ബിജെപിയുടെ തിരിച്ചുവരവിന് ഒപ്പം നിൽക്കും: യുപിയിൽ പിന്തുണ പ്രഖ്യാപിച്ച് നിഷാദ് പാർട്ടി, മുന്നറിയിപ്പ് ഇങ്ങനെ
ലഖ്നൊ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ പാർട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിഷാദ് പാർട്ടി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. നിഷാദ് പാർട്ടി ഡോ. സഞ്ജയ് നിഷാദ് ശനിയാഴ്ച ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ചത്.
കടല്‍തീരത്ത് വീണ വായിച്ച് ഉപ്പും മുളക് താരം അശ്വതി നായര്‍, ഫോട്ടോഷൂട്ട് വൈറല്‍

ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡയും കൂടിക്കാഴ്ചയും പങ്കെടുത്തിരുന്നു. പ്രതാപം വീണ്ടെടുക്കാൻ ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കാൻ നിഷാദ് സമുദായം തയ്യാറാണെന്നാണ് നിഷാദ് വ്യക്തമാക്കിയിട്ടുണ്ട്. സഞ്ജയ് നിഷാദും അമിത് ഷായും തമ്മിൽ രണ്ടാം തവണയാണ് കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ ജൂണിലും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ മകൻ പ്രവീണിന് കേന്ദ്രമന്ത്രി സ്ഥാനവും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ആദ്യ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അതൃപ്തി പരസ്യമാക്കിക്കൊണ്ട് സഞ്ജയ് നിഷാദ് തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. "ഞാൻ എനിക്ക് പറയാനുള്ള കാര്യങ്ങൾ കേന്ദ്ര മന്ത്രിയും ബിജെപി പ്രസിഡന്റുമായ അമിത് ഷായ്ക്ക് മുമ്പിൽ തുറന്നുപറഞ്ഞിട്ടുണ്ട്. അഞ്ച് ശതമാനം മാത്രമുള്ള കുർമികൾക്ക് അഞ്ച് മന്ത്രി സ്ഥാനം നൽകി. എന്നാൽ 18 ശതമാനത്തോളം വരുന്ന ജനസംഖ്യയുള്ള നിഷാദ് സമുദായത്തെ സർക്കാർ അവഗണിച്ചു. മച്ചുവ സമുദായത്തിന് ക്യാബിനറ്റ് പുനസംഘടനയിൽ പ്രാതിനിധ്യം ലഭിച്ചാൽ എന്ത് സംഭവിക്കുമെന്ന് കാണാം" സഞ്ജയ് നിഷാദ് പറഞ്ഞു.

ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടെങ്കിലും നിഷാദ് സമുദായത്തെ ബിജെപി അവഗണിക്കുന്നതിലെ എതിർപ്പ് സഞ്ജയ് നിഷാദ് തുറന്ന് പറയുന്നുണ്ട്. സംസ്ഥാനത്തെ ഗ്രാമസഭകളിലെയും കുളങ്ങളിലും ജലസ്രോതസ്സുകളിലും നിഷാദ് സമുദായത്തിനുള്ള അവകാശങ്ങൾ പുഃസ്ഥാപിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം തന്നെ നിഷാദ് സമുദായത്തിന്റെ സംവരണം ഉറപ്പാക്കുന്ന വിഷയവും ചർച്ച ചെയ്തിട്ടുണ്ട്. 2007ൽ മായാവതി സർക്കാരാണ് ഈ ചട്ടം പരിഷ്കരിച്ചത്. ഇത് പുനസ്ഥാപിക്കാനാണ് ബിജെപി സർക്കാരിനോട് ആവശ്യപ്പെടുന്നത്. ആഗ്ര, ഗൊരഖ്പൂർ, ജൌൺപൂർ, ഘാസിരൂർ എന്നിവിടങ്ങളിലെ പ്രക്ഷോഭങ്ങളുടെ പേരിൽ ജനങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ പിൻവലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടക്കമുള്ള തിരഞ്ഞെടുപ്പുകളെക്കുറിച്ചായിരുന്നു പ്രധാനമായും കൂടിക്കാഴ്ചയിൽ ചർച്ചയായത്. ഞങ്ങൾ ബിജെപിക്കൊപ്പം നിൽക്കുകയും അധികാരത്തിൽ തിരിച്ചെത്താൻ പോരാടുകയും ചെയ്യുമെന്നാണ് സഞ്ജയ് നിഷാദ് വ്യക്തമാക്കിയത്. ബിജെപിയുമായി തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും, "സഞ്ജയുടെ മകനും എംപിയുമായ പ്രവീൺ നിഷാദ് പറഞ്ഞു. വള്ളക്കാരുടേയും മത്സ്യത്തൊഴിലാളികളുടെയും സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന പാർട്ടി, അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മുമ്പ് ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പാർട്ടി അധ്യക്ഷനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുമായുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടെന്ന് സൂചന നൽകിയിരുന്നു.
Recommended Video

തങ്ങളുടെ ആവശ്യം നിറവേറ്റുന്നതിൽ ബിജെപി പരാജയപ്പെട്ടാൽ, തിരഞ്ഞെടുപ്പിൽ നിഷാദ് സമുദായത്തിന്റെ രോഷത്തിന് പാത്രമാകേണ്ടിവരുമെന്ന് പാർട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു പ്രസ്താവനയിൽ, നിഷാദ് പാർട്ടി തലവൻ ജെപി നഡ്ഡയ്‌ക്കൊപ്പം അമിത് ഷായെ ദില്ലിയിലെ അദ്ദേഹത്തിന്റെ വസതിയിൽ കണ്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന വിധാൻ സഭാ തിരഞ്ഞെടുപ്പുകളെക്കുറിച്ചും നിഷാദുകളുടെയും തിരഞ്ഞെടുപ്പിലെ എല്ലാ ഉപജാതികളുടെയും ഭരണഘടനാപരവും രാഷ്ട്രീയവുമായ പ്രാതിനിധ്യങ്ങളെക്കുറിച്ചും ഞങ്ങൾ വിശദമായ ചർച്ച നടത്തി. 2022 -ൽ, നിഷാദുകൾ വീണ്ടും ബിജെപിയും നിഷാദ് പാർട്ടി സർക്കാരും പുതിയ ഉത്തരവോടെ തിരിച്ചുവരുമെന്ന് ഉറപ്പുവരുത്തും, "പ്രസ്താവനയിൽ പറയുന്നുണ്ട്.
ഓണ ചിത്രങ്ങളുമായി കറുത്തമുത്ത് സീരിയല്‍ താരം റിനി രാജ്; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications