സുരേന്ദര്‍ കോലിയെ 12 ന് തൂക്കിക്കൊല്ലും
ദില്ലി: ചോര മരവിപ്പിച്ച നിതാരി കൂട്ടക്കൊലയിലെ പ്രതി സുരേന്ദര്‍ കോലിക്ക് ഒടുവില്‍ അര്‍ഹിച്ച ശിക്ഷ. പിഞ്ചു കുഞ്ഞുങ്ങളെയടക്കും പീഡിപ്പിച്ച് കൊന്ന് കുഴിച്ച് മൂടിയ സുരേന്ദര്‍ കോലിയെ സെപ്റ്റംബര്‍ 12 ന് തൂക്കിക്കൊല്ലും.
സുരേന്ദര്‍ കോലി നല്‍കിയ ദയാ ഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളി. മോദി സര്‍ക്കാരിന്റെ കാലത്തെ ആദ്യത്തെ വധശിക്ഷ കൂടിയാകും ഇത്.

2005-2006 വര്‍ഷങ്ങളിലായിരുന്നു രാജ്യത്തെ മൊത്തം നടുക്കിയ ആ സംഭവങ്ങള്‍ അരങ്ങേറിയത്. നോയിഡക്കടുത്ത് നിതാരിയില്‍ സുരേന്ദര്‍ കോലി എന്ന മനുഷ്യമൃഗത്തിന്റെ ക്രൂരകൃത്യങ്ങള്‍...
വ്യവസായി ആയ മനീന്ദര്‍ സിങ് പാന്തറിന്റെ വീടായിരുന്നു സുരേന്ദര്‍ കോലി തന്റെ ക്രൂരകൃത്യങ്ങള്‍ക്കായി തിരഞ്ഞെടുത്തത്. ഏഴ് പേരെയാണ് ഇയാള്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന് തള്ളിയത്. അതില്‍ ആറ് പേരും ചെറിയ പെണ്‍കുട്ടികളായിരുന്നു. ഏഴാമത്തെയാള്‍ 20 വയസ്സുള്ള യുവതിയും.
തന്റെ ക്രൂരവിനോദത്തിനായി പിടിച്ചുകൊണ്ടുന്ന കുട്ടികളും ഇയാളുടെ വീട്ടില്‍ ഉണ്ടായിരുന്നു. പിന്നീട് ആ കുട്ടികളെ മുഴുവന്‍ രക്ഷിച്ചു. അന്ന് 16 കേസുകളായിരുന്നു കോലിക്കെതിരെ ചുമത്തിയിരുന്നത്. നാല് കേസുകളില്‍ കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചു.
സെപ്റ്റംബര്‍ 12 ന് മീററ്റ് ജയിലില്‍ വച്ചാണ് സുരേന്ദര്‍ കോലിയെ വധശിക്ഷക്ക് വിധേയനാക്കുക.












Click it and Unblock the Notifications