കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് പകരം ഗഡ്കരി പ്രധാനമന്ത്രിയാകുമോ? പ്രചാരണം സംബന്ധിച്ച പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
മോദിക്ക് പകരം ഗഡ്കരി പ്രധാനമന്ത്രിയാകുമോ? | Oneindia Malayalam

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി അധികാരത്തിലെത്തിയാല്‍ ആരാകും പ്രധാനമന്ത്രി. നരേന്ദ്ര മോദിക്ക് പകരം നിതിന്‍ ഗഡ്കരി പ്രധാനമന്ത്രിയാകുമോ? ബിജെപിയില്‍ ഗഡ്കരിയെ പിന്തുണയ്ക്കുന്ന ഒരുകൂട്ടം പേരുണ്ടെന്നാണ് പ്രചാരണം. ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ശിവസേനയ്ക്കും മറ്റുചില കക്ഷികള്‍ക്കും താല്‍പ്പര്യമുള്ള ഗഡ്കരി പ്രധാനമന്ത്രിയാകുമെന്നായിരുന്നു പ്രചാരണം.

27

എന്നാല്‍ ഈ വിഷയത്തില്‍ ഗഡ്കരി പറയുന്നത് മറ്റൊന്നാണ്. പ്രധാനമന്ത്രി പദത്തിലേക്ക് മല്‍സരിക്കാന്‍ താനില്ലെന്ന് ഗഡ്കരി പറയുന്നു. മാത്രമല്ല, രാജ്യം വികസനത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന നരേന്ദ്ര മോദിക്ക് കീഴിലാണെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രിയായ ഗഡ്കരി പറയുന്നു.

ഗഡ്കരിയെ പല ഘട്ടങ്ങളിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. ഗഡ്കരി കൈകാര്യം ചെയ്യുന്ന വകുപ്പില്‍ പ്രതിപക്ഷത്തിന് മതിപ്പ് ഏറെയാണ്. തന്റെ വകുപ്പ് ചെയ്ത കാര്യങ്ങള്‍ കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളത്തില്‍ ഗഡ്കരി വിശദീകരിച്ചപ്പോള്‍ യുപിഎ അധ്യക്ഷ സോണിയാഗാന്ധി പോലും കൈയ്യടിച്ചത് വാര്‍ത്തയായിരുന്നു.

തിരഞ്ഞെടുപ്പിന് മുമ്പ് യുദ്ധമുണ്ടാകും; ബിജെപി രണ്ടുവര്‍ഷം മുമ്പ് തന്നോട് പറഞ്ഞു- പവന്‍ കല്യാണ്‍

മാത്രമല്ല ഗഡ്കരിയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചതും ശ്രദ്ധിക്കപ്പെട്ടു. കുടുംബം മികച്ച രീതിയില്‍ പരിപാലിക്കാന്‍ കഴിയാത്ത വ്യക്തിക്ക് രാജ്യം ഭരിക്കാന്‍ സാധിക്കില്ലെന്ന ഗഡ്കരിയുടെ പ്രസ്താവന മോദിക്കെതിരെയാണെന്ന് വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് ഗഡ്കരി നിലപാട് വ്യക്തമാക്കിയത്. താന്‍ പ്രധാനമന്ത്രി പദത്തിലേക്ക് ഇല്ലെന്നും മോദി തന്നെ തുടരുമെന്നും ഗഡ്കരി പറഞ്ഞു.

ഞാനൊരു ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. രാജ്യത്തെ സേവിക്കുകയാണ് എന്റെ ചുമതല. ഞങ്ങളെല്ലാം മോദിക്ക് പിന്നില്‍ അണി നിരക്കുന്നു. മോദിയുടെ വീക്ഷണം യാഥാര്‍ഥ്യമാക്കാന്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ മാത്രമാണ് താന്‍. താന്‍ പ്രധാനമന്ത്രിയാകുമെന്ന ചോദ്യം എവിടെനിന്നാണ് ഉയരുന്നതെന്നും ഗഡ്കരി പറഞ്ഞു. ഇന്ത്യ ടുഡെയുടെ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി.

English summary
Nitin Gadkari: Not in race for PM’s post; Ganga will be cleaner in 13 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X