കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വേയിലെ പൊതു-സ്വകാര്യ പങ്കാളിത്തം എതിര്‍പ്പുമായി നിതീഷ് കുമാര്‍ രംഗത്ത്

  • By Desk
Google Oneindia Malayalam News

പട്ന: അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും വര്‍ദ്ധിപ്പിക്കുന്നതിനായി റെയില്‍വേയില്‍ പൊതു-സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്ത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്ത്. റെയില്‍വേ രാജ്യത്ത് പ്രധാനപ്പെട്ട പൊതുമേഖല ശക്തിയായതിനാല്‍ തീരുമാനം ഗുണകരമല്ലെന്നും തത്ത്വത്തില്‍ ഈ നീക്കത്തെ എതിര്‍ക്കുന്നുവെന്നും കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വാലിന് തീ പിടിച്ച് നേതൃത്വം, കോടതികൾ കയറി ഇറങ്ങി രാഹുൽ ഗാന്ധി, മോദിയും അമിത് ഷായും കൊടുത്ത പണി!വാലിന് തീ പിടിച്ച് നേതൃത്വം, കോടതികൾ കയറി ഇറങ്ങി രാഹുൽ ഗാന്ധി, മോദിയും അമിത് ഷായും കൊടുത്ത പണി!

'രാജ്യത്തെ ഐക്യപ്പെടുത്തിയിരിക്കുന്ന ഒരു വലിയ ഏകീകരണശക്തി ഏതെന്ന് പരിശോധിച്ചാല്‍ അതിനുള്ള ഉത്തരം എല്ലായ്‌പ്പോഴും റെയില്‍വേ ആയിരിക്കും. ഇന്ന് ഒരു ഉത്തരേന്ത്യക്കാരനോ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരോ തെക്കോട്ടുള്ള സംസ്ഥാനത്തേക്ക് പോകാം, എങ്ങനെ ഇത് സാധ്യമാണോ? റെയില്‍വേയാണ് ലൈഫ് ലൈന്‍, ''അദ്ദേഹം പറഞ്ഞു.ലോകത്തിലെ ഏറ്റവും വലിയ റെയില്‍ ശൃംഖലയായ ഇന്ത്യന്‍ റെയില്‍വേ 1853 ല്‍ ബ്രിട്ടീഷുകാര്‍ ആരംഭിച്ചതുമുതല്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ വലിയ നഷ്ടത്തെത്തുടര്‍ന്ന് ഇത് മറികടക്കാന്‍ സര്‍ക്കാര്‍ നിരവധി ശ്രമങ്ങള്‍ ആരംഭിച്ചു.

nitishkumar-02-1478086384-


മെച്ചപ്പെട്ട സിഗ്‌നലിംഗ്, റെയില്‍വേയുടെ ശേഷി വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ ലൈനുകള്‍ ചേര്‍ക്കുക, പാസഞ്ചര്‍ മേഖലയിലെ നഷ്ടം കുറയ്ക്കുക എന്നിവ വേണമെന്ന് നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭയില്‍ റെയില്‍വെ കൈകാര്യം ചെയ്യുന്ന മന്ത്രി പീയൂഷ് ഗോയല്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. റെയില്‍വേയുടെ വരുമാനം ചരക്ക് വിഭാഗത്തില്‍ നിന്നാണ് വരുന്നത്, പക്ഷേ അതില്‍ ഭൂരിഭാഗവും യാത്രാ മേഖലയിലെ സബ്‌സിഡികളില്‍ നഷ്ടപ്പെടുന്നു. പൊതുമേഖലയെ സ്വകാര്യവത്കരിക്കാനുള്ള മോദി സര്‍ക്കാരിന്റെ പദ്ധതി റെയില്‍വെയില്‍ നിന്നും തുടങ്ങുമെന്ന് ബജറ്റിന്റെ മുന്നോടിയായി പ്രതിപക്ഷം ആരോപിച്ചിരുന്നു.

കുമാറിന്റെ പാര്‍ട്ടി ജെഡിയുവും ബിജെപിയും അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പങ്കാളിത്തത്തോടെ മത്സരിച്ച് ബീഹാറിലെ 40 സീറ്റുകളില്‍ 39 എണ്ണവും നേടി. എന്നിരുന്നാലും, ജെഡിയുവിന് വാഗ്ദാനം ചെയ്ത കാബിനറ്റ് ബെര്‍ത്തിന്റെ എണ്ണത്തെച്ചൊല്ലി ഇരു പാര്‍ട്ടികളും തമ്മിലുള്ള വിള്ളലുകള്‍ ഉടലെടുത്തു. മറ്റ് ബിജെപി സഖ്യകക്ഷികള്‍ കേന്ദ്ര സര്‍ക്കാരില്‍ ചേര്‍ന്നപ്പോള്‍ കുമാറിന്റെ പാര്‍ട്ടിയുടെ അംഗങ്ങളാരും മന്ത്രിമാരായില്ല. മോദി സര്‍ക്കാരിന്റെ മുത്തലാഖ് ബില്ലിനെതിരെയും ജെഡിയു രംഗത്ത് വന്നിരുന്നു.

English summary
Nithish Kumar against private-public tie up in Railways
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X