കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാണ് ആൾദൈവം നിത്യാനന്ദ; സ്വന്തം ജീവിതം പറഞ്ഞ് നിത്യാനന്ദയുടെ വീഡിയോ വീണ്ടും, വൈറൽ!

Google Oneindia Malayalam News

ബലാത്സംഗം കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ രാജ്യം വിട്ടിരിക്കുകയാണ് വിവാദ ആൾദൈവം നിത്യാനന്ദ. നിത്യാനന്ദ ഒരു ദ്വീപ് വാങ്ങിയെന്നും അവിടെ സ്വന്തമായി രാജ്യമുണ്ടാക്കി എന്ന തരത്തിലുള്ള വാർ‌ത്തകൾ പുറത്ത് വന്നിരുന്നു. ഇക്വഡോറില്‍ നിന്ന് വാങ്ങിയ ദ്വീപില്‍ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ നേരത്തെ വ്യക്തമാക്കിയിരുന്നു.

'ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം' എന്നാണ് കൈലാസയെ കുറിച്ച് നിത്യാനന്ദ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത്. പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള പരമാധികാര റിപ്പബ്ലിക് ആണിതെന്നും നിത്യാനന്ദയുടെ ബെബ്‌സൈറ്റ് അവകാശപ്പെടുന്നുണ്ട്. രാജ്യത്ത് പ്രത്യേക കൊടിയും, രണ്ട് തരത്തിലുള്ള പാസ്പോർട്ടുമുണ്ട്. എന്നാണ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയത്.

കോടതിയോടുള്ള പരിഹാസം

കോടതിയോടുള്ള പരിഹാസം


ഇതിന് പിന്നാലെ നിത്യാനന്ദയുടെ പാസ്പോർട്ട് ഇന്ത്യ റദ്ദാക്കിയിരുന്നു. എന്നാൽ ഇതിനെ പരിഹസിച്ച് നിത്യാനന്ദ ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ഈ വീഡിയോ. സത്യവും യാഥാര്‍ത്ഥ്യവും തുറന്നുകാട്ടി നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ എന്റെ സത്യസന്ധത തെളിയിക്കും. എന്നെ ആര്‍ക്കും തൊടാന്‍ സാധിക്കില്ല. സത്യം വെളിപ്പെടുത്തുന്നതിനായി ഒരു മണ്ടന്‍ കോടതിക്കും എന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയില്ല. എനിക്ക് നിങ്ങളോട് സത്യം പറയാന്‍ സാധിക്കും, ഞാന്‍ പരമ ശിവനാണ് എന്നാണ് വീഡിയോയിൽ നത്യാനന്ദ വെല്ലുവിളിക്കുന്നത്.

വിഡിയോ വൈറൽ

വിഡിയോ വൈറൽ


ഇതിന് പിന്നാലെ മറ്റൊരു വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. തന്റെ ജീവിതം തന്നെയാണ് നിത്യാനന്ദ വീ‍ഡിയോയിൽ പറയുന്നത്. കേസുകൾക്കും വിവാദങ്ങൾക്കും നടുവിൽ പുറത്തുവന്നിരിക്കുന്ന വിഡിയോയിൽ കൈലാസ രാജ്യത്തെ കുറിച്ചും താനെങ്ങനെ ഇങ്ങനെയായി എന്നതിനെ കുരിച്ചും നിത്യാനന്ദ പറയുന്നു. വീ‍ഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Recommended Video

cmsvideo
സെ്ക്‌സ് ചെയ്യാന്‍ സമ്മതപത്രം ഒപ്പിട്ട് ആശ്രമത്തില്‍ കയറ്റുന്ന ആള്‍ദൈവം | Oneindia Malayalam
മധുര മീനാക്ഷി ദേവി

മധുര മീനാക്ഷി ദേവി

എല്ലാ കാര്യങ്ങൾക്കും പിന്നിൽ മധുര മീനാക്ഷി ദേവിയാണെന്നാണ് രാജശേഖരൻ എന്ന നിത്യാനന്ദ പറയുന്നത്. ജീവിതത്തിൽ തന്നെ ഒട്ടേറെ പേർ തല്ലി ഒാടിച്ചതാണെന്നും അങ്ങനെ സംഭവിച്ചപ്പോഴെല്ലാം തനിക്ക് വളർച്ച മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നും നിത്യാനന്ദജ വീഡിയോയിൽ വ്യക്തമാക്കുന്നു. ഭക്തിമാർഗം സ്വീകരിച്ചത് പട്ടിണിമാറാൻ എന്ന് പറഞ്ഞ നിത്യാനന്ദ തിരുവണ്ണാമലൈയിലെ ഒരു ക്ഷേത്രത്തിൽ ഇരുന്ന് ധ്യാനിക്കുകയാണ് പതിവെന്നും അദ്ദേഹം പറയുന്നു.

 ആദ്യകാലത്ത് പട്ടിണി

ആദ്യകാലത്ത് പട്ടിണി

ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന തൈർ സാദമായിരുന്നു ഭക്ഷണം. അവിടെ നാമം ജപിച്ച് കഴിഞ്ഞുകൂടിയ നിത്യാനന്ദയെ ചിലർ പൊതിരെ തല്ലി. ആ നാട്ടിൽ നിന്നും ഓടിച്ചു. ജീവനൊടുക്കാൻ തീരുമാനിച്ചു. ആത്മഹത്യ പാപമായത് കൊണ്ട് അതിൽ നിന്നും പിൻമാറി. നാട്ടിൽ നിന്നും ഓടിയെത്തിയത് ബെംഗളൂരുവിൽ. അവിടെ ധനികനായ ഒരു ചെട്ടിയാരെ പരിചയപ്പെട്ടുവെന്ന് വീഡിയോയിൽ നിത്യാനന്ദ വ്യക്തമാക്കുന്നു.

പൈനാപ്പിൾകൊണ്ട് ഗർഭം

പൈനാപ്പിൾകൊണ്ട് ഗർഭം

ബെംഗളൂരുവിലെ ചെട്ടിയാരുടെ ബന്ധുവിന്റെ രോഗം ഭേദപ്പെടുത്തി കൊടുത്തതോടെയാണ് ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. രോഗം സുഖമാക്കിയ വിവരം അറിഞ്ഞ് ഭക്തരുടെ എണ്ണം കൂടിയെന്ന് നിത്യാനന്ദ അവകാശപ്പെടുന്നു. രിക്കൽ ഒരു സ്ത്രീ എന്നോട് കുഞ്ഞുങ്ങളില്ലാത്ത സങ്കടം പറഞ്ഞു. ഞാൻ കുറേ പഴങ്ങൾ ആശീർവദിച്ച് നൽകി. അതിൽ പൈനാപ്പിളും ഉണ്ടായിരുന്നു. ആ പൈനാപ്പിൾ കഴിച്ചതോടെ അവർക്ക് ഗർഭം ഉണ്ടായി. ഇതുവലിയ വാർത്തയായെന്നും നിത്യാനന്ദ പറയുന്നു.

ആട്ടിയോടിച്ചു...

ആട്ടിയോടിച്ചു...

അതിനുശേഷം പലരും ഭൂമി ദാനം ചെയ്തു. അങ്ങിനെ ആശ്രമം തുടങ്ങി. ഭക്തരുടെ എണ്ണം കൂടി. പക്ഷേ അവിടെ നിന്നും എന്നെ ഓടിച്ചു. പിന്നീട് മധുരയിലാണ് എത്തിയതെന്നും നിത്യാനന്ദ പറയുന്നു. അവിടെ മീനാക്ഷി അമ്മയെ ധ്യാനിച്ച് ജീവിക്കാൻ തീരുമാനിച്ചു. ഞാൻ മീനാച്ചീ.. മീനാച്ചീ.. എന്ന് കരഞ്ഞുവിളിച്ചപ്പോൾ, എന്നാച്ച്... എന്നാച്ച്.. എന്ന് ചോദിച്ച് തന്റെ പ്രശ്നങ്ങളൊക്കെ പരിഹരിച്ചത് മീനാക്ഷിയമ്മയാണെന്ന് നിത്യാനന്ദ അവകാശപ്പെടുന്നു.

വിലക്കുമ്പോഴെല്ലാം കൂടുതൽ ഉയരത്തിലേക്ക്...

വിലക്കുമ്പോഴെല്ലാം കൂടുതൽ ഉയരത്തിലേക്ക്...

അമ്പലത്തിൽ കയറരുത് എന്ന് വിലക്കിയപ്പോൾ മീനാക്ഷിയുടെ അനുഗ്രഹം കൊണ്ട് സ്വന്തമായി അമ്പലം തന്നെ പണിതുകിട്ടി. ആശ്രമത്തിലേക്ക് പ്രവേശിക്കരുത് എന്ന് വിലക്കി. വലിയൊരു ആശ്രമം തന്നെ മീനാക്ഷിയുടെ അനുഗ്രഹത്തിൽ കെട്ടികിട്ടി. ഒടുവിൽ പാസ്പോർട്ട് പുതുക്കിക്കിട്ടാതെ വന്നപ്പോഴും കൈലാസം എന്ന രാജ്യം തന്നെ കിട്ടിയെന്നും വീഡിയോയിൽ നിത്യാനന്ദ പറയുന്നു. ഇതൊക്കെ നിങ്ങളോട് പറയാൻ മീനാക്ഷി അമ്മ തന്നെയാണ് ഏൽപപ്പിച്ചതെന്നും നിത്യാനന്ദ വ്യക്തമാക്കുന്നു.

English summary
Nithyananda's emotional speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X