• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിത്യാനന്ദയുടെ വശീകരണ തന്ത്രങ്ങൾ ഇങ്ങനെ... ലൈംഗീക വേഴ്ചയുടെ ഇരയാക്കി, ആ രണ്ട് പെൺകുട്ടികളെവിടെ?

ചെന്നൈ: രാജ്യം വിട്ടുപോയിയെന്ന് അവകാശപ്പെടുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരെ അനുയായികൾ തന്നെ രംഗത്ത് വന്നിരിക്കുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. നിത്യാനന്ദയുടെ ശിഷ്യനായിരുന്ന വിജയകുമാർ ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. നിത്യാനന്ദ രാജ്യം വിട്ടുപോയെന്നാണ് റിപ്പോർട്ട്. എന്നാൽ സ്വയം പ്രഖ്യാപിത ആൾദൈവമായ നിത്യാനന്ദ രാജ്യം വിട്ടു പോയിട്ടില്ലെന്നും തിരച്ചില്‍ നടത്തുന്നവര്‍ക്ക് ആശ്രമത്തില്‍ വേണ്ട രീതിയില്‍ ഒന്ന് അന്വേഷിച്ചാല്‍ നിത്യാനന്ദയെ കിട്ടുമെന്നാണ് വിജയകുമാറിന്റെ വാദം.

രാജ്യം വിട്ടുപോയെന്ന് പോലീസ് അവകാശപ്പെടുമ്പോഴും ഫേസ്ബുക്ക്, വാട്ട്‍സ്ആപ്പ് ഗ്രൂപ്പുകളിള്‍ നിത്യാനന്ദ സജീവമാണ്. സോഷ്യൽമീഡിയയിൽ നിത്യാനന്ദയുടെ വീഡിയോകൾ പ്രചരിച്ചിരുന്നു. നിത്യാനന്ദ കൊടുകുറ്റവാളിയാണെന്നും ആശ്രമത്തിന്റെ മറവില്‍ നടക്കുന്ന അതിക്രമങ്ങളില്‍ തനിക്കും പങ്കുണ്ടെന്നും വിജയകുമാർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. നീതിപീഠം വിധിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാനും തയ്യാറാണ് താനെന്നും വിജയകുമാര്‍ വ്യക്തമാക്കിയിരുന്നു.

കൊടിയ പീഡനങ്ങൾക്ക് ഇരയായിരുന്നു

കൊടിയ പീഡനങ്ങൾക്ക് ഇരയായിരുന്നു

മൈസൂരുവിനടുത്തുള്ള നിത്യാനന്ദയുടെ ആശ്രമത്തിലായിരുന്നു വിജയകുമാർ. ഇതിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. പിന്നെ കുട്ടികളും. ഇവരിൽ പലരും നിത്യാനന്ദയുടെ കൊടിയ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട്. ഒന്നരവർഷം മുൻപ് തന്നെ ഇയാൾ ഇന്ത്യ വിട്ടെന്നാണ് എന്റെ വിശ്വാസമെന്നും വിജയകുമാർ പറയുന്നു. ഇതേ ആശ്രമത്തിലെ രഹസ്യ അറയിൽ ഇപ്പോഴും നിത്യാനന്ദയുണ്ടെന്നും ചിലർ ആരോപിക്കുന്നുണ്ട്. ഇത് കണ്ടെത്താൻ നിമിഷങ്ങൾ മതി. ആശ്രമം റെയ്ഡ് ചെയ്യണമെന്നും വിജയകുമാർ വ്യക്തമാക്കിയിരുന്നു.

സ്ത്രീകൾക്ക് പ്രണയം

സ്ത്രീകൾക്ക് പ്രണയം

2008 മുതൽ 2018 വരെ നിത്യാനന്ദയ്ക്കൊപ്പം വിജയകുമാർ ഉണ്ടായിരുന്നു. അമ്പരപ്പിക്കുന്ന വാക്സാമാർഥ്യമാണ് അയാൾക്ക്. ആരും വീണുപോകും. ഞാനും അങ്ങനെ വീണതാണ്. അവിടെയുള്ള സത്രീകൾ പലരും നിത്യാനന്ദയുമായി അപൂർ‌വ്വമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. എന്നോട് എന്താണ് അദ്ദേഹം ഇഷ്ടമാണെന്ന് പറയാത്തതെന്ന് വരെ ചിന്തിക്കുന്നവരാണ് ഏറെ. രഞ്ജിതയുമായുള്ള വിഡിയോ വൈറലായതിന് ശേഷവും ഇത് തന്നെയാാണ് അവസ്ഥയെന്നും വിജയകുമാർ വെളിപ്പെടുത്തിയിരുന്നു.

തന്ത്രപരമായ മാര്‍ക്കറ്റിംഗ് രീതി

തന്ത്രപരമായ മാര്‍ക്കറ്റിംഗ് രീതി

വിദ്യാഭ്യാസമുള്ള സുന്ദരികളായ പെണ്‍കുട്ടികളെയാണ് നിത്യാനന്ദ തെരഞ്ഞെടുക്കുന്നത്. ഇവരെ മുന്‍നിര്‍ത്തിയാണ് ആശ്രമ ബിസിനസ് മുന്നോട്ട് പോവുന്നത്. തന്ത്രപരമായ മാര്‍ക്കറ്റിംഗ് രീതിയാണ് നിത്യാനന്ദയുടേത്. ഇവരെ കണ്ട് ഒരുപാട് പേർ ആശ്രമത്തിലെത്തുന്നുണ്ട്. ഇതാണ് ആശ്രമ ബിസിനസ് വിജയത്തിന്റെ തന്ത്രമെന്നും വിജയകുമാർ വെളിപ്പെടുത്തുന്നു. വ്യാജ ട്രസ്റ്റുകളുണ്ടാക്കി വൻ പണം തട്ടിപ്പ് നടന്നതായും ആരോപിക്കുന്നുണ്ട്.

പെൺകുട്ടികൾ തടവിൽ

പെൺകുട്ടികൾ തടവിൽ

രണ്ടു പെൺകുട്ടികളെ ആശ്രമത്തിൽ തടവിൽ വച്ചിരിക്കുന്നുവെന്ന അച്ഛന്റെ പരാതിയാണു നിത്യാനന്ദയുടെ പേരിലുയർന്ന ആരോപണങ്ങൾ ഇത്രത്തോളം ശക്തമാവാൻ കാരണം. നിത്യാനന്ദയുടെ സന്തത സഹചാരിയായിരുന്നു ഇപ്പോൾ കേസ് കൊടുത്ത ജനാർദ്ദന ശർമ. തന്റെ രണ്ടു പെൺമക്കളെ നിത്യാനന്ദ തടവിൽ വെച്ചിരിക്കുന്നതായും അവരെ ഉപദ്രവിക്കുന്നതായും കേസിൽ വ്യക്തമാക്കുന്നുണ്ട്. 2013ൽ ജനാർദ്ദന ശർമയ്ക്കു ഹൃദയത്തിനു തകരാർ സംഭവിക്കുകയും പിന്നീട് ചികിത്സയ്ക്കായാണ് നിത്യാന്ദയുടെ ആശ്രമത്തിലെത്തിയത്.

മൂന്നാം കണ്ണ് എന്ന വരം

മൂന്നാം കണ്ണ് എന്ന വരം

ആത്മീയ വിഷയങ്ങളിലും സാമൂഹിക പ്രശ്നങ്ങളിലും ഈ രണ്ടുപെൺകുട്ടികളും സജീവമായി. ഇതിനൊപ്പം മൂന്നാം കണ്ണ് എന്ന വരം ലഭിച്ചെന്നും ഈ പെൺകുട്ടികൾ വിഡിയോയിലൂടെ അവകാശപ്പെട്ടു. ഇതിനു പിന്നാലെ എക്റേയോ സ്കാനിങ്ങോ എടുക്കാതെ ശരീരത്തിനുള്ളിലെ പ്രശ്നങ്ങൾ പറഞ്ഞുകൊടുക്കാമെന്ന അവകാശവാദവും ഈ പെൺകുട്ടികൾ ഉന്നയിച്ചിരുന്നു. ഫോട്ടോ അയച്ചുകൊടുത്താൽ അതുനോക്കി ആ മനുഷ്യന് ആരോഗ്യപരമായി എന്തെല്ലാം രോഗങ്ങളുണ്ടെന്ന് ഈ പെൺകുട്ടികൾ പറഞ്ഞുകൊടുക്കുമെന്ന അവകാശവാദം ഉന്നയിച്ചിരുന്നു.

പിതാവിനെ തള്ളി പറഞ്ഞ് മക്കൾ

പിതാവിനെ തള്ളി പറഞ്ഞ് മക്കൾ

ഈ വിഡിയോകൾ വലിയ ചർച്ചയും വിവാദവുമായിരുന്നു. അപ്പോഴെല്ലാം മക്കളെ പിന്തുണച്ചും നിത്യാനന്ദയെ പുകഴ്ത്തിയുമാണ് ശർമ്മ രംഗത്ത് വന്നിരുന്നത്. ഈ വിഡിയോകൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ കാണാൻ കഴിയും. എന്നാൽ ശർമ്മയുടെ നിലപാട് പിന്നീട് മാറി. നിത്യാനന്ദ തന്റെ മക്കളോട് അപമര്യാദയായി പെരുമാറുന്നുണ്ടെന്നും അവർക്ക് അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടെന്നും മക്കളെ തടവിൽപാർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുകായിരുന്നു.

പെൺകുട്ടികൾ എവിടെ?

പെൺകുട്ടികൾ എവിടെ?

ഇതേ തുടർന്നാണ് നിത്യാനന്ദയ്ക്ക് ഒളിവിൽ പോകേണ്ടി വന്നത്. എന്നാൽ ഇപ്പോഴും ആ രണ്ട് പെൺകുട്ടികളും എവിടെയാണെന്ന് വ്യക്തതയില്ല. പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. അച്ഛൻ പറയുന്നത് കള്ളമാണെന്നും ഞങ്ങളെ ആരും തടവിൽ വച്ചിട്ടില്ലെന്നും വെളിപ്പെടുത്തി ഈ പെൺകുട്ടികൾ വിഡിയോ പങ്കുവെച്ചതിന് ശേഷം പെൺകുട്ടികളെ കണ്ടില്ലെന്നത് സംശയത്തിന് ഇടയാക്കുന്നുണ്ട്. നിത്യാനന്ദയ്ക്കൊപ്പം ഇവരും രാജ്യം വിട്ടെന്നാണ് പിതാവ് പറയുന്നത്. അച്ഛനെ തള്ളി പറയുന്ന വിഡിയോ മക്കളെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ചതാണെന്നും ശർമ്മ ആരോപിക്കുന്നുണ്ട്.

English summary
Nithyananda Case; New Revelations Against Him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X