടാൻ കോൺഗ്രസിനെ പുറത്ത് നിർത്തി അഖിലേഷ് യാദവും മായാവതിയും ചേർന്ന് രൂപികരിച്ച മഹാസഖ്യത്തിൽ നിന്നും അപ്രതീക്ഷിതമായാണ് നിഷാദ് പാർട്ടി പുറത്ത് വന്നത്.

 ഉപതിരഞ്ഞെടുപ്പിൽ കരുത്തായ പാർട്ടി

ഉപതിരഞ്ഞെടുപ്പിൽ കരുത്തായ പാർട്ടി

2015ൽ ഉത്തർ പ്രദേശിൽ അലയടിച്ച ബിജെപി തരംഗത്തിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ തറപ്പറ്റിച്ചത് നിഷാദ് പാർട്ടി നേതാവായിരുന്ന പ്രവീണാണ്. മൂന്ന് പതിറ്റാണ്ടായി ബിജെപിയുടെ കോട്ടയായിരുന്ന ഗൊരഖ്പൂർ പിടിച്ചെടുക്കാനായത് വൻ നേട്ടമായി. എസ്പി ടിക്കറ്റിലായിരുന്നു പ്രവീണിന്റെ പോരാട്ടം.

ബിജെപിയിൽ

ബിജെപിയിൽ

കേന്ദ്ര മന്ത്രി ജെപി നദ്ദയുടെ സാന്നിധ്യത്തിലായിരുന്നു പ്രവീൺ നിഷാദിന്റെ ബിജെപി പ്രവേശനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എസ്പി ടിക്കറ്റിൽ നിന്നും മത്സരിച്ച് വിജയിച്ച പ്രവീൺ നിഷാദ് ഇത്തവണ സ്വന്തം പാർട്ടി ചിഹ്നത്തിൽ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയയാിരുന്നു. അഖിലേഷ് യാദവ് ഇതിന് വഴങ്ങാത്തതിനെ തുടർന്നാണ് സഖ്യം വിട്ടതെന്നാണ് സജ്ഞയ് നിഷാദ് വ്യക്തമാക്കിയത്.

ബിജെപി തട്ടകം

ബിജെപി തട്ടകം

ശക്തി കേന്ദ്രമായ ഗൊരഖ്പൂർ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ നഷ്ടമായത് ബിജെപിക്ക് വലിയ തിരിച്ചടി ആയിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട യോഗി ആദിത്യനാഥ് രാജി വച്ചൊഴിഞ്ഞതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വന്നത്. ബിജെപി സ്ഥാനാർത്ഥിയായിരുന്ന ഉപേന്ദ്ര ദത്ത് ശുക്ലയെ 21,000 വോട്ടുകൾക്കാണ് പ്രവീൺ പരാജയപ്പെടുത്തിയത്. ഗൊരഖ്പൂരിൽ മഹാസഖ്യത്തെ തളർത്താനായത് ബിജെപിയുടെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

പിന്തുണ

പിന്തുണ

മഹാസഖ്യത്തിൽ ചേർന്ന് ദിവസങ്ങളിക്കുള്ളിൽ തന്നെ നിഷാദ് പാർട്ടി സഖ്യത്തെ തള്ളി പറയുകയായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ കൂടിക്കാഴ്ചയിൽ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിക്കാൻ പാർട്ടി തീരുമാനിക്കുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അർഹിക്കുന്ന പരിഗണന ബിജെപി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതായും സജ്ഞയ് നിഷാദ് വ്യക്തമാക്കി. മായാവതിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അഖിലേഷ് യാദവ് പ്രവർത്തിക്കുന്നതെന്ന് ആരോപണം ഉന്നയിക്കുകയും ചെയ്തു.

 തിരിച്ചടിച്ച് അഖിലേഷ്

തിരിച്ചടിച്ച് അഖിലേഷ്


അതേസമയം നിഷാദ് പാർട്ടിക്ക് അഖിലേഷ് യാദവ് അതേ നാണയത്തിൽ തിരിച്ചടി നൽകുകയും ചെയ്തു. പാര്‍ട്ടിയുടെ സുപ്രധാനമായ രണ്ട് മണ്ഡലങ്ങളില്‍ നിഷാദ് വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെയാണ് അഖിലേഷ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. മുന്‍ ബിഎസ്പി നേതാവായ രാംഭുവല്‍ നിഷാദിനെയാണ് ഗൊരഖ്പൂരില്‍ മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥി.

കോഴ ആരോപണം

കോഴ ആരോപണം

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്തുണ നൽകാനായി നിഷാദ് പാർട്ടിക്ക് 50 കോടി കൈക്കൂലി നൽകിയെന്നാണ് രാംഭുലാൽ നിഷാദ് ആരോപണം ഉന്നയിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇടപെട്ടാണ് കോഴ നൽകിയതെന്നാണ് ആരോപണം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Nishad party leader and Gorakhpur MP praveen nishad joins bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X