കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മാർഗം... 'ഇങ്ങനെ ചെയ്താൽ മതി', വിചിത്ര അവകാശ വാദവുമായി നിത്യാനന്ദ!
ഒളിവിൽ കഴിയുന്ന വിവാദ ആൾദൈവം നിത്യനന്ദയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രാജ്യത്തെ പോലീസിനോ കോടതിക്കോ കണ്ടെത്താനാകാതെ ഒളിവിൽ കഴിയുകയാണ് സ്വയം പ്രഖ്യാപിത ആൾദൈവമായ നിത്യാനന്ദ. ഇത്തവണ ലോകത്തെ പിടിച്ചുലയ്ക്കുന്ന കൊറോണ വൈറസിനെ കുറിച്ചാണ് വിഡിയോ. നിത്യാനന്ദയുടെ വിഡിയോകൾ പങ്കുവയ്ക്കുന്ന 'ദി അവതാർ ക്ലിക്ക്സ്' എന്ന യൂട്യൂബ് പേജിൽ നിന്നാണ് 'നിത്യാനന്ദ കൊറോണ വൈറസ് ചലഞ്ച്' എന്ന പേരിൽ പുതിയ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
പടർന്നു പിടിക്കുന്ന കൊറോണ ഭീതി ഇല്ലാതാക്കാനും വൈറസിൽ നിന്നും മുക്തി നേടാനും ഈ ചലഞ്ച് ഏറ്റെടുക്കണമെന്നാണ നിത്യാനനന്ദ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന മന്ത്രജപം കൊണ്ട് കൊറോണ വൈറസിനെ ഇല്ലാതാക്കാമെന്ന് പറയുന്ന നിത്യാനന്ദ, അതിനുള്ള തീയ്യതികളും പറയുന്നു. ഫെബ്രുവരി 7 ന് തുടങ്ങി 9 അവസാനിക്കുന്ന ചടങ്ങാണിതെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നു.

‘ഓം നിത്യാനന്ദ പരമശിവോഹം'
‘അഖന്ധ മഹാവാക്യ മന്ത്രജപം' എന്നാണ് ഇതിന് പേരുനൽകിയിരിക്കുന്നത്. ലോകം മുഴുവൻ ‘ഓം നിത്യാനന്ദ പരമശിവോഹം' എന്ന് ജപിക്കണമെന്നാണ് വീഡിയോയിൽ വിയക്തമാക്കുന്നത്. കൊറോണ ഭീതിയിൽ ലോകം നടുങ്ങുമ്പോഴാണ് ഇന്റർപോൾ വരെ അന്വേഷിക്കുന്ന പ്രതി ഇത്തരം വിഡിയോകളുമായി രംഗത്തെത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ വൈറൽ
ഇത്തരം വീഡിയോകൾ സജീവമായി നിത്യാനന്ദ പുറത്തു വിടുന്നുണ്ട്. എന്നാൽ ഇപ്പോഴും നിത്യാനന്ദ എവിടെയാണെന്ന് അറിയില്ലെന്ന വാദം തന്നെയാണ് പോലീസ് പറയുന്നത്. ഇന്റർപോളും നിത്യാനന്ദയ്ക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വിഡിയോ പങ്കുവയ്ക്കുന്ന സ്ഥലം പോലും കണ്ടുപിടിക്കാൻ അധികൃതർ ശ്രമിക്കുന്നില്ല എന്നതും കൗതുകമാണ്.

ആത്മീയ യാത്രയിലെന്ന് കർണാടക പോലീസ്
ദിവസങ്ങൾക്ക് മുൻപ് ഇയാൾ ആത്മീയ യാത്രയിലാണെന്നും അതുകൊണ്ട് തന്നെ സമൻസുകൾ അയക്കാനാകില്ലെന്നുമാണ് കർണാടക പോലീസ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക് പേജിൽ വീഡിയോ അപ്ലോഡ് ചെയ്തത്. വിചിത്ര വാദങ്ങൾ ഉന്നയിച്ചുള്ള പ്രഭാഷണമായിരുന്നു ഇത്. ഈ ആരോപണങ്ങളൊക്കെ നേരിടുന്നത് പരമഹംസ നിത്യാനന്ദയാണെന്നും നിങ്ങളോട് സംസാരിക്കുന്നത് നിത്യാനന്ദ പരമശിവം എന്ന പുതിയ അവതാരമാണെന്നുമായിരുന്നു വാദം.
Recommended Video

മരണം 910 ആയി
ലോകം തന്നെ കൊറോണ വൈറസ്ബാധയുമായി ബന്ധപ്പെട്ട് നടന്ന മരണം കണ്ടെ ഞെട്ടിയിരിക്കുന്ന സന്ദർഭത്തിലാണ് ഇത്തരത്തിലുള്ള വിചിത്രവാദങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. അതേസമയം കൊറോണ വൈറസ്ബാധമൂലം മരണപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ച് വരികയാണ്. ഞായറാഴ്ച മാത്രം കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിൽ മരണപ്പെട്ടത് 97 പേരെന്ന് റിപ്പോർട്ട്. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 910 ആയി. ഞായറാഴ്ച 3062 പേർക്ക് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ വ്യക്തമാക്കി.
-
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ അസിസ്റ്റന്റ് മാനേജറാകാം; നിങ്ങള്‍ യോഗ്യരാണോ? -
ആരും അറിയാതെ ഇനി സ്റ്റോറികൾ കാണാം; ഇൻസ്റ്റാഗ്രാമിൽ വമ്പൻ സർപ്രൈസ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications